
വടകരയിൽ നിയന്ത്രണങ്ങൾ കർശനമാക്കി
വടകര : കോവിഡ് വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ വടകര പോലീസ് പരിശോധന കർശനമാക്കി. വാഹനപരിശോധനയ്ക്ക് പുറമേ സ്റ്റേഷൻ പരിധിയിൽ ഡ്രോൺ പറത്തിയും നിരീക്ഷണം ശക്തമാക്കി. അടുത്ത ദിവസങ്ങളിൽ കേരള എപിഡമിക് ഡിസീസ് ഓർഡിനൻസ് പ്രകാരം 12 കേസുകൾ രജിസ്റ്റർചെയ്തു. 98 പേരിൽനിന്ന് പിഴ ഈടാക്കി. ഒട്ടേറെപ്പേർക്ക് നോട്ടീസ് നൽകി. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ഗോപാലകൃഷ്ണൻ, സി.ഐ. കെ.എസ്. സുശാന്ത്, വടകര എസ്.ഐ. കെ.എ. ഷറഫുദീൻ എന്നിവർ നേതൃത്വം നൽകി.