ഒരു ലക്ഷം രൂപയക്ക് മുകളില്‍ നടക്കുന്ന എല്ലാ ബാങ്ക് ഇടപാടുകളും കര്‍ശനമായിമായിരിക്കും

ഒരു ലക്ഷം രൂപയക്ക് മുകളില്‍ നടക്കുന്ന എല്ലാ ബാങ്ക് ഇടപാടുകളും കര്‍ശനമായിമായിരിക്കും

കാസര്‍ഗോഡ്‌:നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു ലക്ഷം രൂപയക്ക് മുകളില്‍ നടക്കുന്ന എല്ലാ ബാങ്ക് ഇടപാടുകളും കര്‍ശനമായി നിരീക്ഷിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു. ബാങ്ക് ഇടപാടുകള്‍ നിരീക്ഷിക്കുന്നതിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ നടന്ന ബാങ്കേഴ്‌സ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. കൂടുതല്‍ തുകയുടെ ഇടപാടിന് ചെക്ക്/ആര്‍ടിജിഎസ് സംവിധാനം ഉപയോഗിക്കണം.എടിഎം നിറയ്ക്കുന്നതിന് പണവുമായി പോകുന്നവര്‍ക്ക് ഏജന്‍സിയുടെ കൃത്യമായ ഓതറൈസേഷന്‍ ലെറ്റര്‍, ഐ ഡി കാര്‍ഡ് എന്നിവയുണ്ടാകണം. പണം എണ്ണിത്തിട്ടപ്പെടുത്തി ഉദ്യോഗസ്ഥരെ ബോധിപ്പിക്കാനും ഇവര്‍ ബാധ്യസ്ഥരാണ്. പണം…

Read More
സംസ്ഥാനത്ത് സ്വര്‍ണവില 120 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില 120 രൂപ കൂടി

കൊ​ച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഉയർന്നു . 20 രൂപ വര്‍ധിച്ച്‌ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇന്ന് 33,440 രൂപയായി. ഗ്രാ​മി​ന് 15 രൂ​പ​യും വര്‍ധിച്ചു. ഇ​തോ​ടെ ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില 4,180 രൂ​പ​യായി. ചൊവ്വാഴ്ച പ​വ​ന് 280 രു​പ​ കു​റ​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്ന​ത്തെ വി​ല വ​ര്‍​ധ​ന.ഏതാനും ദിവസങ്ങളായി സ്വര്‍ണ വില താഴേക്കു പതിച്ചുകൊണ്ടിരിക്കുകയായിരുന്നു. പത്തു മാസത്തെ താഴ്ന്ന നിരക്കിലേക്ക് കഴിഞ്ഞ മാര്‍ച്ച്‌ അഞ്ചിന് വില എത്തിയിരുന്നു. വരുംദിവസങ്ങളിലും സ്വര്‍ണവില ഏറ്റക്കുറിച്ചിലുകളോടെ കടന്നുപോകാനാണ് സാധ്യത എന്നാണ്…

Read More
എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കില്ലെന്ന് വിദ്യാഭ്യാസവകുപ്പ്

എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കില്ലെന്ന് വിദ്യാഭ്യാസവകുപ്പ്

തിരുവനന്തപുരം:എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കില്ലെന്ന് വിദ്യാഭ്യാസവകുപ്പ്. ഈ വര്‍ഷത്തെ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കുന്നതിനെ കുറിച്ച്‌ ഇതുവരെ ആലോചിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കിയിട്ടില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.മാര്‍ച്ച്‌ 17 മുതല്‍ പരീക്ഷകള്‍ ആരംഭിക്കുന്ന തരത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. 2021 മാര്‍ച്ച്‌ 17 മുതല്‍ 30വരെയാണ് പരീക്ഷകള്‍.നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍…

Read More
വനിതാ ദിനത്തില്‍ ആദിവാസി യുവതിയെ ജീവനോടെ കത്തിച്ചു

വനിതാ ദിനത്തില്‍ ആദിവാസി യുവതിയെ ജീവനോടെ കത്തിച്ചു

ഹൈദരാബാദ്:വനിതാ ദിനത്തില്‍ 42കാരിയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി കൊന്നു. കടം വാങ്ങിയ പണം തിരികെ വാങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രകോപനം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.80 ശതമാനം പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ഒസ്മാന ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് ആദിവാസി യുവതിയായ സാക്രി ബായ് മരിച്ചത്. ഇറച്ചിവെട്ടുകാരനായ പ്രതി പി സാദത്താണ് പൊലീസ് പിടിയിലായത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് വഴക്കിനിടെ കുടുംബാംഗങ്ങള്‍ 42കാരിയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയിരുന്നു. കടം വാങ്ങിയ പണം തിരികെ വാങ്ങാന്‍ പ്രതിയുടെ ഗ്രാമത്തില്‍ പോയപ്പോഴാണ് സംഭവം ഉണ്ടായത്. കുപിതനായ…

Read More
സുരക്ഷാ ജീവനക്കാരന് കടിയേറ്റു ; ബൈഡന്റെ നായ്ക്കളെ വൈറ്റ് ഹൗസില്‍ നിന്ന് തിരിച്ചയച്ചു

സുരക്ഷാ ജീവനക്കാരന് കടിയേറ്റു ; ബൈഡന്റെ നായ്ക്കളെ വൈറ്റ് ഹൗസില്‍ നിന്ന് തിരിച്ചയച്ചു

