Editor

ഷവോമിയുടെ പൊക്കോ F1 ഓപ്പണ്‍ സെയിലില്‍

ഷവോമിയുടെ പൊക്കോ F1 ഓപ്പണ്‍ സെയിലില്‍

പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ ആയ ഷവോമിയുടെ പൊക്കോ F1 ഓപ്പണ്‍ സെയിലില്‍ എത്തി. 20,999 രൂപക്ക് വലിയ പ്രീമിയം ഫ്‌ലാഗ്ഷിപ്പ് മോഡലുകളില്‍ ഉള്ള എല്ലാ സവിശേഷതകളോടും കൂടിയാണ് പൊക്കോ F1 എത്തുന്നത്. 6 ജിബി റാം, 64 ജിബി മെമ്മറി മോഡലിന് 20,999 രൂപയാണ് വരുന്നത്. 6 ജിബി റാം 128 ജിബി മെമ്മറി മോഡലിന് 23,999 രൂപയും 8 ജിബി റാം 256 ജിബി മോഡലിന് 28,999 രൂപയുമാണ് വരുന്നത്. ഇതുകൂടാതെ 29,999 രൂപക്ക് 8 ജിബി…

Read More
പുതിയ മാരുതി ഇഗ്‌നിസ് വിപണിയില്‍

പുതിയ മാരുതി ഇഗ്‌നിസ് വിപണിയില്‍

പുതിയ മാരുതി ഇഗ്‌നിസ് ലിമിറ്റഡ് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. ഔദ്യോഗിക നെക്‌സ വെബ്‌സൈറ്റില്‍ ലിമിറ്റഡ് എഡിഷന്‍ ഇഗ്‌നിസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കമ്പനി വിലവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പുറംമോടിയിലും അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ ഇഗ്‌നിസിന്റെ വരവ്. ഹാച്ച്ബാക്കിന്റെ ഡെല്‍റ്റ വകഭേദം അടിസ്ഥാനമാക്കി ലിമിറ്റഡ് എഡിഷന്‍ ഇഗ്‌നിസ് ഒരുങ്ങുന്നതുകൊണ്ട് പൂര്‍ണ്ണ എല്‍ഇഡി ഹെഡ്‌ലാമ്പുകളോ, 15 ഇഞ്ച് അലോയ് വീലുകളോ മോഡലിന് ലഭിക്കുന്നില്ല.സാധാരണ ഹാലോജന്‍ ഹെഡ്‌ലാമ്പുകളും 15 ഇഞ്ച് സ്റ്റീല്‍ വീലുകളുമാണ് ഹാച്ച്ബാക്കില്‍ നല്‍കിയിരിക്കുന്നത്. സില്‍വര്‍ നിറമുള്ള സ്‌കിഡ്…

Read More
ഇന്ത്യയിലെ ഡിജിറ്റല്‍ വ്യാപാരത്തിൽ മികച്ച വളർച്ച; ഡിസംബറില്‍ ഡിജിറ്റല്‍ വ്യാപാരം 2.37 ലക്ഷം കോടി രൂപയുടേതായി ഉയരുമെന്ന് റിപ്പോർട്ട്

ഇന്ത്യയിലെ ഡിജിറ്റല്‍ വ്യാപാരത്തിൽ മികച്ച വളർച്ച; ഡിസംബറില്‍ ഡിജിറ്റല്‍ വ്യാപാരം 2.37 ലക്ഷം കോടി രൂപയുടേതായി ഉയരുമെന്ന് റിപ്പോർട്ട്

ഇന്ത്യയിലെ ഡിജിറ്റല്‍ വ്യാപാരം ഈ ഡിസംബറില്‍ 2.37 ലക്ഷം കോടി രൂപയായി ഉയരുമെന്ന് ഇന്റര്‍നെറ്റ്‌ ആന്‍ഡ്‌ മൊബൈല്‍ അസോസിയേഷന്‍ പുറത്ത് വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. 2011 ഡിസംബറിനും 2017 ഡിസംബറിനും ഇടയില്‍ ഈ രംഗത്ത് യാത്ര ,ഇ-കൊമേഴ്സ്‌ , യൂട്ടിലിറ്റി സേവനങ്ങളില്‍ 34 ശതമാനം വളര്‍ച്ചയുണ്ടായാതിട്ടാണ് വിലയിരുത്തല്‍. 2017 ലെ നഗരപ്രദേശങ്ങളിലെ ഓണ്‍ലൈന്‍ ഉപയോക്താക്കളുടെ കണക്ക് 29.5 കോടി ആളുകളാണ് .2018 ഡിസംബറോടെ ഡിജിറ്റല്‍ ബിസിനസ് രംഗത്ത് 2,37,124 കോടി രൂപയാകുമെന്നാണ് കണക്കുകള്‍ ചൂണ്ടികാട്ടുന്നത്

Read More
മുദ്രാ വായ്പ ഭാവിയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്ന് രഘുറാം രാജന്‍

മുദ്രാ വായ്പ ഭാവിയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്ന് രഘുറാം രാജന്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ മുദ്രാ വായ്പ പദ്ധതി രാജ്യത്തെ ബാങ്കിങ് മേഖല അടുത്തതായി നേരിടാന്‍ പോകുന്ന വലിയ പ്രതിസന്ധിയായിരിക്കുമെന്ന് ആര്‍.ബി.ഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. ബാങ്കുകളിലെ നിഷ്‌ക്രിയ ആസ്തിയുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിന്റെ എസ്റ്റിമേറ്റ്‌സ് കമ്മിറ്റിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് രാജന്റെ മുന്നറിയിപ്പെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.അസംഘടിത മേഖലയിലെ ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്കും സ്വയം സഹായ സംരംഭങ്ങള്‍ക്കും നല്‍കുന്ന വായ്പയാണ് മുദ്ര. 2015ല്‍ എന്‍.ഡി.എ സര്‍ക്കാരാണ് പ്രധാനമന്ത്രി മുദ്രാ യോജന(പി.എം.എം.വൈ) ആരംഭിച്ചത്. വിവിധ ബാങ്കുകള്‍, മൈക്രോ ഫിനാന്‍സ്…

Read More
ഇന്ധന വില വര്‍ധിച്ചു: പെട്രോളിന് 29 ഉം ഡീസലിന് 19 പൈസയും കൂടി

ഇന്ധന വില വര്‍ധിച്ചു: പെട്രോളിന് 29 ഉം ഡീസലിന് 19 പൈസയും കൂടി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധന വില ഇന്നും വര്‍ധിച്ചു. പെട്രോളിന് ലിറ്ററിന് 29 പൈസയും ഡീസലിന് ലിറ്ററിന് 19 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 85.27 രൂപയായി. ഡീസല്‍ വില 78.92 രൂപയാണ്.കൊച്ചിയില്‍ പെട്രോളിന് 83.74 രൂപയും, ഡീസലിന് 77.57 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 83. 90 രൂപയും, ഡീസല്‍ 77.74 രൂപയുമായാണ് വില വര്‍ധിച്ചത്.

Read More
Back To Top
error: Content is protected !!