ഐഷ സുല്‍ത്താനയ്ക്ക് ഐക്യദാര്‍ഢ്യവുമായി കെ സുധാകരന്‍

ഐഷ സുല്‍ത്താനയ്ക്ക് ഐക്യദാര്‍ഢ്യവുമായി കെ സുധാകരന്‍

തിരുവനന്തപുരം: ലക്ഷദ്വീപ് സ്വദേശിയും സംവിധായകയുമായ ഐഷ സുല്‍ത്താനയ്ക്ക് പിന്തുണയുമായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. അങ്ങേയറ്റം സമാധാനപൂര്‍ണമായ ജീവിതം നയിച്ചിരുന്ന ഒരു വിഭാഗത്തെ പിറന്ന മണ്ണില്‍ അപരവല്‍ക്കരിച്ച്‌ ജനങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥയുണ്ടാക്കി ആര്‍.എസ്.എസ് അജണ്ടകള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ് കേന്ദ്ര സര്‍ക്കാറെന്ന് അദ്ദേഹം പ്രതികരിച്ചു. സംവിധായികയും ആക്ടിവിസ്റ്റുമായ ഐഷ സുല്‍ത്താന ചാനല്‍ ചര്‍ച്ചക്കിടെ നടത്തിയ ഒരു പരാമര്‍ശത്തിന്റെ പേരില്‍ രാജ്യദ്രോഹ കുറ്റം ചാര്‍ത്തി കേസെടുത്ത നടപടി എതിര്‍ സ്വരമുയര്‍ത്തുന്നവരെ ഉന്മൂലനം ചെയ്യുക എന്ന ഫാസിസ്റ്റ് നയത്തിന്റെ ഭാഗമാണ്. ലക്ഷദ്വീപ് ജനതയുടെ ജീവനും…

Read More
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ ടിക്‌ടോക് താരം അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ ടിക്‌ടോക് താരം അറസ്റ്റില്‍

ഫോണിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ ടിക്‌ടോക് താരം അറസ്റ്റില്‍. വടക്കാഞ്ചേരി കുമ്പളങ്ങാട്ട് പള്ളിയത്ത് പറമ്പിൽ വിഘ്നേഷ് കൃഷ്ണ (19) ആണ് പോലീസ് പിടിയിലായത്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്നു യുവാവിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് നിന്ന് വിഘ്‌നേഷിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വിവാഹ വാഗ്ദാനം നല്‍കി പ്രതി പെണ്‍കുട്ടിയെ ബൈക്കില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. എസ്‌ഐ ഉദയകുമാര്‍, സിപിഒമാരായ അസില്‍, സജീവ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ടിക് ടോക്കില്‍ നിറഞ്ഞുനിന്നിരുന്ന…

Read More
24 മണിക്കൂറില്‍ രാജ്യത്ത് 84,332 പുതിയ കോവിഡ് രോഗികള്‍; 4,002 മരണം

24 മണിക്കൂറില്‍ രാജ്യത്ത് 84,332 പുതിയ കോവിഡ് രോഗികള്‍; 4,002 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 84,332 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.അതേസമയം 1,21,311 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 2,79,11,384 ആയി.ഏഴുപത് ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. ജൂണ്‍ പത്താംതിയതി ഒഴിവാക്കിയാല്‍ 15 ദിവസങ്ങള്‍ക്കു ശേഷം ഇതാദ്യമായാണ് പ്രതിദിന മരണസംഖ്യ നാലായിരം കടക്കുന്നത്.ജൂണ്‍ പത്തിന് 6,148 മരണമായിരുന്നു സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ ഇന്നലെ 2619 മരണം റിപ്പോര്‍ട്ട് ചെയ്തതാണ് മരണസംഖ്യ നാലായിരം കടക്കാന്‍ കാരണം.കഴിഞ്ഞ 24…