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ വളര്‍ത്തുനായ്ക്കളെ വൈറ്റ് ഹൗസില്‍ നിന്ന് തിരിച്ചയച്ചു. ‘മേജര്‍’ എന്നും ‘ ചാമ്പ് ‘എന്നും പേരുകളുള്ള ജര്‍മന്‍ ഷെപ്പേഡ് ഇനത്തില്‍പ്പെട്ട രണ്ട് നായ്ക്കളെയാണ് ബൈഡന്‍ വൈറ്റ് ഹൗസിലേക്ക് കൂട്ടിക്കൊണ്ട് വന്നത് .മേജര്‍ എന്നു പേരുള്ള നായ വൈറ്റ് ഹൗസിലെ സുരക്ഷാജീവനക്കാരനെ കടിച്ചതിനു പിന്നാലെയാണ് നടപടി. കഴിഞ്ഞയാഴ്ചയാണ് ഡെലവറിലെ വില്‍മിങ്ടണിലുള്ള ബൈഡന്റെ കുടുംബ വീട്ടിലേക്ക് നായ്ക്കളെ തിരിച്ചയച്ചതെന്ന് സി.എന്‍.എന്‍. റിപ്പോര്‍ട്ട് ചെയ്തു. ഡെലവര്‍ അനിമല്‍ ഷെല്‍ട്ടറില്‍ നിന്ന് 2018 നവംബറിലാണ് മേജറിനെ ബൈഡന്‍…

Read More
നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ നാദിര്‍ഷയെ വിചാരണ കോടതി ഇന്ന് വിസ്തരിക്കും

നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ നാദിര്‍ഷയെ വിചാരണ കോടതി ഇന്ന് വിസ്തരിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷയെ ഇന്ന് വിസ്തരിക്കും. ദിലീപിന്റെ സുഹൃത്തായ നാദിര്‍ഷ കേസിലെ സാക്ഷിയാണ്.കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് വിസ്താരം. ദിലീപിന്റെ സഹോദരന്‍ അനൂപ്, മാപ്പുസാക്ഷിയായ വിപിന്‍ലാല്‍ എന്നിവരെയും ഇന്ന് വിസ്തരിക്കും. ദിലീപിന് വേണ്ടി ചിലര്‍ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് നേരത്തെ വിപിന്‍ലാല്‍ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസില്‍ ഗണേഷ് കുമാര്‍ എംഎല്‍എയുടെ സെക്രട്ടറി പ്രദീപിനെ കാസര്‍ക്കോട് പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും കാര്യമായ തുമ്പുണ്ടായില്ല.സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം വിചാരണ…

Read More
തീയേറ്ററുകളിലെ സെക്കന്‍ഡ് ഷോ അനുവദിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഉടന്‍

തീയേറ്ററുകളിലെ സെക്കന്‍ഡ് ഷോ അനുവദിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഉടന്‍

തിരുവനന്തപുരം: തീയേറ്ററുകളില്‍ സെക്കന്‍ഡ് ഷോ അനുവദിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഉടന്‍. കൊറോണയെ തുടര്‍ന്ന് അടച്ചിട്ട തീയേറ്ററുകള്‍ തുറന്നപ്പോള്‍ ഏര്‍പ്പെടുത്തിയ പ്രദര്‍ശന സമയ നിയന്ത്രണം നീക്കാന്‍ കൊറോണ കോര്‍ കമ്മിറ്റി സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. പകല്‍ 12 മണി മുതല്‍ രാത്രി 12 വരെയായിരിക്കും സിനിമാ പ്രദര്‍ശനത്തിന് അനുമതി നല്‍കുക. നിലവില്‍ രാവിലെ ഒന്‍പത് മുതല്‍ രാത്രി 9 വരെയാണ് പ്രദര്‍ശനം. കഴിഞ്ഞ മാസങ്ങളില്‍ പുറത്തിറങ്ങിയ സിനിമകള്‍ക്ക് സെക്കന്‍ഡ് ഷോ ഇല്ലാതിരുന്നതിനാല്‍ കാര്യമായ വരുമാനമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ…

Read More
ഒഴിവാക്കിയ പാഠഭാഗങ്ങളില്‍ നിന്ന് പരീക്ഷാ ചോദ്യങ്ങളുണ്ടാകില്ലെന്ന് ഉറപ്പ് നല്‍കി സിബിഎസ്‌ഇ

ഒഴിവാക്കിയ പാഠഭാഗങ്ങളില്‍ നിന്ന് പരീക്ഷാ ചോദ്യങ്ങളുണ്ടാകില്ലെന്ന് ഉറപ്പ് നല്‍കി സിബിഎസ്‌ഇ

ന്യൂഡൽഹി:വെട്ടിക്കുറച്ച പാഠഭാഗങ്ങളില്‍ നിന്ന് പരീക്ഷകള്‍ക്ക് ചോദ്യങ്ങളുണ്ടാകില്ലെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പ് നല്‍കി സി ബി എസ് ഇ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സി ബി എസ് ഇ ഒഴിവാക്കിയ 30% പാഠഭാഗങ്ങളില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ ആശങ്ക രേഖപ്പെടുത്തിയത് മൂലമാണ് വീണ്ടും വിശദീകരണം നല്‍കിയിരിക്കുന്നത്.ഒന്‍പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ക്ലാസുകളിലെ പാഠഭാഗങ്ങളാണ് 30 ശതമാനം വെട്ടിക്കുറച്ചിരിക്കുന്നത്.കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള അസാധാരണ സാഹചര്യം കണക്കിലെടുത്താണ് വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ ഈ തീരുമാനം എടുത്തതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്‌റിയാല്‍ ട്വീറ്റില്‍…

Read More
Back To Top
error: Content is protected !!