ജോൺ ബ്രിട്ടാസും ശിവദാസനും അബ്ദുൾ വഹാബും രാജ്യസഭയിലേക്ക്: എതിരില്ലാതെ തെരഞ്ഞെടുത്തു

ജോൺ ബ്രിട്ടാസും ശിവദാസനും അബ്ദുൾ വഹാബും രാജ്യസഭയിലേക്ക്: എതിരില്ലാതെ തെരഞ്ഞെടുത്തു

തിരുവനന്തപുരം: കേരളത്തിൽ നിന്ന് ഒഴിവുള്ള രാജ്യസഭ സീറ്റുകളിലേക്ക് സിപിഎം പ്രതിനിധികളായ ജോൺ ബ്രിട്ടാസ്, ഡോ. വി. ശിവദാസൻ മുസ്ലീം ലീഗ് പ്രതിനിധി അബ്ദുൾ വഹാബ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. വരണാധികാരിയും നിയമസഭാ സെക്രട്ടറിയുമായ എസ്. വി. ഉണ്ണികൃഷ്ണൻ നായർ ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. മറ്റ് സ്ഥാനാർത്ഥികൾ ഇല്ലാത്തതിനാൽ നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെയാണ് മൂന്ന് പേരും തെരഞ്ഞെടുക്കപ്പെട്ടത്. നിലവിലെ നിയമസഭയുടെ കാലാവധി മെയ് 2ന് അവസാനിക്കും മുൻപ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. ഹൈക്കോടതിയുടെ…

Read More
കെ.കെ.രമയ്ക്കുള്ള വോട്ട് അക്രമരാഷ്ട്രീയത്തിനെതിരായ വിധിയെഴുത്ത് : ചാണ്ടി ഉമ്മൻ

കെ.കെ.രമയ്ക്കുള്ള വോട്ട് അക്രമരാഷ്ട്രീയത്തിനെതിരായ വിധിയെഴുത്ത് : ചാണ്ടി ഉമ്മൻ

കോഴിക്കോട് : വടകരയിൽ കെ.കെ.രമയ്ക്ക് നൽകുന്ന ഓരോവോട്ടും രാഷ്ട്രീയ എതിരാളികളുടെ രക്തം കണ്ട് അറപ്പ് മാറിയ സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താണെന്ന് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ചാണ്ടി ഉമ്മൻ പറഞ്ഞു.വടകരയിൽ കെ.കെ.രമയുടെ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്മമാർക്ക് മക്കളെ നഷ്ടപ്പെടാതിരിക്കാനും രാഷ്ട്രീയപ്രവർത്തനം നടത്തുന്നവരുടെ ഭാര്യമാർ വിധവകൾ ആകാതിരിക്കാനും സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയം അവസാനിച്ചേ തീരൂ. ടി.പി.ചന്ദ്രശേഖരനെ വെട്ടികൊലപ്പെടുത്തിയ സംഭവത്തോടെ സി.പി.എമ്മിന്റെ കിരാത മുഖം ജനസമൂഖം കണ്ടതാണ്.അതോടെ എല്ലാം അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ചോരകൊതിമൂത്തവർ ശരത്ലാലിനെയും കൃപേഷിനെയും ഷുഹൈബിനെയും…

Read More
കോണ്‍ഗ്രസായി മത്സരിക്കുക ജയിച്ചാല്‍ ബിജെപിയില്‍ പോവുക എന്നതാണ്‌ കോണ്‍ഗ്രസ്‌ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കോണ്‍ഗ്രസായി മത്സരിക്കുക ജയിച്ചാല്‍ ബിജെപിയില്‍ പോവുക എന്നതാണ്‌ കോണ്‍ഗ്രസ്‌ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കോണ്‍ഗ്രസായി മത്സരിക്കുക ജയിച്ചാല്‍ ബിജെപിയില്‍ പോവുക എന്നതാണ്‌ കോണ്‍ഗ്രസ്‌ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോണ്ടിച്ചേരിയിലും ത്രിപുരയുമെല്ലാം ഇതിന് ഉദാഹരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.35 പേരെ ജയിപ്പിച്ചാല്‍ കേരളം ഭരിക്കുമെന്ന് ബിജെപി പറയുന്നത്‌ ബാക്കിയുള്ളത്‌ കോണ്‍ഗ്രസില്‍ നിന്നെടുക്കാം എന്നതുകൊണ്ടാണെന്നും കോണ്‍ഗ്രസ്‌ വില്‍പ്പനച്ചരക്കായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ ബിജെപിയെ പ്രതിരോധിക്കുന്നത്‌ കോണ്‍ഗ്രസ്‌ ആണെന്ന് ആരും പറയില്ലെന്നും കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ നേമത്ത്‌ കോണ്‍ഗ്രസിന്റെ വോട്ട്‌ ആവിയായിപ്പോയെന്നും ഏത്‌ നിമിഷവും കോണ്‍ഗ്രസിനെ കോരിയെടുക്കാമെന്ന് ബിജെപി കരുതുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More
മലപ്പുറത്ത് ഓ​ഹ​രി നി​ക്ഷേ​പ​ത്തിന്റെ പേ​രി​ല്‍ ത​ട്ടി​പ്പ് ന​ട​ത്തിയ ദ​മ്പതി​ക​ള്‍ കീ​ഴ​ട​ങ്ങി

