സംസ്ഥാനത്ത് സ്വര്‍ണവില 120 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില 120 രൂപ കൂടി

കൊ​ച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഉയർന്നു . 20 രൂപ വര്‍ധിച്ച്‌ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇന്ന് 33,440 രൂപയായി. ഗ്രാ​മി​ന് 15 രൂ​പ​യും വര്‍ധിച്ചു. ഇ​തോ​ടെ ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില 4,180 രൂ​പ​യായി. ചൊവ്വാഴ്ച പ​വ​ന് 280 രു​പ​ കു​റ​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്ന​ത്തെ വി​ല വ​ര്‍​ധ​ന.ഏതാനും ദിവസങ്ങളായി സ്വര്‍ണ വില താഴേക്കു പതിച്ചുകൊണ്ടിരിക്കുകയായിരുന്നു. പത്തു മാസത്തെ താഴ്ന്ന നിരക്കിലേക്ക് കഴിഞ്ഞ മാര്‍ച്ച്‌ അഞ്ചിന് വില എത്തിയിരുന്നു. വരുംദിവസങ്ങളിലും സ്വര്‍ണവില ഏറ്റക്കുറിച്ചിലുകളോടെ കടന്നുപോകാനാണ് സാധ്യത എന്നാണ് വിപണി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Back To Top
error: Content is protected !!