Read More
ഓഡിയോ ചാറ്റ് റൂമുകള്‍ അത്ര സുരക്ഷിതമല്ല; മുന്നറിയിപ്പുമായി കേരള പൊലീസ്

ഓഡിയോ ചാറ്റ് റൂമുകള്‍ അത്ര സുരക്ഷിതമല്ല; മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: നിലവില്‍ കേരളത്തില്‍ ഏറ്റവും തരംഗമായി മാറിയിരിക്കുന്ന ക്ലബ്ഹൗസ് അടക്കമുള്ള ആപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി കേരള പൊലീസ്. സുരക്ഷിതമെന്ന് കരുതുന്ന നവമാധ്യമങ്ങളിലെ ഓഡിയോ ചാറ്റ് റൂമുകളിലെ പങ്കാളിത്തവും ഇടപെടലും അത്ര സുരക്ഷതിമല്ല എന്നാണ് പൊലീസ് അറിയിപ്പ്. ലൈവ് ഓഡിയോ റൂമുകളാണ് പുതിയ ട്രെൻഡ്. ഓരോ റൂമിലും സംസാരിക്കുന്ന ‘സ്പീക്കർ’മാരുടെ അനുമതിയില്ലാതെ റെക്കോർഡ് ചെയ്യരുതെന്നാണ് ചട്ടമെങ്കിലും ഇത് പാലിക്കപ്പെടുന്നുണ്ടോ എന്നുറപ്പില്ലന്നും കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു. സ്ക്രീൻ റെക്കോർഡ് ഓപ്ഷനിലൂടെ റെക്കോർഡ് ചെയ്ത് ഇത്തരം ചര്‍ച്ചകള്‍ സമൂഹ മാധ്യമങ്ങളില്‍…

Read More
കണ്ണൂരില്‍ ഖുര്‍ആന്‍ പഠിക്കാനെത്തിയ 11 കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കി; കേസെടുത്ത് പോലീസ്

കണ്ണൂരില്‍ ഖുര്‍ആന്‍ പഠിക്കാനെത്തിയ 11 കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കി; കേസെടുത്ത് പോലീസ്

കണ്ണൂര്‍: ഖുര്‍ആന്‍ പഠിക്കാനെത്തിയ 11 കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. ഇരയായ കുട്ടി നേരിട്ടാണ് തളിപ്പറമ്ബ് പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍, പാപിനോശേരി സ്വദേശി മുനീസ് (22) നെതിരെയാണ് തളിപ്പറമ്ബ് പൊലീസ് കേസെടുത്തത്. പാപ്പിനിശേരിയിലുള്ള ബന്ധു വീട്ടില്‍ താമസിക്കുന്ന കുട്ടിയെ ഈ മാസം നാലിന് രാത്രി കിടപ്പുമുറിയില്‍ വെച്ച്‌ പീഡിപ്പിച്ചതായാണ് പരാതി. ഖുര്‍ആന്‍ പഠിക്കാനായി ബന്ധു വീട്ടില്‍ നിന്നും തിരിച്ചു വീട്ടില്‍ എത്തിയ കുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റം വന്നതാണ് സംശയം ഉണ്ടാക്കിയത്….

Read More
വീട്ടുമുറ്റ സമരവുമായി ഓൾ കേരളാ ട്രെയിനിങ്  ഇൻസ്റ്റിറ്റ്യൂട്ട് വെൽഫയർ അസോസിയേഷൻ

വീട്ടുമുറ്റ സമരവുമായി ഓൾ കേരളാ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് വെൽഫയർ അസോസിയേഷൻ

