വൈദ്യുതി ബില്‍ അടയ്ക്കാന്‍ പോലും വകയില്ല: സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ പ്രതിസന്ധിയില്‍

വൈദ്യുതി ബില്‍ അടയ്ക്കാന്‍ പോലും വകയില്ല: സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ പ്രതിസന്ധിയില്‍

കോവിഡ് ഒന്നാം തരംഗത്തിന് പിന്നാലെ രണ്ടാം തരംഗം വ്യാപിച്ചതോടെ സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ വീണ്ടും പ്രതിസന്ധിയില്‍. പല ക്ഷേത്രങ്ങളിലും വൈദ്യുതി ബില്‍ അടയ്ക്കാന്‍ പോലും വകയില്ലെന്ന് റിപ്പോര്‍ട്ട്.നീക്കിയിരിപ്പില്‍ നിന്ന് നിത്യ ചെലവുകള്‍ നിര്‍വഹിച്ചിരുന്ന ക്ഷേത്രങ്ങളില്‍ അത് തീര്‍ന്നതോടെ ഭരണസമിതി അംഗങ്ങളുടെയും വിശ്വാസികളുടെയും ഔദാര്യത്തിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. ലോക്ക് ഡൗണിന് മുന്‍പ് വരെ നല്ലൊരു തുക മിച്ചം വന്നിരുന്ന ക്ഷേത്രങ്ങളില്‍ കഴിഞ്ഞ കുറേക്കാലമായി കാല്‍ക്കാശിന് പോലും വരുമാനമില്ല. കോവിഡ് ഭീതിയില്‍ ഭക്തരുടെ വരവ് കുറഞ്ഞതാണ് വരുമാനത്തെ ബാധിച്ചത്. വിഷു ഉള്‍പ്പെടെ നിരവധി വിശേഷ ദിനങ്ങളില്‍ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ നിയന്ത്രണങ്ങളായിരുന്നു.

Back To Top
error: Content is protected !!