അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും, 23ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും, 24ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും 25ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. അറബിക്കടലില്‍…

Read More
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന് ആശംസകള്‍ നേര്‍ന്ന് രമേശ് ചെന്നിത്തല

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന് ആശംസകള്‍ നേര്‍ന്ന് രമേശ് ചെന്നിത്തല

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന് ആശംസകള്‍ അര്‍പ്പിച്ച്‌ രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ചാണ് രമേശ് ചെന്നിത്തല ആശംസകള്‍ അറിയിച്ചത്. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യു.ഡി.എഫ് നിലപാടെടുത്തിരുന്നു.പ്രതിപക്ഷ നേതാവിന്‍റെ കാര്യത്തില്‍ യുഡിഎഫിൽ ഇതുവരെ തീരുമാനമായിട്ടില്ല. രമേശ് ചെന്നിത്തല തുടരുമോ അതോ വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവായി എത്തുമോ എന്ന കാര്യത്തിലാണ് ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുന്നത്.

Read More
മലപ്പുറത്ത് ലോക്ക്ഡൗണ്‍ ലംഘിച്ച്‌ റോഡരികില്‍ മദ്യപാനം; നാലംഗ സംഘം പിടിയില്‍

മലപ്പുറത്ത് ലോക്ക്ഡൗണ്‍ ലംഘിച്ച്‌ റോഡരികില്‍ മദ്യപാനം; നാലംഗ സംഘം പിടിയില്‍

മലപ്പുറം: ലോക്ക്ഡൗണ്‍ ലംഘിച്ച്‌ റോഡരികില്‍ പരസ്യമായി മദ്യപിച്ച നാലു പേര്‍ പിടിയില്‍. ഞായറാഴ്ച വൈകിയിട്ട് ആറ് മണിയോടെ നടുവട്ടം ശ്രീവത്സം ആശുപത്രിക്ക് സമീപത്ത് വഴിയോരത്തെ ഷെഡിലാണ് സംഭവമുണ്ടായത്. കാറിലെത്തിയ സംഘം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മറികടന്ന് ഒരുമിച്ചിരുന്ന് മദ്യപിക്കുകയായിരുന്നു. ലോക്ക് ഡൗണ്‍ പരിശോധക്കിടെയാണ് ചങ്ങരംകുളം പൊലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്തത്. പിടിയിലായ മാറഞ്ചേരി സ്വദേശികള്‍ക്കെതിരെ മാസ്‌ക് ധരിക്കാത്തതിനും ലോക്ക്ഡൗണ്‍ ലംഘിച്ചതിനും പൊതുസ്ഥലത്ത് മദ്യപിച്ചതിനുമാണ് കേസെടുത്തത്.

Read More
ഇന്ത്യയിലെ കോവിഡ് വ്യാപനം കുറഞ്ഞു വരുന്നതായി റിപ്പോർട്ട്

ഇന്ത്യയിലെ കോവിഡ് വ്യാപനം കുറഞ്ഞു വരുന്നതായി റിപ്പോർട്ട്

ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകൾ അതിവേഗംകുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് ന്യൂ കേംബ്രിഡ്ജ് സ്കൂൾ ട്രാക്കർ. കേംബ്രിഡ്ജ് ജഡ്ജ് ബിസിനസ് സ്കൂളിലെയും നാഷണൽ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ചിലേയും ഗവേഷകർ ചേർന്നാണ് പുതിയ ട്രാക്കർ വികസിപ്പിച്ചെടുത്തിരിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ രണ്ടാംതരംഗം രാജ്യത്തെ ആരോഗ്യമേഖലയെ പിടിച്ചുലയ്ക്കുകയും ഓക്സിജൻ ലഭിക്കാതെ നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തതിന് പിറകേയാണ് വലിയ ആശ്വാസമേകുന്ന പുതിയ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ഒരാഴ്ചയായി രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം നാലുലക്ഷത്തിൽ താഴെയാണ്. രാജ്യത്ത്…

Read More
കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ; എം ലിജു രാജിവച്ചു, കൂടുതല്‍ രാജിയ്ക്ക് സാധ്യത

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ; എം ലിജു രാജിവച്ചു, കൂടുതല്‍ രാജിയ്ക്ക് സാധ്യത

ആലപ്പുഴ: തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്​ പിന്നാലെ ആലപ്പുഴ ഡി.സി.സി പ്രസിഡന്‍റ്​ സ്​ഥാനം രാജിവെച്ച്‌​ എം. ലിജു. പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്താണ്​ രാജി​.ആലപ്പുഴയിലെ 9മണ്ഡലങ്ങളില്‍ എട്ടിടത്തും യു.ഡി.എഫ്​ പരാജയപ്പെട്ടിരുന്നു. അമ്ബലപ്പുഴയില്‍ മത്സരിച്ച ലിജുവും പരാജയത്തിന്‍റെ കയ്​പുനീര്‍ രുചിച്ചു. രാജിക്കത്ത് കെപിസിസിക്ക് കെെമാറിയതായും എം ലിജു അറിയിച്ചു. ലിജുവിന് പുറമേ കണ്ണൂര്‍, ഇടുക്കി ജില്ലകളിലേയും ഡിസിസി പ്രസിഡന്റുമാര്‍ രാജി സന്നദ്ധത അറിയിച്ചു മുന്നോട്ട് വന്നു.സതീഷന്‍ പാച്ചേരിയും ഇബ്രാഹീംകുട്ടി കല്ലാറുമാണ് രാജിക്ക് തയറായത്. അതേസമയം, ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് കോണ്‍ഗ്രസ്…

