Editor

നേട്ടത്തില്‍ ജീയോ: ഉപഭോക്താക്കളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത്

നേട്ടത്തില്‍ ജീയോ: ഉപഭോക്താക്കളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത്

കൊച്ചി: ഉപഭോക്താക്കളുടെ എണ്ണത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നേതൃത്വത്തിലുള്ള ജിയോ രണ്ടാം സ്ഥാനത്തെത്തി. ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) പുറത്തുവിട്ട ജൂലൈയിലെ കണക്കുപ്രകാരം 19.62 ശതമാനമാണ് റിലയന്‍സ് ജിയോയുടെ വിപണി വിഹിതം. വാണിജ്യാടിസ്ഥാനത്തില്‍ സേവനം തുടങ്ങി രണ്ടു വര്‍ഷം പിന്നിടുമ്‌ബോഴാണ് ജിയോയുടെ ഈ നേട്ടം. 29.81 ശതമാനം വിപണി വിഹിതവുമായി ഭാരതി എയര്‍ടെല്ലാണ് ഒന്നാം സ്ഥാനത്ത്. വോഡഫോണിന് 19.30 ശതമാനം വിപണി വിഹിതവും ഐഡിയയ്ക്ക് 19.07 ശതമാനം വിപണി വിഹിതവുമാണുള്ളത്. ഇരു കമ്ബനികളും ലയിക്കുന്നതിന് മുമ്ബുള്ള കണക്കുകളാണ് ഇത്….

Read More
റെഡ്മി 6A ആദ്യ വില്‍പ്പന ഇന്ന് ആരംഭിക്കും

റെഡ്മി 6A ആദ്യ വില്‍പ്പന ഇന്ന് ആരംഭിക്കും

റെഡ്മി 6Aയുടെ ഇന്ത്യയിലെ ആദ്യ വില്‍പ്പന ഇന്ന് ആരംഭിക്കും. ആമസോണ്‍ ഇന്ത്യയിലും മി. കോമിലും ഫോണ്‍ ലഭ്യമാണ്. 5,999 രൂപയാണ് ഫോണിന് വില വരുന്നത്. 2 ജിബി റാം 16 ജിബി സ്‌റ്റോറേജ് 2 ജിബി റാം 32 ജിബി സ്‌റ്റോറേജ് എന്നീ രണ്ടു വാരിയന്റുകളാണ് ഫോണിനുള്ളത്. ഷവോമി റെഡ്മി 6എയ്ക്ക് 18:9 അനുപാതത്തിലുള്ള ആധുനിക ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്. ഒപ്പം സ്മാര്‍ട്ട്‌ഫോണിന്റെ നാലു വശങ്ങളും ഇടുങ്ങിയ ബെസലുകളാണ്. 1440×720 പിക്‌സല്‍ റസൊല്യൂഷനുളള എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയും ഫോണിലുണ്ട്….

Read More
ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ കടല്‍ വിഭവങ്ങള്‍

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ കടല്‍ വിഭവങ്ങള്‍

കടല്‍ വിഭവങ്ങള്‍ രുചിക്ക് പുറമേ ആരോഗ്യത്തിന് മെച്ചപ്പെട്ട ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നുണ്ട് . സിങ്ക്, കാല്‍സ്യം , പലതരം ധാതുക്കള്‍ എന്നിവയാല്‍ ഇവ സമ്പന്നമാണ്. കടല്‍വിഭവങ്ങളായ മത്സ്യങ്ങളില്‍ വൈറ്റമിന്‍ ബി 12 , മഗ്‌നീഷ്യം, നിയാസിന്‍, ഫോസ്ഫറസ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കക്കയിറച്ചിയില്‍ ധാരാളമായി അടങ്ങിയിട്ടുള്ള സിങ്ക് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. ചെമ്മീനില്‍ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മാരകരോഗങ്ങളെപ്പോലും പ്രതിരോധിക്കും. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുള്ള കടല്‍വിഭവങ്ങള്‍ എല്ലാം ഹൃദയാരോഗ്യത്തിന് വളരെ പ്രധാനമാണ്. മത്തി,…

