ഇന്ത്യയിലെ ഡിജിറ്റല്‍ വ്യാപാരം ഈ ഡിസംബറില്‍ 2.37 ലക്ഷം കോടി രൂപയായി ഉയരുമെന്ന് ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ പുറത്ത് വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. 2011 ഡിസംബറിനും 2017 ഡിസംബറിനും ഇടയില്‍ ഈ രംഗത്ത് യാത്ര ,ഇ-കൊമേഴ്സ് , യൂട്ടിലിറ്റി സേവനങ്ങളില്‍ 34 ശതമാനം വളര്‍ച്ചയുണ്ടായാതിട്ടാണ് വിലയിരുത്തല്‍. 2017 ലെ നഗരപ്രദേശങ്ങളിലെ ഓണ്‍ലൈന്‍ ഉപയോക്താക്കളുടെ കണക്ക് 29.5 കോടി ആളുകളാണ് .2018 ഡിസംബറോടെ ഡിജിറ്റല്‍ ബിസിനസ് രംഗത്ത് 2,37,124 കോടി രൂപയാകുമെന്നാണ് കണക്കുകള്‍ ചൂണ്ടികാട്ടുന്നത്