
മുത്താണ് മത്തങ്ങ ; നടേണ്ട രീതി ” ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പാടത്തോ പറമ്പിലോ അടുക്കള തോട്ടത്തിലോ ടെറസിലോ ഒക്കെ നട്ടുവളര്‍ത്താന്‍ എളുപ്പമുള്ള ഒന്നാണ് മത്തങ്ങ. തണല്‍ വേണ്ടയിടങ്ങളിലാണെങ്കില്‍ വള്ളി പോലെ പടര്‍ത്തിയും കൃഷി ചെയ്യാം. രാസവളങ്ങളൊന്നും ചേര്‍ക്കേണ്ട ആവശ്യമില്ല. പൂര്‍ണമായും ജൈവകൃഷി രീതിയിലൂടെ വിളയിച്ചെടുക്കാം. നടേണ്ട രീതി കൃഷി ചെയ്യുന്നതിനായി തിരഞ്ഞെടുക്കുന്ന സ്ഥലം നല്ലതുപോലെ കിളച്ച്, കളകള്‍ മാറ്റി തീയിട്ടതിനുശേഷം മഴക്കാലത്ത് കൂന കൂട്ടിയും വേനല്‍ക്കാലത്ത് തടമെടുത്തുമാണ് കൃഷിചെയ്യേണ്ടത്. രണ്ട് മീറ്റര്‍ ഇടയകലം നല്‍കി വരികള്‍ തമ്മില്‍ നാലര മീറ്റര്‍ അകലത്തില്‍ നിര്‍മ്മിക്കുന്ന തടങ്ങളില്‍ വിത്തുകള്‍ വിതയ്ക്കാം. ഇതല്ലെങ്കില്‍…