Read More
സഞ്ചാരികള്‍ക്ക് പ്രണയം ഗവിയോട് മാത്രം

സഞ്ചാരികള്‍ക്ക് പ്രണയം ഗവിയോട് മാത്രം

ചുട്ടുപൊള്ളുന്ന വേനലിലും പച്ചപ്പിന്റെയും കുളിരിന്റെയും കരിമ്പടവും പുതച്ചു കിടക്കുന്ന ഗവി സഞ്ചാരികളെ മാടി വിളിക്കുന്നു. മരങ്ങളെല്ലാം കരിഞ്ഞുണങ്ങുന്ന മാര്‍ച്ചിലും ഈറ്റക്കാടും വന്‍ മരങ്ങളുടെ നീണ്ട നിരയുമായി പച്ചപ്പിന്റെ താലമേന്തി തൊഴുകൈയ്യുമായി നില്‍ക്കുകയാണ്. മഴക്കാലത്തോ മഴകഴിഞ്ഞു മരം പെയ്യുമ്പഴോ ഗവിയില്‍ ചെന്നാല്‍ പച്ചപ്പിനിത്ര സൗന്ദര്യമോ എന്ന് അറിയാതെ ചോദിച്ചു പോകും. കാട്ടില്‍ മഴപെയ്യുന്നതിന്റെ സൗന്ദര്യമെന്താണെന്ന് അറിയും. കോട മഞ്ഞ് കൊമ്പുകുത്തിക്കളിക്കുന്ന മലഞ്ചെരിവുകളില്‍ കാട്ടാനകളും കാട്ടുപോത്തും മാന്‍ കൂട്ടവുമുണ്ടാകും. കിളികളുടെ പാട്ടും ചിത്രശലഭങ്ങളുടെ നൃത്തവും ചീവിടിന്റെ സംഗീതവും കാട്ടരുവികളുടെ കളകളാരവവും…

Read More
സവാള കൃഷി വീട്ടിലും ചെയ്യാം

സവാള കൃഷി വീട്ടിലും ചെയ്യാം

സവാള അതവാ വലിയ ഉള്ളിയുടെ കൃഷി സംസ്ഥാനത്ത് വ്യാപകമായിട്ടില്ല. പക്ഷെ സവാള വിജയകരമായി കൃഷി ചെയ്യാന്‍ പറ്റുന്ന ഒരു പച്ചക്കറിയാണ്.മഞ്ഞുകാലമാണ് സവാള കൃഷിചെയ്യാന്‍ അനുകൂല സമയം. അതായത് നവംബര്‍ മുതല്‍ ഫെബ്രുവരിവരെ. സവാളയുടെ വിത്താണ് നടീല്‍വസ്തു. അതിനാല്‍ ഈ മാസം അവസാനത്തോടെ തൈകള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തണം. തൈകള്‍ക്ക് ഏതാണ്ട് നാലാഴ്ച പ്രായമാകുമ്പോഴാണ് പറിച്ചുനടാന്‍ പ്രായമാകുന്നത്. അതിനനുസരിച്ച് വിത്ത് നടുന്ന സമയം ക്രമീകരിക്കണം. തവാരണകളിലോ പ്രോട്രേകളിലോ തൈകള്‍ തയ്യാറാക്കാം. മഴക്കാലമായതിനാല്‍ മഴയില്‍നിന്നു സംരക്ഷണം കിട്ടത്തക്കവിധം മഴമറകളിലോ…

