ബൈക്ക് മറിഞ്ഞ് വിദ്യാര്‍ത്ഥി വീണത് കൊമ്പന്റെ മുന്നില്‍; നിര്‍ത്താതെ ഹോണ്‍ അടിച്ച് ലോറി ഡ്രൈവര്‍; വിദ്യാര്‍ഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബൈക്ക് മറിഞ്ഞ് വിദ്യാര്‍ത്ഥി വീണത് കൊമ്പന്റെ മുന്നില്‍; നിര്‍ത്താതെ ഹോണ്‍ അടിച്ച് ലോറി ഡ്രൈവര്‍; വിദ്യാര്‍ഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മാനന്തവാടി: കേരള- കർണാടക അതിർത്തിയിലെ ബാവലിക്ക് സമീപം ബൈക്കിൽ സഞ്ചരിച്ചിരുന്ന വിദ്യാർഥികൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. ഇന്ന് രാവിലെയാണ് സംഭവം. ബൈക്ക് മറിഞ്ഞു വീണ വിദ്യാർഥി കൊമ്പന്റെ മുന്നിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്കാണ്.

ഇവർക്ക് പിറകിലായി ഉണ്ടായിരുന്ന ലോറി ഡ്രൈവറുടെ സമയോചിത ഇടപെടലിലാണ് വിദ്യാർഥി രക്ഷപ്പെട്ടത്. രണ്ട് ബൈക്കുകളിലായി വിദ്യാർഥികൾ പോവുകയായിരുന്നു. ഇതിൽ മുന്നിൽ പോയിരുന്ന ബൈക്കിലെ വിദ്യാർഥിയാണ് കാട്ടാനയുടെ മുന്നിൽപ്പെട്ടത്. പിറകിൽ മറ്റൊരു ബൈക്കിലും വിദ്യാർഥികൾ ഉണ്ടായിരുന്നു.

കാട്ടാനയുടെ മുന്നിൽ വിദ്യാർഥി വീണപ്പോൾ പിന്നാലെയെത്തിയ ലോറി ഡ്രൈവർ നിർത്താതെ ഹോണടിച്ചതോടെ കാട്ടാന പിന്തിരിഞ്ഞു. ഇതിനിടെ വിദ്യാർഥി ഓടി ലോറിയിൽ കയറി. മൈസൂരുവിൽ പഠിക്കുന്ന വിദ്യാർഥികളാണ് കർണാടകയിലെ നാഗർഹോള വനത്തിൽ കാട്ടാനയുടെ മുന്നിൽപ്പെട്ടത്. വിദ്യാർഥികളെ കുറിച്ചും ലോറി ഡ്രൈവറെ കുറിച്ചും വിവരങ്ങൾ ലഭിച്ചില്ല. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Back To Top
error: Content is protected !!