
ഭക്ഷണക്രമം നിയന്ത്രിച്ചാല്‍ ആയുസ്സ് വര്‍ധിക്കും
ഭക്ഷണവും ആരോഗ്യവും ആയുസ്സും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. പഴങ്ങള്‍, പച്ചക്കറികള്‍, ബ്രഡ്, നട്ട്സ്, ഒലീവ് എണ്ണ, കടുകെണ്ണ എന്നിവ കൂടുതല്‍ അടങ്ങിയ ആഹാരക്രമം പിന്തുടരുന്നവര്‍ക്ക് ആയുസ്സ് വര്‍ധിക്കുമെന്നു പഠനം. ജേണല്‍ ഓഫ് ഇന്റേണല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കണ്ടെത്തല്‍. സ്ഥിരമായി ഈ ഡയറ്റ് പിന്തുടരുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് എല്ലാ തരത്തിലുമുള്ള രോഗസാധ്യത 18 ശതമാനം കുറവായിരിക്കുമെന്ന് പഠനം പറയുന്നു. കൂടാതെ മറ്റുള്ളവരെ അപേക്ഷിച്ച് ഹ്യദ്രോഗ സാധ്യത 20 ശതമാനവും കാന്‍സര്‍ വരാനുള്ള സാധ്യത 13 ശതമാനവും കുറവായിരിക്കും….