Read More
കാപ്പി കുടിച്ച് ആയുസ് കൂടാം

കാപ്പി കുടിച്ച് ആയുസ് കൂടാം

കാപ്പിയോ ചായയോ മികച്ചത് എന്ന കാര്യത്തില്‍ രണ്ടഭിപ്രായം ഉണ്ടാകും. ഇവ രണ്ടും അത്ര നല്ലതല്ല എന്ന അഭിപ്രായമുള്ളവരും ഉണ്ടാകും. അതെന്തായാലും കാപ്പി കുടിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ആശ്വസിക്കാം. ഗുരുതരമായ വൃക്കരോഗം ബാധിച്ചവരുടെ ആയുസ്സു കൂട്ടാന്‍ കാപ്പിക്കു സാധിക്കുമെന്നു പഠനം. കാപ്പിയിലെ കഫീന്‍ ആണ് മരണനിരക്കു കുറയ്ക്കാന്‍ സഹായിക്കുന്നത്. നൈട്രിക് ഓക്‌സൈഡ് പോലുള്ളവയെ പുറന്തള്ളാന്‍ സഹായിക്കുക വഴി രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും കഫീനു കഴിയും. ലോകമെമ്പാടും വൃക്കരോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്നു. ചികിത്സ ചെലവേറിയതാണെന്നു മാത്രമല്ല, മരണസാധ്യതയും കൂടുതലാണ്. 1999…

Read More
നെല്ലിയാമ്പതി, പാവങ്ങളുടെ ഊട്ടി

നെല്ലിയാമ്പതി, പാവങ്ങളുടെ ഊട്ടി

പാവങ്ങളുടെ ഊട്ടിയാണ് നെല്ലിയാമ്പതി. പാലക്കാട് ജില്ലയിലെ പ്രകൃതി മനോഹരമായ മലനിരകള്‍ ഉള്‍പ്പെടുന്ന ഒരു നിത്യഹരിത വനപ്രദേശം. തേയിലത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും പുല്‍മേടുകളും നിറഞ്ഞ ഈ പ്രദേശത്ത് എപ്പോഴും മഞ്ഞില്‍ പുതഞ്ഞ കാലാവസ്ഥയാണ്. കേരളത്തില്‍ ഓറഞ്ച് തോട്ടമുള്ള ഒരേയൊരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് നെല്ലിയാമ്പതി. ഊട്ടിയെ ഓര്‍മ്മിപ്പിക്കുന്ന കാലാവസ്ഥ. പാലക്കാടിന്റെ മാത്രമല്ല, കേരളത്തിന്റെ മൊത്തം സൗന്ദര്യമാണ് നെല്ലിയാമ്പതി മലനിരകള്‍. പാലക്കാട് ജില്ലയിലെ നെന്‍മാറയില്‍ നിന്ന് നെല്ലിയാമ്പതിയിലേക്കുള്ള യാത്ര പ്രകൃതിയെ സ്‌നേഹിക്കുന്നവരുടെ മനം കുളിര്‍പ്പിക്കും. പോകുന്ന വഴിക്ക് 10 ഹെയര്‍പിന്‍വളവുകള്‍…

Read More
പത്താം ക്ലാസുകാര്‍ക്ക് പോസ്റ്റ് ഓഫീസ് ഡ്രൈവറാകാം, ശമ്പളം 63,200 രൂപ

പത്താം ക്ലാസുകാര്‍ക്ക് പോസ്റ്റ് ഓഫീസ് ഡ്രൈവറാകാം, ശമ്പളം 63,200 രൂപ

പത്താം ക്ലാസ്സുകാര്‍ക്ക് പോസ്റ്റ് ഓഫീസ് ഡ്രൈവര്‍ ആവാം. മുഴുവന്‍ ഒഴിവുകളും കേരളത്തില്‍ .63,200 വരെ ശമ്പളം.ഒക്ടോബര്‍ 30 വരെ അപേക്ഷിക്കാം. പ്രായപരിധി: 18 – 27. കൂടുതല്‍ വിവരങ്ങള്‍ക്ക് : www.indiapost.gov.in

Read More
Back To Top
error: Content is protected !!