കണ്ണൂരില്‍ ആംബുലന്‍സ് മരത്തിലിടിച്ച്‌ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

കണ്ണൂരില്‍ ആംബുലന്‍സ് മരത്തിലിടിച്ച്‌ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

കണ്ണൂര്‍ മുണ്ടയാട് ആംബുലന്‍സ് മരത്തിലിടിച്ച്‌ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു.പയ്യാവൂരില്‍ നിന്നും കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് രോഗിയെയും കൊണ്ട് വരികയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.പുലര്‍ച്ചെ 5 മണിയോടെ നടന്ന അപകടത്തില്‍ ചുണ്ടപ്പറമ്ബ സ്വദേശികളായ ബിജോ(45), ഭാര്യ രജിന(37), ആംബുലന്‍സ് ഡ്രൈവര്‍ ഒ വി നിധിന്‍രാജ്(27) എന്നിവരാണ് മരിച്ചത്. ബെന്നി എന്നയാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന വാഹനത്തില്‍ നിന്നും ഫയര്‍ ഫോഴ്‌സ് എത്തിയാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്.

Read More
കൊടകര കള്ളപ്പണക്കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകനിലേക്കും അന്വേഷണം

കൊടകര കള്ളപ്പണക്കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകനിലേക്കും അന്വേഷണം

തൃശൂര്‍: കൊടകര കള്ളപ്പണക്കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകനിലേക്കും അന്വേഷണം. സുരേന്ദ്രന്റെ മകന്‍ കേസിലെ മുഖ്യപ്രതി ധര്‍മ്മരാജനുമായി ഫോണില്‍ നിരവധി തവണ ബന്ധപ്പെട്ടു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. തെരഞ്ഞെടുപ്പ് സമയത്ത് ധര്‍മ്മരാജനും സുരേന്ദ്രന്റെ മകനും കോന്നിയില്‍വെച്ച്‌ കൂടിക്കാഴ്ച നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. അന്വേഷണസംഘം സുരേന്ദ്രന്റെ മകന്റെയും മൊഴിയെടുക്കും. ധര്‍മ്മരാജനെ അറിയാമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ ഡ്രൈവറും സെക്രട്ടറിയും അന്വേഷണസംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. ഇന്നലെ തൃശ്ശൂരില്‍ വിളിച്ചു വരുത്തി പൊലിസ് ശേഖരിച്ച മൊഴിയിലാണ് ധര്‍മ്മരാജനെ…

Read More
സുരേഷ് ​ഗോപിയും ഹെലികോപ്ടര്‍ ഉപയോ​ഗിച്ചു, അതിലും പൈസ കടത്തിയോ എന്ന് സംശയമുണ്ട്; അന്വേഷണം വേണമെന്ന് പത്മജ വേണുഗോപാല്‍

സുരേഷ് ​ഗോപിയും ഹെലികോപ്ടര്‍ ഉപയോ​ഗിച്ചു, അതിലും പൈസ കടത്തിയോ എന്ന് സംശയമുണ്ട്; അന്വേഷണം വേണമെന്ന് പത്മജ വേണുഗോപാല്‍

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനോടൊപ്പം സുരേഷ് ​ഗോപിയുടെ പങ്കുകൂടി അന്വേഷണ വിധേയമാക്കണമെന്ന് കോണ്‍​ഗ്രസ് നേതാവ് പത്മജവേണു​ഗോപാല്‍. സുരേഷ് ​ഗോപിയും ഹെലികോപ്റ്ററില്‍ ആണ് തൃശൂരില്‍ വന്നതും പോയതും. അതിലും പൈസ കടത്തിയിരുന്നോ എന്ന് ഇപ്പോള്‍ സംശയിക്കുന്നു. ഇതും അന്വേഷണ വിഷയമാക്കേണ്ടതല്ലേ എന്നും പത്മജ ഫേസ്ബുക്കില്‍ കുറിച്ചു. പത്മജ വേണു​ഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് കെ. സുരേന്ദ്രനെ മാത്രം അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയോ? സുരേഷ് ഗോപിയുടെ കാര്യവും അന്വേക്ഷിക്കണ്ടേ? അദ്ദേഹവും ഇത് പോലെ ഹെലികോപ്റ്ററില്‍ ആണ് തൃശ്ശൂരില്‍…