കോവിഡ് മൂലം തകർന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാനങ്ങളെ ഉത്തേജക പാക്കേജ് അനുവധിക്കുക ‘ കോവിഡ് മാനദങ്ങൾ പാലിച്ച് ഓഫിസ് തുറക്കാൻ അനുവധിക്കക’ വാടക പ്രശ്നങ്ങൾക്ക് പരിഹാരം കാണുക, ഇലകട്രിസിറ്റി, ലാൻ്റ് ഫോൺ ‘ ബില്ലകൾ അടക്കാൻ ഇളവ് നൽകുക. സഹകരണസ്ഥാപനങ്ങൾ അടക്കമുള്ള ബാങ്ക് ലോണുകൾക്ക് മെറട്ടോറിയം ഏർപ്പടുത്തുക, സ്ഥാപന നടത്തിപ്പ്കാർക്കും സ്റാഫുകൾക്കും പ്രത്യക സർക്കാർ സഹായം നൽകുക എന്നി ആ വിശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരളാ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് വെൽഫയർ അസോസിയേഷൻ സംസ്ഥാന തലത്തിൽ നടത്തിയ വിട്ട്…

Read More
വൈദ്യുതി ബില്‍ അടയ്ക്കാന്‍ പോലും വകയില്ല: സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ പ്രതിസന്ധിയില്‍

വൈദ്യുതി ബില്‍ അടയ്ക്കാന്‍ പോലും വകയില്ല: സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ പ്രതിസന്ധിയില്‍

കോവിഡ് ഒന്നാം തരംഗത്തിന് പിന്നാലെ രണ്ടാം തരംഗം വ്യാപിച്ചതോടെ സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ വീണ്ടും പ്രതിസന്ധിയില്‍. പല ക്ഷേത്രങ്ങളിലും വൈദ്യുതി ബില്‍ അടയ്ക്കാന്‍ പോലും വകയില്ലെന്ന് റിപ്പോര്‍ട്ട്.നീക്കിയിരിപ്പില്‍ നിന്ന് നിത്യ ചെലവുകള്‍ നിര്‍വഹിച്ചിരുന്ന ക്ഷേത്രങ്ങളില്‍ അത് തീര്‍ന്നതോടെ ഭരണസമിതി അംഗങ്ങളുടെയും വിശ്വാസികളുടെയും ഔദാര്യത്തിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. ലോക്ക് ഡൗണിന് മുന്‍പ് വരെ നല്ലൊരു തുക മിച്ചം വന്നിരുന്ന ക്ഷേത്രങ്ങളില്‍ കഴിഞ്ഞ കുറേക്കാലമായി കാല്‍ക്കാശിന് പോലും വരുമാനമില്ല. കോവിഡ് ഭീതിയില്‍ ഭക്തരുടെ വരവ് കുറഞ്ഞതാണ് വരുമാനത്തെ ബാധിച്ചത്. വിഷു…

Read More
സംസ്ഥാനത്ത് ലോക്ഡൗൺ നീട്ടി ; ജൂൺ 16 വരെ നിയന്ത്രണങ്ങൾ തുടരും

സംസ്ഥാനത്ത് ലോക്ഡൗൺ നീട്ടി ; ജൂൺ 16 വരെ നിയന്ത്രണങ്ങൾ തുടരും

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും ലോക്ഡൗൺ നീട്ടി. ജൂൺ 16 വരെ നിയന്ത്രണങ്ങൾ തുടരുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ഡൗൺ നിയന്ത്രണങ്ങൾ നാളെ അവസാനിക്കും. ഈ സാഹചര്യത്തിലാണ് എട്ട് ദിവസത്തേയ്ക്ക് കൂടി നീട്ടിയിരിക്കുന്നത്. നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ തുടരും. വെള്ളിയാഴ്ച കൂടുതൽ കടകൾ തുറന്ന് പ്രവർത്തിക്കാം. വിദഗ്ധ സമിതി നിർദേശ പ്രകാരമാണ് ലോക്ഡൗൺ നീട്ടിയത്. ടെസ്റ്റ്പോസിറ്റിവിറ്റി നിരക്ക് 10 ന് താഴെയെത്തുന്നത് വരെ ലോക്ഡൗൺ തുടരണമെന്നാണ് വിദഗ്ധ സമിതി നിർദ്ദേശിച്ചിരുന്നത്.

Read More
Back To Top
error: Content is protected !!