തിരുവനന്തപുരം:എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കില്ലെന്ന് വിദ്യാഭ്യാസവകുപ്പ്. ഈ വര്‍ഷത്തെ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കുന്നതിനെ കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കിയിട്ടില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.മാര്‍ച്ച് 17 മുതല്‍ പരീക്ഷകള്‍ ആരംഭിക്കുന്ന തരത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. 2021 മാര്‍ച്ച് 17 മുതല്‍ 30വരെയാണ് പരീക്ഷകള്‍.നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ശരിയല്ല .