
മധുരക്കിഴങ്ങ് കൊണ്ട് പഞ്ഞി പോലെ സോഫ്റ്റ് ഇടിയപ്പം ഇനി മധുരിക്കും
നമ്മൾ പൊതുവെ ഒഴിവാക്കുന്നതോ ശ്രദ്ധിക്കാതെ പോകുന്നതോ ആയ കിഴങ്ങ് വർഗമാണ് മധുരക്കിഴങ്ങ്. ധാരാളം പോഷക ഗുണങ്ങൾ ഇതിനുണ്ട്. മധുരക്കിഴങ്ങിൽ പ്രോട്ടീൻ, വിറ്റാമിൻ എ, വിറ്റാമിൻ സി, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ് മുതലായവ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഈ കിഴങ്ങ് വർഗം നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ മാക്രോ, മൈക്രോ ന്യൂട്രിയൻ്റുകൾ ശരീരത്തിൽ എത്തുന്നു. അങ്ങനെയെങ്കിൽ ഇനി ബ്രെഡും ചപ്പാത്തിയും കഴിച്ച് ബുദ്ധിമുട്ടേണ്ട. മധുരക്കിഴങ്ങ് കിട്ടിയാൽ രുചികരമായ ഇടിയപ്പം തന്നെ തയ്യാറാക്കിക്കോളൂ. വില്ലേജ് കുക്കിങ് എന്ന ഇൻസ്റ്റഗ്രാം പേജാണ് ഇത്…