തണുപ്പ് കാലത്ത് ഈ ശർക്കര വിഭവം കഴിച്ചോളൂ, രുചികരമാണ് ആരോഗ്യത്തിന് ഗുണകരവും: Jaggery Recipes

തണുപ്പ് കാലത്ത് ഈ ശർക്കര വിഭവം കഴിച്ചോളൂ, രുചികരമാണ് ആരോഗ്യത്തിന് ഗുണകരവും: Jaggery Recipes

Benefits of Jaggery During Winter Season: ശർക്കര തണുപ്പ് കാലത്ത് കഴിക്കുന്നതിൻ്റെ ഗുണം

Jaggery Recipes for Winter: പഞ്ചസാരയ്ക്കു പകരം കഴിക്കാവുന്ന ആരോഗ്യകരമായ മധുരമായി ശർക്കര കണക്കാക്കപ്പെടുന്നു. പ്രതിരോധ ശേഷി മെച്ചപ്പെടുത്താനുള്ള കഴിവ് ശർക്കരയ്ക്ക് ഉണ്ടെന്ന് ഡോക്ടർമാരും പോഷകാഹാര വിദഗ്ധരും അഭിപ്രായപ്പെടുന്നു. ചായയും കാപ്പിയും ഉൾപ്പെടെ പലതിലും മധുരത്തിനായി ശർക്കര ചേർക്കാവുന്നതാണ്.

How Jaggery Helps in Boosting Immunity: ശർക്കരയുടെ ആരോഗ്യ ഗുണങ്ങൾ

ശർക്കരയ്ക്ക് അഡാപ്റ്റോജെനിക് ഗുണങ്ങളുണ്ട്. അത് തണുപ്പ്കാലത്തെ സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാൻ ഗുണം ചെയ്തേക്കും. ദഹനാരോഗ്യത്തിനും മലബന്ധം തടയുന്നതിനുമുള്ള കഴിവിതിനുണ്ട്. ധാരാളം ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷതകളാൽ സമ്പന്നമാണ് ശർക്കര ഇത് അമിതമായ സന്ധിവേദന വീക്കം എന്നിവയിൽ നിന്നും ആശ്വാസം നൽകുന്നു. ഇരുമ്പിൻ്റെ പ്രധാന ശ്രോതസ്സാണിത്. അതിനാൽ ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിച്ച് ഊർജ്ജോത്പാദനത്തിലും സ്വാധീനിക്കുന്നു. ശർക്കരയിൽ സിങ്ക്, സെലിനിയം തുടങ്ങിയ ധാതുക്കൾ അടങ്ങിയിട്ടുണ്ട്.

Healthy Jaggery Recipes for Winter: ശർക്കര ചർമ്മന്തി റെസിപ്പി

ചേരുവകൾ

  • കടുകെണ്ണ- 5 ടേബിൾസ്പൂൺ
  • ഒലിവ്- 1 ബൗൾ
  • ശർക്കര- 4 കപ്പ്
  • ജീരകം- 2 ടീസ്പൂൺ
  • മുളകുപൊടി- 1 ടീസ്പൂൺ
  • തേൻ- 1 ടീസ്പൂൺ

 

തയ്യാറാക്കുന്ന വിധം

  • ഒരു പാൻ അടുപ്പിൽ വച്ച് കടുകെണ്ണ ഒഴിക്കാം.
  • എണ്ണ ചൂടായി വരുമ്പോൾ ശർക്കര ചേർത്ത് ഇടത്തരം തീയിൽ വേവിക്കാം.
  • ശർക്കര അലിഞ്ഞു വരുമ്പോൾ ഉടച്ചെടുത്ത ഒലിവ് ചേർക്കാം.
  • അത് നല്ല സോഫ്റ്റായി വരുന്നതു വരെ ഇളക്കികൊടുക്കാം.
  • ആവശ്യത്തിന് ഉപ്പ്, വറുത്ത ജീരകം, മുളകുപൊടി, എന്നിവ ചേർത്തു നന്നായി ഇളക്കാം.
  • 2 മുതൽ 3 മിനിറ്റു വരെ വറുക്കാം.
  • അടുപ്പണച്ച് തേൻ ചേർത്തിളക്കാം. ചോറിനൊപ്പം കഴിച്ചു നോക്കൂ
Back To Top
error: Content is protected !!