കൊച്ചി: നിയമസഭാ എക്സിറ്റ് പോളുകളില്‍ യു.ഡി.എഫിന് നേരിയ ആശ്വാസം പകര്‍ന്ന് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ഡാറ്റാ അനാലിസിസ് റിപ്പോര്‍ട്ട് പുറത്ത് വിട്ടു.കേരളത്തില്‍ ഭരണ തുടര്‍ച്ചയുണ്ടാവില്ലെന്നും 75 മുതല്‍ 80 സീറ്റുകള്‍ വരെ നേടി യു.ഡി.എഫ് അധികാരത്തില്‍ വരുമെന്നുമാണ് ബിഗ് ഡാറ്റാ അനാലിലിസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
എല്‍.ഡി.എഫിന് 50 മുതല്‍ 55വരെ സീറ്റും എന്‍.ഡി.എക്ക് മൂന്നുമുതല്‍ അഞ്ചു വരെ സീറ്റുമാണ് കൊച്ചിയിലെ യുവ ഡാറ്റാ സയന്റിസ്റ്റിന്റെ നേതൃത്വത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ട് പ്രവചിക്കുന്നത്.ഔദ്യോഗികവും അനൗദ്യോഗികവുമായ 200 ഫേസ്ബുക് പേജുകള്‍, വ്യത്യസ്ത വിഡിയോകള്‍ക്കുള്ള 2000 പ്രതികരണങ്ങളും കമന്റുകള്‍, 50 വാട്സാപ് ഗ്രൂപ്പുകള്‍ തുടങ്ങിയവയിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് നിഗമനങ്ങളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.