Read More
തുടര്‍ഭരണമില്ല, യുഡിഎഫ് 80 സീറ്റുകള്‍ നേടും; : നിയമസഭാ എക്സിറ്റ് പോളുകളില്‍ യു.ഡി.എഫിന് നേരിയ ആശ്വാസം പകര്‍ന്ന് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ഡാറ്റാ അനാലിസിസ് റിപ്പോര്‍ട്ട്

തുടര്‍ഭരണമില്ല, യുഡിഎഫ് 80 സീറ്റുകള്‍ നേടും; : നിയമസഭാ എക്സിറ്റ് പോളുകളില്‍ യു.ഡി.എഫിന് നേരിയ ആശ്വാസം പകര്‍ന്ന് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ഡാറ്റാ അനാലിസിസ് റിപ്പോര്‍ട്ട്

കൊച്ചി: നിയമസഭാ എക്സിറ്റ് പോളുകളില്‍ യു.ഡി.എഫിന് നേരിയ ആശ്വാസം പകര്‍ന്ന് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ഡാറ്റാ അനാലിസിസ് റിപ്പോര്‍ട്ട് പുറത്ത് വിട്ടു.കേരളത്തില്‍ ഭരണ തുടര്‍ച്ചയുണ്ടാവില്ലെന്നും 75 മുതല്‍ 80 സീറ്റുകള്‍ വരെ നേടി യു.ഡി.എഫ് അധികാരത്തില്‍ വരുമെന്നുമാണ് ബി​ഗ് ഡാറ്റാ അനാലിലിസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എല്‍.ഡി.എഫിന്​ 50 മുതല്‍ 55വരെ സീറ്റും എന്‍.ഡി.എക്ക്​ മൂന്നുമുതല്‍ അഞ്ചു വരെ സീറ്റുമാണ്​ കൊച്ചിയിലെ യുവ ഡാറ്റാ സയന്‍റിസ്റ്റിന്‍റെ നേതൃത്വത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ട്​ പ്രവചിക്കുന്നത്​.ഔദ്യോഗികവും അനൗദ്യോഗികവുമായ 200 ഫേസ്​ബുക്​ പേജുകള്‍, വ്യത്യസ്​ത…

Read More
കൊലക്കേസ് പ്രതിയുടെ കാല് വെട്ടിമാറ്റിയ സംഭവത്തില്‍ മൂന്ന് പേര്‍ പൊലീസ് കസ്റ്റഡിയില്‍

കൊലക്കേസ് പ്രതിയുടെ കാല് വെട്ടിമാറ്റിയ സംഭവത്തില്‍ മൂന്ന് പേര്‍ പൊലീസ് കസ്റ്റഡിയില്‍

കൊലക്കേസ് പ്രതിയുടെ കാല് വെട്ടിമാറ്റിയ സംഭവത്തില്‍ മൂന്ന് പേര്‍ പൊലീസ് കസ്റ്റഡിയില്‍.ശ്രീകാര്യത്ത് നിന്നാണ് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇന്നലെയാണ് ആര്‍.എസ്.എസ് കാര്യവാഹക് ആയിരുന്ന രാജേഷ് വധക്കേസിലെ നാലാം പ്രതി എബിക്ക് വെട്ടേറ്റത്. ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.രണ്ടു ബൈക്കുകളിലായെത്തിയ നാലംഗസംഘമാണ് വെട്ടിയത്. ഇടവക്കോട് പ്രതിഭാ നഗറിലായിരുന്നു സംഭവം. വീടിനു സമീപത്തെ റോഡരികത്തെ മതിലിലില്‍ സുഹൃത്തുമായി ഇരിക്കുകയാരുന്നു എബിയെ രണ്ട് ബൈക്കുകളിലായി എത്തിയ സംഘം വെട്ടിവീഴ്ത്തുകയായിരുന്നു.വലതു കാല്‍ പൂര്‍ണ്ണമായും വെട്ടിമാറ്റിയ നിലയിലായിരുന്നു.

Read More
അന്തരീക്ഷ മലിനീകരണം, വാഹന പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്

അന്തരീക്ഷ മലിനീകരണം, വാഹന പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്

മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹന പരിശോധന കര്‍ശനമായി തുടരുകയാണ്. ഏപ്രില്‍ 30വരെ കര്‍ശന വാഹന പരിശോധന നടത്തുന്ന മോട്ടോര്‍ വാഹന വകുപ്പ്. ഇതില്‍ പ്രധാനമായും വാഹനങ്ങളിലെ അന്തരീക്ഷ മലിനീകരണം തടയുന്നതിന്റെ ഭാഗമായി, ഹരിത ബോധവത്ക്കരണവുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്ത് വന്നിരിക്കുകയാണ്. പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ 2000രൂപ പിഴയീടാക്കാനാണ് നിര്‍ദ്ദേശം. വീണ്ടും നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ 10000 രൂപ പിഴയീടാക്കാനാണ് തീരുമാനം. മൂന്ന് മാസം ലൈസന്‍സും സസ്പെന്‍ഡ് ചെയ്യും. നേരത്തെ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത പക്ഷം ഹാജരാക്കാന്‍…

Read More
Back To Top
error: Content is protected !!