
രുചിയില്‍ മാത്രമല്ല, ഔഷധമൂല്യത്തിലും കേമനായി വള്ളിപ്പയര്‍
വള്ളിപ്പയര്‍ എന്ന പേരിലറിയപ്പെടുന്ന പയര്‍ രുചിയില്‍ മാത്രമല്ല, ഔഷധമൂല്യത്തിലും കേമനാണ്. വിറ്റാമിന്‍ കെ, വിറ്റാമിന്‍ ബി 1, ബി 2, ബി 6, വിറ്റാമിന്‍ സി, നിക്കോട്ടിനിക് ആസിഡ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ടതില്‍. പ്രമേഹം നിയന്ത്രിക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും പയറിന് കഴിവുണ്ട്. പ്രമേഹരോഗികള്‍ നിത്യേനയുള്ള ആഹാരത്തില്‍ പയറിനൊപ്പം ഇതിന്റെ ഇലയും ഉള്‍പ്പെടുത്താവുന്നതാണ്. പയര്‍മണിയില്‍ പ്രോട്ടീനുകളും വിത്തിനെ പുറമെയുള്ള പച്ച ആവരണത്തില്‍ ക്ലോറോഫിന്‍ പോലുള്ള ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ രോഗങ്ങളെ പ്രതിരോധിക്കും. കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനൊപ്പം…