മലപ്പുറത്ത് ഓ​ഹ​രി നി​ക്ഷേ​പ​ത്തിന്റെ പേ​രി​ല്‍ ത​ട്ടി​പ്പ് ന​ട​ത്തിയ ദ​മ്പതി​ക​ള്‍ കീ​ഴ​ട​ങ്ങി

എ​ട​വ​ണ്ണ​പ്പാ​റ: മലപ്പുറത്ത് 20 കോ​ടി​യു​മാ​യി മു​ങ്ങി​യ ദമ്പതി​ക​ള്‍ കീ​ഴ​ട​ങ്ങി. ഓ​ഹ​രി നി​ക്ഷേ​പ​ത്തിന്റെ പേ​രി​ല്‍ ത​ട്ടി​പ്പ് ന​ട​ത്തിയ ദമ്പതി​ക​ളാണ് വാ​ഴ​ക്കാ​ട് പോ​ലീ​സ്​ സ്​​റ്റേ​ഷ​നി​ല്‍ കീ​ഴ​ട​ങ്ങിയത്. വ​ലി​യ​പ​റമ്പ് സ്വ​ദേ​ശി നാ​സ​ര്‍, ഭാ​ര്യ ആ​ക്കോ​ട് സ്വ​ദേ​ശി സാ​ജി​ത എ​ന്നി​വ​രാ​ണ് കീ​ഴ​ട​ങ്ങി​യ​ത്. ഇ​വ​രെ മ​ല​പ്പു​റം ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് മുൻപാകെ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ്​ ചെ​യ്തു. 2020 ആ​ഗ​സ്​​റ്റി​ലാ​ണ്​​ നി​ക്ഷേ​പ​ക​ര്‍ വാ​ഴ​ക്കാ​ട് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. 2013ല്‍ ​എ​ട​വ​ണ്ണ​പ്പാ​റ​യി​ല്‍ സ്ഥാ​പി​ച്ച ഇ​ന്ത്യ ഇ​ന്‍​ഫോ​ലൈ​ന്‍ ​ഷെ​യ​ര്‍ മാ​ര്‍​ക്ക​റ്റിന്റെ പേ​രി​ലാ​ണ് ഇ​വ​ര്‍ ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്ന​ത്.നി​ക്ഷേ​പ​ക​രി​ല്‍ ചി​ല​ര്‍​ക്ക് ലാ​ഭ​വി​ഹി​തം…

Read More
പ്രസവിച്ച ഉടൻ റോഡരികില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

പ്രസവിച്ച ഉടൻ റോഡരികില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്:വാളയാറില്‍ നവജാത ശിശുവിനെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.ദേശീയ പാതയില്‍ ചുള്ളി മടപേട്ടക്കാടാണ് ദിവസങ്ങള്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.ബംഗാളില്‍ നിന്നും എത്തിയ വണ്ടിയിലുണ്ടായിരുന്ന സ്ത്രീയാണിവരെന്ന് പോലിസ് പറഞ്ഞു.വാളയാറില്‍ വെച്ച്‌ പ്രസവിച്ച ശേഷം കുഞ്ഞിനെ അവിടെ ഉപേക്ഷിച്ച ഇവര്‍ ഇതേ വണ്ടിയില്‍ പോരുകയായിരുന്നുവെന്നാണ് പോലിസിന് ലഭിച്ച വിവരം.തുടര്‍ന്ന് ഈ വാഹനം അങ്കമാലിയില്‍ എത്തിയപ്പോള്‍ പോലിസ് വാഹനം പരിശോധിച്ച്‌ സ്ത്രീയെ കസ്റ്റഡിയില്‍ എടുത്ത് അങ്കമാലിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.പ്രസവിച്ച്‌ മണിക്കൂറുകള്‍ക്കകമാണ് അമ്മ കുഞ്ഞിനെ ഉപേക്ഷിച്ചതെന്നും പൊലീസ്…

