പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ മകളെ വെട്ടിക്കൊലപ്പെടുത്തിയ അച്ഛൻ അറസ്റ്റിൽ

പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ മകളെ വെട്ടിക്കൊലപ്പെടുത്തിയ അച്ഛൻ അറസ്റ്റിൽ

തെങ്കാശി: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ മകളെ വെട്ടിക്കൊലപ്പെടുത്തിയ അച്ഛൻ അറസ്റ്റിൽ. 19 കാരിയായ ഷാലോം ഷീബയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആലംകുളം ഊത്തുമല തെക്കുകാവലാകുറിച്ചി ഗ്രാമത്തിൽ മാരിമുത്തുവിനെ അറസ്റ്റു ചെയ്തു.ഇന്നലെ രാവിലെയാണ് സംഭവമുണ്ടായത്. സമീപ ഗ്രാമത്തിലെ മുത്തരാജെന്ന യുവാവിനെ ഒരു വർഷം മുൻപ് പ്രണയിച്ച് വിവാഹം ചെയ്ത വിരോധത്തിലാണു കൊലപാതകമെന്നു പൊലീസ് പറഞ്ഞു.വിവാഹശേഷം ഷാലോമും മുത്തുരാജും ഇന്നലെ ഊത്തുമലയിലെ ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിയിരുന്നു. നാട്ടിലെത്തിയപ്പോൾ ഷാലോം മാതാപിതാക്കളെ കാണാൻ സ്വന്തം വീട്ടിലും ചെന്നു. ഷാലോമിനെ കണ്ടതോടെ  രോഷാകുലനായ മാരിമുത്തു…

Read More
ഇന്ധന വില വര്‍ധനവിന് ഒപ്പം പാചകവാതക വിലയും കൂട്ടി

ഇന്ധന വില വര്‍ധനവിന് ഒപ്പം പാചകവാതക വിലയും കൂട്ടി

ഇന്ധന വില വര്‍ധനവിന് ഒപ്പം പാചകവാതക വിലയും കൂട്ടി. ​ഗാർഹികാവശ്യത്തിന് ഉപയോ​ഗിക്കുന്ന സിലിണ്ടറുകള്‍ക്ക് 25 രൂപ 50 പൈസയാണ് കൂട്ടിയത്. വാണിജ്യ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന സിലിണ്ടറുകള്‍ക്ക് 80 രൂപയാണ് കൂട്ടിയത്. പുതുക്കിയ വില ഇന്ന് മുതല്‍ പ്രബല്യത്തില്‍. ഇതോടെ കൊച്ചിയിലെ പുതുക്കിയ വില 841 രൂപ 50 പൈസയായി. വാണിജ്യ സിലിണ്ടറുകളുടെ വില 80 രൂപയാണ് കൂട്ടിയത്. ഇതോടെ വില 1550 ആയി. ഇന്ധന വിലവര്‍ധനവിനോടൊപ്പം പാചക വാതക വിലയും കുത്തനെ ഉയര്‍ത്തിയത് രാജ്യത്തെ കുടുംബങ്ങളുടെ ബജറ്റ് കൂടുതല്‍…

Read More
അനുമതിയില്ലാതെ ഇടമലക്കുടി സന്ദർശിച്ചു; വ്‌ളോഗർ സുജിത് ഭക്‌തനെതിരെ അന്വേഷണം

അനുമതിയില്ലാതെ ഇടമലക്കുടി സന്ദർശിച്ചു; വ്‌ളോഗർ സുജിത് ഭക്‌തനെതിരെ അന്വേഷണം

ഇടുക്കി: ഇടമലക്കുടിയിലേക്ക് പ്രമുഖ വ്‌ളോഗർ സുജിത്ത് ഭക്‌തൻ നടത്തിയ യാത്രയിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. വനം വകുപ്പിന്റെ അനുമതിയില്ലാതെയാണ് വ്‌ളോഗറുടെ യാത്രയെന്ന് കണ്ടെത്തിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡം പാലിക്കാതെ യാത്ര നടത്തിയ ഇവര്‍ക്കെതിരെ സിപിഐ യുവജന സംഘടന പൊലീസില്‍ പരാതി നല്‍കി. കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ട് ഒന്നരവര്‍ഷമായെങ്കിലും ഇനിയും ഒരു കോവിഡ് രോഗിപോലുമില്ലാത്ത ലോകത്തെ അപൂര്‍വ പ്രദേശങ്ങളിലൊന്നാണ് മൂന്നാറിലെ ഇടമലക്കുടി. പുറത്ത് നിന്നുള്ള അന്യരെ പ്രദേശത്തേക്ക് കടക്കാന്‍ അനുവദിക്കാതെയും സാമൂഹിക അകലവും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുമാണ് ഇടമലക്കുടി…

Read More
ഇടതുപക്ഷ പ്രവർത്തകനായിട്ടുപോലും നീതി കിട്ടിയില്ല’; രാജിവെക്കുന്നതായി ഡ്യൂട്ടിക്കിടെ പൊലീസുകാരന്റെ മർദനമേറ്റ ഡോക്ടർ

ഇടതുപക്ഷ പ്രവർത്തകനായിട്ടുപോലും നീതി കിട്ടിയില്ല’; രാജിവെക്കുന്നതായി ഡ്യൂട്ടിക്കിടെ പൊലീസുകാരന്റെ മർദനമേറ്റ ഡോക്ടർ

