നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ സ്വകാര്യ ഹോസ്റ്റലിൽ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ സ്വകാര്യ ഹോസ്റ്റലിൽ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് : കോഴിക്കോട് നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം സ്വദേശിനി ലക്ഷ്മി രാധാകൃഷ്ണനെയാണ് ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് ഗവ. നഴ്‌സിങ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. മെഡിക്കല്‍ കോളേജിന് സമീപത്തുള്ള സ്വകാര്യ ഹോസ്റ്റലിലായിരുന്നു ലക്ഷ്മി താമസിച്ചിരുന്നത്. ഹോസ്റ്റലില്‍ കൂടെ താമസിക്കുന്ന വിദ്യാര്‍ത്ഥിനികളാണ് ലക്ഷ്മിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ ഹോസ്റ്റല്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

Read More
തണുപ്പ് കാലത്ത് ഈ ശർക്കര വിഭവം കഴിച്ചോളൂ, രുചികരമാണ് ആരോഗ്യത്തിന് ഗുണകരവും: Jaggery Recipes

തണുപ്പ് കാലത്ത് ഈ ശർക്കര വിഭവം കഴിച്ചോളൂ, രുചികരമാണ് ആരോഗ്യത്തിന് ഗുണകരവും: Jaggery Recipes

Benefits of Jaggery During Winter Season: ശർക്കര തണുപ്പ് കാലത്ത് കഴിക്കുന്നതിൻ്റെ ഗുണം Jaggery Recipes for Winter: പഞ്ചസാരയ്ക്കു പകരം കഴിക്കാവുന്ന ആരോഗ്യകരമായ മധുരമായി ശർക്കര കണക്കാക്കപ്പെടുന്നു. പ്രതിരോധ ശേഷി മെച്ചപ്പെടുത്താനുള്ള കഴിവ് ശർക്കരയ്ക്ക് ഉണ്ടെന്ന് ഡോക്ടർമാരും പോഷകാഹാര വിദഗ്ധരും അഭിപ്രായപ്പെടുന്നു. ചായയും കാപ്പിയും ഉൾപ്പെടെ പലതിലും മധുരത്തിനായി ശർക്കര ചേർക്കാവുന്നതാണ്. How Jaggery Helps in Boosting Immunity: ശർക്കരയുടെ ആരോഗ്യ ഗുണങ്ങൾ ശർക്കരയ്ക്ക് അഡാപ്റ്റോജെനിക് ഗുണങ്ങളുണ്ട്. അത് തണുപ്പ്കാലത്തെ സമ്മർദ്ദവും ഉത്കണ്ഠയും…

Read More
അമേരിക്കയില്‍ സ്‌കൂളില്‍ വെടിവയ്പ്പ്, അധ്യാപികയും വിദ്യാര്‍ത്ഥിയും ഉള്‍പ്പെടെ 3 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്, ആറ് പേര്‍ക്ക് പരിക്കേറ്റു

അമേരിക്കയില്‍ സ്‌കൂളില്‍ വെടിവയ്പ്പ്, അധ്യാപികയും വിദ്യാര്‍ത്ഥിയും ഉള്‍പ്പെടെ 3 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്, ആറ് പേര്‍ക്ക് പരിക്കേറ്റു

വാഷിങ്ടണ്‍: അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്. അമേരിക്കയിലെ വിസ്‌കോണ്‍സിനിലെ സ്‌കൂളില്‍ ആണ് വെടിവെപ്പ് ഉണ്ടയാത്. സംഭവത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. യുഎസ് സംസ്ഥാനമായ വിസ്‌കോണ്‍സിനിലെ അബന്‍ഡന്റ് ലൈഫ് ക്രിസ്ത്യന്‍ സ്‌കൂളില്‍ അവിടെ പഠിക്കുന്ന വിദ്യാര്‍ഥി തന്നെയാണ് വെടിവെപ്പ് നടത്തിയത്. അധ്യാപികയും വിദ്യാര്‍ത്ഥിയും ഉള്‍പ്പെടെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. വെടിയുതിര്‍ത്തത് പതിനേഴുകാരിയെന്ന് പൊലീസ് പറയുന്നു. ക്ലാസിലിരിക്കുമ്പോഴാണ് കുട്ടി ടീച്ചര്‍ക്കും സഹപാഠികള്‍ക്കും നേരെ വെടിയുതിര്‍ത്തത്. അക്രമം നടത്തിയ വിദ്യാര്‍ഥിയെയും സംഭവ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയതായി മാഡിസണ്‍ പൊലീസ്…