Read More
കൊറോണയ്ക്ക് പിന്നാലെ പക്ഷിപ്പനി പടരുന്നു

കൊറോണയ്ക്ക് പിന്നാലെ പക്ഷിപ്പനി പടരുന്നു

കുവൈറ്റ്:കൊറോണയ്ക്ക് പിന്നാലെ പക്ഷിപ്പനി പടര്‍ന്നു പിടിയ്ക്കുന്നു. കുവൈറ്റില്‍ പക്ഷികളില്‍ കണ്ടെത്തിയിരിക്കുന്നത് മനുഷ്യരിലേയ്ക്ക് പടര്‍ന്നുകയറുന്ന വൈറസ്. ഇതോടെ ആയിരക്കണക്കിന് പക്ഷികളെ കൊന്നൊടുക്കി. ചില ഫാമുകളില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കാര്‍ഷിക, മത്സ്യവിഭവ പബ്ലിക് അതോറിറ്റിയില്‍ നിന്നുള്ള പ്രത്യേക സംഘം എത്തിയാണ് പക്ഷികളെ കൊന്നത്. വൈറസ് കൂടുതല്‍ വ്യാപിക്കാതിരിക്കാന്‍ മുന്‍കരുതലെന്ന രീതിയില്‍ വഫ്രയിലെ രണ്ട് ഫാമികളിലെ പക്ഷികളെയാണ് നശിപ്പിച്ചത്. ജീവനക്കാരുടെയും മറ്റു ഫാമുകളിലെ പക്ഷികളുടെയും സുരക്ഷ ഉറപ്പാക്കാനാണ് കടുത്ത നടപടി സ്വീകരിച്ചത്.മനുഷ്യരിലേക്കും പടരാന്‍ സാധ്യതയുണ്ടായിരുന്ന രോഗമാണ് പക്ഷികള്‍ക്ക് ബാധിച്ചത്….

Read More
എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയിൽ മാറ്റമില്ല; ഈ മാസം 17 ന്

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയിൽ മാറ്റമില്ല; ഈ മാസം 17 ന്

തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ ഈ മാസം 17 ന് തന്നെ തുടങ്ങാനുള്ള ഒരുക്കവുമായി പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറെടുക്കുന്നു.ബുധനാഴ്ചയോടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. പരീക്ഷ മാറ്റിവെക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വന്നില്ലെങ്കില്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച്‌ തീരുമാനമെടുക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. പരീക്ഷ മാറ്റി വെക്കാന്‍ അനുമതി തേടി അപേക്ഷ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു.

Read More
കോവീഷീൽഡ് വാക്‌സിന്റെ വില 157.50 രൂപയായി കുറച്ചു

കോവീഷീൽഡ് വാക്‌സിന്റെ വില 157.50 രൂപയായി കുറച്ചു

ന്യൂഡൽഹി: കോവിഡിനെതിരായ വാക്‌സിന്‍ കോവിഷീല്‍ഡിന്റെ വില കുറച്ച്‌ കേന്ദ്രസര്‍ക്കാര്‍. ഡോസിന് 210 രൂപയായിരുന്നതാണ് ഇപ്പോള്‍ 157.50 രൂപയായി കുറച്ചത്. കോവിഡ് വാക്‌സിന് കേന്ദ്രസര്‍ക്കാര്‍ നിലവില്‍ സബ്‌സിഡി നല്‍കുന്നതിനാല്‍ സ്വകാര്യ ആശുപത്രികളില്‍ കുത്തിവയ്പ് എടുക്കുന്നവര്‍ക്ക് വിലയില്‍ കുറവ് ലഭിക്കില്ല. രണ്ടാംഘട്ട വാക്‌സിനോഷന്റെ ഭാഗമായായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് വില കുറച്ചതെന്നാണ് റിപ്പേര്‍ട്ടുകള്‍.കോവീഷീൽഡിന്റെ വില കുറച്ചതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രാലയം അറയിപ്പൊന്നും പുറത്തുവിട്ടിട്ടില്ല. അതേസമയം, 150 രൂപയ്ക്ക് വാക്‌സിൻ നൽകാമെന്ന് കമ്പനി അറിയിച്ചതായി ആരോഗ്യമന്ത്രാലയം രാജ്യസഭയിൽ മറുപടി നൽകി. വാക്‌സിന്റെ വിലയോടൊപ്പം…

Read More
Back To Top
error: Content is protected !!