ആലപ്പുഴ: കോവിഡ് ഡ്യൂട്ടിക്കിടയില്‍ മര്‍ദിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ഡോക്ടറുടെ രാജി. രാജിവെയ്ക്കുകയാണെന്ന് രാഹുല്‍ മാത്യു ഫേസ്ബുക്കിലൂടെ അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥനായ അഭിലാഷ് ചന്ദ്രനാണ് ഡോക്ടര്‍ രാഹുല്‍ മാത്യുവിനെ മര്‍ദിച്ചത്. ചികിത്സയില്‍ വീഴ്ചയുണ്ടെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. മെയ് 14നാണ് മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടറായ രാഹുല്‍ മാത്യുവിനെ സിപിഒ അഭിലാഷ് മര്‍ദിച്ചത്. അഭിലാഷിന്റെ മാതാവിന് ഗുരുതരമായി കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. ഇതേ തുടര്‍ന്ന് മാതാവിന്റെ മരണം കഴിഞ്ഞ്…

Read More
പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍

പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍

പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍. വ്യാഴാഴ്ച്ച മുതല്‍ ഒരാഴ്ച്ചത്തേക്കാണ് നിയന്ത്രണം. ഡി കാറ്റഗറിയിലാണ് കടപ്രയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡ് വൈറസിന്റെ ജനിതക മാറ്റംവന്ന ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അധികൃതരുടെ തീരുമാനം. 24 മുതല്‍ മുകളിലേക്ക് ടിപിആര്‍ വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയാണ് ഡി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുന്നത്.കേരളം ഉള്‍പ്പെടെ ഡെല്‍റ്റാ പ്ലസ് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയ മൂന്ന് സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്.

Read More
മോഹൻലാലിന്റെ ചെറുപ്പത്തിന്റെ രഹസ്യം, പുതിയ ചിത്രം പുറത്ത് വന്നതിന് പിന്നാലെ ചർച്ച

മോഹൻലാലിന്റെ ചെറുപ്പത്തിന്റെ രഹസ്യം, പുതിയ ചിത്രം പുറത്ത് വന്നതിന് പിന്നാലെ ചർച്ച

ഇന്ത്യൻ സിനിമാ ലോകം വിസ്മയത്തോടെ നോക്കുന്ന താരമാണ് മോഹൻലാൽ. മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് ലാലേട്ടൻ. സാധരാണക്കാരുടെ ഇടയിൽ മാത്രമല്ല താരങ്ങൾക്കിടയിൽ പോലും മോഹൻലാലിന് നിരവധി ആരാധകരുണ്ട്. താരങ്ങൾ ഇത് തുറന്ന് പറഞ്ഞിട്ടുമുണ്ട്. സിനിമയോടും അഭിനയത്തോടുമുള്ള നടന്റെ തീവ്രമായ ഭ്രമമാണ് മോഹൻലാലിന് ഇന്നു കാണുന്ന സൂപ്പർ താരപദവി നേടി കൊടുത്തത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മോഹൻലാലിന്റെ പുതിയ ചിത്രമാണ്. അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ചാണ് തന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. യോഗ ചെയ്യുന്നതിന്റെ ചിത്രമാണ്…

Read More
രമേശ് ചെന്നിത്തല മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

രമേശ് ചെന്നിത്തല മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹിഃ കെപിസിസി മുന്‍ പ്രസിഡന്‍റും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. രാഷ്‌ട്രീയ കാര്യങ്ങളാണ് ഇരുവരും ചര്‍ച്ച ചെയ്തതെന്ന് ചെന്നിത്തല മാധ്യമങ്ങളോടു പറഞ്ഞു. കേരളത്തിലെ രാഷ്‌ട്രീയ സാഹചര്യങ്ങളാണു പ്രധാനമായും വിലയിരുത്തിയത്.കേരളത്തില്‍ പാര്‍ട്ടി ശക്തമായി തിരിച്ചുവരും. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും എല്ലാ പിന്തുണയും നല്‍കും. പാര്‍ട്ടിയില്‍ തനിക്കു ലഭിച്ച അംഗീകാരങ്ങളില്‍ പൂര്‍ണ തൃപ്തനാണ്. ഒരു സ്ഥാനവും കിട്ടിയില്ലെങ്കിലും പാര്‍ട്ടിക്കു വേണ്ടി ആത്മാര്‍ഥമായി…

Read More
ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന കേസിൽ മുഖ്യധാര പരാതിക്കിരിയായിരുന്ന സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെ സന്യാസി സമൂഹത്തിൽ നിന്ന് പുറത്താക്കിയ നടപടി ശരിവെച്ച് വത്തിക്കാൻ

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന കേസിൽ മുഖ്യധാര പരാതിക്കിരിയായിരുന്ന സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെ സന്യാസി സമൂഹത്തിൽ നിന്ന് പുറത്താക്കിയ നടപടി ശരിവെച്ച് വത്തിക്കാൻ

എഫ്സിസി സന്യാസി സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ മൂന്നാമത്തെ അപ്പീലും വത്തിക്കാന്‍ തള്ളി. നടപടി നിര്‍ത്തിവെയ്ക്കണമെന്നും തന്റെ ഭാഗം കേള്‍ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ അപ്പീലാണ് വത്തിക്കാന്‍ തള്ളിയത്. തന്‍റെ ഭാഗം കേള്‍ക്കാതെയുള്ള തീരുമാനത്തിനെതിരെ ഇന്ത്യന്‍ പൗരയെന്ന നിലയില്‍ രാജ്യത്തെ കോടതികളെ സമീപിക്കുമെന്നാണ്‌ ലൂസി കളപ്പുരയുടെ പ്രതികരണം. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള സമരത്തില്‍ പങ്കെടുത്തതോടെയാണ് എഫ്സിസി സന്യാസി സഭയും സിസ്റ്റര്‍ ലൂസിയും തമ്മിലുള്ള പ്രശ്നങ്ങള്‍ തുടങ്ങിയത്. എറണാകുളത്ത് നടന്ന കന്യാസ്ത്രീകളുടെ സമരത്തില്‍…

Read More
Back To Top
error: Content is protected !!