Read More
അന്ധവിശ്വാസം: അച്ഛനാകാനുള്ള പ്രാര്‍ത്ഥനയുടെ ഭാഗമായി കോഴിക്കുഞ്ഞിനെ ജീവനോടെ ഭക്ഷിച്ചു, ഛത്തീസ്ഗഡില്‍ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

അന്ധവിശ്വാസം: അച്ഛനാകാനുള്ള പ്രാര്‍ത്ഥനയുടെ ഭാഗമായി കോഴിക്കുഞ്ഞിനെ ജീവനോടെ ഭക്ഷിച്ചു, ഛത്തീസ്ഗഡില്‍ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

ഛത്തീസ്ഗഡ്: കോഴിക്കുഞ്ഞിനെ ഭക്ഷിച്ചാല്‍ അച്ഛനാകാന്‍ സാധിക്കുമെന്ന അന്ധവിശ്വാസം വിശ്വസിച്ച് അതുപോലെ ചെയ്ത യുവാവ് മരിച്ചു. ഛത്തീസ്ഗഡില്‍ ആണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ആനന്ദ് യാദവ് എന്ന യുവാവാണ് മരിച്ചത്. അച്ഛനാകാനുള്ള പ്രാര്‍ത്ഥനയുടെ ഭാഗമായാണ് ഇയാള്‍ കോഴിക്കുഞ്ഞിനെ ജീവനോടെ ഭക്ഷിച്ചത്. പിന്നാലെ ശ്വാസതടസം ഉണ്ടാവുകയും മരണപ്പെടുകയുമായിരുന്നു. ജീവനോടെ വിഴുങ്ങിയ കോഴിക്കുഞ്ഞ് തൊണ്ടയില്‍ കുടുങ്ങുകയും ശ്വസതടസ്സം അനുഭവപ്പെട്ടാണ് യുവാവ് മരിക്കുന്നത്. അംബികാപൂരിലായിരുന്നു സംഭവം. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആനന്ദ് വിവാഹിതനായത്. എന്നാല്‍, കുട്ടികള്‍ ഉണ്ടായിരുന്നില്ല. ഇതിനിടയിലാണ് കോഴിക്കുഞ്ഞിനെ വിഴുങ്ങിയാല്‍ കുഞ്ഞുണ്ടാകുമെന്ന അന്ധവിശ്വാസം…

Read More
കോതമംഗലത്ത് കാട്ടാന ചവിട്ടിക്കൊന്ന സംഭവം: എല്‍ദോസിന്റെ പോസ്റ്റ്മാര്‍ട്ടം ഇന്ന് നടക്കും, മൃതദേഹം പൂര്‍ണമായും ഛിന്നഭിന്നമായ നിലയില്‍

കോതമംഗലത്ത് കാട്ടാന ചവിട്ടിക്കൊന്ന സംഭവം: എല്‍ദോസിന്റെ പോസ്റ്റ്മാര്‍ട്ടം ഇന്ന് നടക്കും, മൃതദേഹം പൂര്‍ണമായും ഛിന്നഭിന്നമായ നിലയില്‍

കോതമംഗലം: കോതമംഗലം കുട്ടമ്പുഴ ഉരുളന്‍തണ്ണിയില്‍ ഇന്നലെ രാത്രി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ ഇന്ന് യുവാവിന്റെ പോസ്റ്റ്മാര്‍ട്ടം നടക്കും. ക്ലാച്ചേരി സ്വദേശി എല്‍ദോസാണ് കൊല്ലപ്പെട്ടത്. റോഡില്‍ മരിച്ച നിയിലാണ് എല്‍ദോസിനെ കണ്ടെത്തിയത്. മൃതദേഹം പൂര്‍ണമായും ഛിന്നഭിന്നമായ നിലയിലായിരുന്നു. ജനവാസ മേഖലയിലേക്ക് പോകുന്ന വഴിയില്‍ വച്ചാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. വിജനമായ സ്ഥലമായിരുന്നു. വെളിച്ചമുള്‍പ്പടെ ഉണ്ടായിരുന്നില്ല. ജോലി കഴിഞ്ഞ് വീട്ടിലേക്കുള്ള സാധനളും വാങ്ങി പോകും വഴിയായിരുന്നു വീടിന്റെ ഏകെ ആശ്രയമായ എല്‍ദോസിനെ കാട്ടാന ചവിട്ടിക്കൊന്നത്. കുട്ടമ്പുഴയിലെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട…

Read More
ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം: ഇരുട്ടിൽ തപ്പി പൊലീസ്, ദിവസം പിന്നിട്ടിട്ടും പ്രതികൾ കാണാമറയത്ത്

ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം: ഇരുട്ടിൽ തപ്പി പൊലീസ്, ദിവസം പിന്നിട്ടിട്ടും പ്രതികൾ കാണാമറയത്ത്

മാനന്തവാടി കൂടൽകടവിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച കേസിലെ പ്രതികളെ ഇനിയും പിടികൂടാനാകാതെ പൊലീസ്. കമ്പളക്കാട് സ്വദേശി ഹർഷിദിനും സുഹൃത്തുക്കൾക്കുമായി പൊലീസിൻ്റെ തെരച്ചിൽ തുടരുകയാണ്. ഇന്നലെ രാത്രി വൈകിയും വയനാട്ടിലെ ഇവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ പൊലീസ് പരിശോധന നടത്തി. ഇന്നലെ യുവാവ് മാതനെ വലിച്ചിഴച്ച കാർ കണ്ടെത്തി പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചിരുന്നു. കണിയാംപറ്റയിൽ നിന്നാണ് കാർ കണ്ടെത്തിയത്. പ്രതികളെ ഇന്ന് തന്നെ അറസ്റ്റ് ചെയ്യുമെന്ന് മാനന്തവാടി പൊലീസ് അറിയിച്ചു. വാഹനം മാനന്തവാടി സ്റ്റേഷനിലാണ് ഇപ്പോഴുള്ളത്. കെ…

Read More
വയനാട് പുനരധിവാസം; കർണാടകയുടെ സഹായങ്ങൾ തുടരണമെന്ന് മുഖ്യമന്ത്രി

വയനാട് പുനരധിവാസം; കർണാടകയുടെ സഹായങ്ങൾ തുടരണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന് വിശദ പദ്ധതികൾ തയ്യാറാക്കുകയാണെന്നും കർണാടകയുടെ സഹായങ്ങൾ തുടരണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കർണാടകയുടെ സഹായ വാഗ്‌ദാനത്തോട് മുഖംതിരിച്ചു എന്ന ആക്ഷേപം തെറ്റാണെന്ന് വ്യക്‌തമാക്കിയ മുഖ്യമന്ത്രി, അത് ദുഷ്‌ടലാക്കോടെ ഉള്ളതാണെന്നും ആരോപിച്ചു. വയനാട് മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കേരളത്തിന് നൽകിയ സഹായ വാഗ്‌ദാനത്തിന് മറുപടി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അയച്ച കത്തിന് നൽകിയ മറുപടി കത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്. ദുരന്തബാധിത പ്രദേശത്തിന് അധികം അകലെയല്ലാതെ എന്നാൽ സുരക്ഷിതമായ ഒരിടത്ത്…

Read More
ബൈക്ക് മറിഞ്ഞ് വിദ്യാര്‍ത്ഥി വീണത് കൊമ്പന്റെ മുന്നില്‍; നിര്‍ത്താതെ ഹോണ്‍ അടിച്ച് ലോറി ഡ്രൈവര്‍; വിദ്യാര്‍ഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബൈക്ക് മറിഞ്ഞ് വിദ്യാര്‍ത്ഥി വീണത് കൊമ്പന്റെ മുന്നില്‍; നിര്‍ത്താതെ ഹോണ്‍ അടിച്ച് ലോറി ഡ്രൈവര്‍; വിദ്യാര്‍ഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മാനന്തവാടി: കേരള- കർണാടക അതിർത്തിയിലെ ബാവലിക്ക് സമീപം ബൈക്കിൽ സഞ്ചരിച്ചിരുന്ന വിദ്യാർഥികൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. ഇന്ന് രാവിലെയാണ് സംഭവം. ബൈക്ക് മറിഞ്ഞു വീണ വിദ്യാർഥി കൊമ്പന്റെ മുന്നിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്കാണ്. ഇവർക്ക് പിറകിലായി ഉണ്ടായിരുന്ന ലോറി ഡ്രൈവറുടെ സമയോചിത ഇടപെടലിലാണ് വിദ്യാർഥി രക്ഷപ്പെട്ടത്. രണ്ട് ബൈക്കുകളിലായി വിദ്യാർഥികൾ പോവുകയായിരുന്നു. ഇതിൽ മുന്നിൽ പോയിരുന്ന ബൈക്കിലെ വിദ്യാർഥിയാണ് കാട്ടാനയുടെ മുന്നിൽപ്പെട്ടത്. പിറകിൽ മറ്റൊരു ബൈക്കിലും വിദ്യാർഥികൾ ഉണ്ടായിരുന്നു. കാട്ടാനയുടെ മുന്നിൽ വിദ്യാർഥി വീണപ്പോൾ പിന്നാലെയെത്തിയ ലോറി…

Read More
Back To Top
error: Content is protected !!