Read More
പ്രോട്ടീന്‍ പ്രദാനം ചെയ്ത് അക്കായി

പ്രോട്ടീന്‍ പ്രദാനം ചെയ്ത് അക്കായി

ഏറ്റവും കൂടുതല്‍ പ്രോട്ടീന്‍ പ്രദാനംചെയ്യുന്ന ഒരു ന്യൂജനറേഷന്‍ പഴവര്‍ഗമാണ് അക്കായി. അരിക്കേസി സസ്യകുടുംബാംഗമായ ഈ ഉഷ്ണമേഖലാ വിള കാഴ്ചയില്‍ കവുങ്ങുപോലെയാണ്. ധാരാളം പോഷകങ്ങള്‍ പഴത്തിലും ഇതിന്റെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളിലും അടങ്ങിയിട്ടുണ്ട്. 100 ഗ്രാം പൊടിയില്‍ 533.9 കലോറി ഊര്‍ജം അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകള്‍, കാത്സ്യം, കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍ തുടങ്ങി അനേകം പോഷകമൂലകങ്ങളുടെ അമൂല്യ കലവറയാണ് ഈ ഫലം. എല്‍ഡി കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ട്യൂമര്‍, കാന്‍സര്‍ എന്നിവ പ്രതിരോധിക്കുന്നതിനും ഇത് സഹായകംതന്നെ. മൂല്യവര്‍ധിത ഉല്‍പ്പന്നമായ അക്കായി ഓയിലിനും വന്‍  ഡിമാന്റ്…

Read More
നിലമ്പൂര്‍ ടൗണും പരിസരവും അണു നശീകരണം നടത്തി

നിലമ്പൂര്‍ ടൗണും പരിസരവും അണു നശീകരണം നടത്തി

നിലമ്പൂര്‍ കോണ്‍ഗ്രസ്സ് ഓഫീസ് കേന്ദ്രമായി പ്രവര്‍ത്തിച്ചു വരുന്ന കൂടെയുടെ സന്നദ്ധ ഭടന്മാരാണ് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അണു നശികരണത്തിനിറങ്ങിയത്  ദുരിതകാലത്ത് ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് കൂടെയുടെ ഭടന്മാര്‍ നടത്തുന്ന സേവനം നാടിന് മാതൃകയാണന്ന് അണു നശീകരണ പ്രവര്‍ത്തനം ഉല്‍ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന സാഹിതി സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു .കെ പി സി സി ജനറല്‍ സെക്രട്ടറി വി എ കരീം .ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് എ ഗോപിനാഥ് .പാലൊളി മെഹബൂബ് .കേമ്പില്‍ രവി…

Read More
മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്‌പ്പോള്‍ പൊലീസുകാരന്റെ തലയോട്ടി യുവാവ് അടിച്ചു തകര്‍ത്തത് കഞ്ചാവ്  ലഹരിയില്‍; പ്രതി സുലൈമാന്‍ വധശ്രമ കേസിലും എക്സൈസ് സംഘത്തെ ആക്രമിച്ച കേസിലും പ്രതി

മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്‌പ്പോള്‍ പൊലീസുകാരന്റെ തലയോട്ടി യുവാവ് അടിച്ചു തകര്‍ത്തത് കഞ്ചാവ് ലഹരിയില്‍; പ്രതി സുലൈമാന്‍ വധശ്രമ കേസിലും എക്സൈസ് സംഘത്തെ ആക്രമിച്ച കേസിലും പ്രതി

മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്‌പ്പോള്‍ പൊലീസുകാരന്റെ തലയോട്ടി യുവാവ് അടിച്ചു തകര്‍ത്തത് കഞ്ചാവിന്റെ ലഹരിയിലെന്ന് റിപ്പോർട്ടുകൾ. യുവാവ് നടത്തിയ ആക്രമണത്തില്‍ തലയോട്ടി തകര്‍ന്ന മറയൂര്‍ സ്റ്റേഷനിലെ സി പി ഒ അജീഷ് പോളിന്റെ അരോഗ്യനിലയില്‍ നേരിയ ആശ്വാസം. ആലുവ രാജഗിരി ആശുപത്രിയില്‍ ഓപ്പറേഷന് വിധേയമാക്കിയ 33 കാരനായ അജീഷിനെ ഇന്ന് രാവിലെ വെന്റിലേറ്ററില്‍ നിന്നും മാറ്റി. ഇപ്പോള്‍ ഐസിയുവില്‍ നീരീക്ഷണത്തില്‍ കിടത്തിയിരിക്കുകയാണ്. ജൂൺ 1-ാം തീയതി രാവിലെ പതിവ് പെട്രോളിംഗിനിടെ മറയൂര്‍ സി ഐ ജി എസ്…

Read More
ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ ബ്രോക്കോളി

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ ബ്രോക്കോളി

ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യത്തിനും ഏറെ സഹായകമായ ഒരു പച്ചക്കറിയാണ് ബ്രോക്കോളി . പോഷകപ്രദമായ ഒരു ഡയറ്റ് ആണ് ആഗ്രഹിക്കുന്നതെങ്കില്‍ ബ്രോക്കോളിയെ അവഗണിക്കാന്‍ പാടില്ല. ശരീരത്തിന് ആവശ്യമുള്ള ഏറെ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് ബ്രോക്കോളി. ഇരുമ്പിന്റെ കാര്യത്തിലെന്നു മാത്രമല്ല, മറ്റു ധാതുക്കളുടെയും പോഷകങ്ങളുടെയും കാര്യത്തിലും ഏറെ മുന്നിലാണ്. എന്തുകൊണ്ടാണ് ബ്രോക്കോളി ഒരിക്കലും ഒഴിവാക്കരുതെന്ന് പറയുന്നതെന്നു നോക്കാം. ബ്രോക്കോളിയില്‍ ഉയര്‍ന്ന അളവിലടങ്ങിയിരിക്കുന്ന ഫൈബര്‍ ദഹനത്തിന് ഏറെ സഹായകമാണ്. ഇത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കി ശരീരത്തെ ശുദ്ധമാക്കുന്നു. മലശോധന ശരിയാക്കാനും…

Read More
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് മേല്‍ രാജിസമ്മര്‍ദ്ദം മുറുകുന്നു

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് മേല്‍ രാജിസമ്മര്‍ദ്ദം മുറുകുന്നു

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് മേല്‍ രാജിസമ്മര്‍ദ്ദം മുറുകുന്നു. തിരഞ്ഞടുപ്പ് പരാജയത്തിന് പിന്നാലെ കുഴല്‍പണ ഇടപാടും സി.കെ. ജാനുവിന് പണം നല്‍കിയെന്ന വെളിപ്പെടുത്തലും സുരേന്ദ്രന്റെ പ്രതിഛായയ്ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി. നിയമസഭാ തിരഞ്ഞടുപ്പില്‍ ബിജെപിയുടെ അക്കൗണ്ട് പൂട്ടിയതുള്‍പ്പടെയുള്ള കനത്ത തോല്‍വി. കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാള്‍ നാലരലക്ഷത്തിലേറെ വോട്ടുനഷ്ടമായി ഇതിനൊക്കെ മറുപടി കണ്ടെത്തുമ്പോളാണ് ജാനുവിലൂടെയും കൊടകരയിലൂടെയും പുതിയ പ്രശ്നങ്ങൾ എത്തുന്നത് . പാര്‍ട്ടിക്കുള്ളില്‍പ്പോലും സുരേന്ദ്രനെ പ്രതിരോധിക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണ്. കേന്ദ്രമന്ത്രി വി.മുരളീധരന്‍, ജാനുവുമായുള്ള പണമിടപാടിന്റെ ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി….

Read More
Back To Top
error: Content is protected !!