Editor

പാലരിവട്ടം പാലത്തിന്‍റേയും കോഴിക്കോട് KSRTC ബസ് സ്റ്റാന്‍റിന്‍റേയും അനുഭവത്തിൽ   ‘ഡാം പണി തമിഴ്‌നാടിനെ ഏൽപ്പിക്കണം” മുല്ലപ്പെരിയാർ വിഷയത്തിൽ ഹരീഷ് പേരടി

പാലരിവട്ടം പാലത്തിന്‍റേയും കോഴിക്കോട് KSRTC ബസ് സ്റ്റാന്‍റിന്‍റേയും അനുഭവത്തിൽ ‘ഡാം പണി തമിഴ്‌നാടിനെ ഏൽപ്പിക്കണം” മുല്ലപ്പെരിയാർ വിഷയത്തിൽ ഹരീഷ് പേരടി

മുല്ലപ്പെരിയാൽ ഡാം വീണ്ടും വാർത്തയിൽ ഇടംപിടിച്ചപ്പോൾ പരിഹാസവുമായി നടൻ ഹരീഷ് പേരടി. പുതിയ ഡാം പണിയുകയാണെങ്കിൽ അതിന്‍റെ നിർമാണം തമിഴ്‌നാടിനെ ഏൽപ്പിക്കുന്നതാകും നല്ലതെന്നാണ് പേരടിയുടെ അഭിപ്രായം. ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം. 2019-ൽ പറഞ്ഞതാണെങ്കിലും കേരളത്തിലെ ജനങ്ങളുടെ ആശങ്കയകറ്റാൻ ഇപ്പോഴും ഒരു പുതിയ ഡാം ഉണ്ടാക്കുന്നകാര്യം പരിഗണിക്കാവുന്നതാണ്…പക്ഷെ നിർമ്മാണ ചുമതല തമിഴ്‌നാടിന് കൊടുക്കുന്നതായിരിക്കും നല്ലത്…പാലരിവട്ടം പാലത്തിന്‍റേയും കോഴിക്കോട് KSRTC ബസ് സ്റ്റാന്‍റിന്‍റേയും അനുഭവത്തിന്‍റെ light-ൽ രാഷ്ടിയ വിത്യാസമില്ലാതെ പറയുകയാണ്…തമിഴ്‌നാട് ആവുമ്പോൾ അവർ നല്ല ഡാം ഉണ്ടാക്കും. കേരളത്തിലെ…

Read More
കോഴിക്കോട്  സ്വകാര്യ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ; നിരവധി പേര്‍ ആശുപത്രിയില്‍” ഒരാളുടെ നില ഗുരുതരം

കോഴിക്കോട് സ്വകാര്യ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ; നിരവധി പേര്‍ ആശുപത്രിയില്‍” ഒരാളുടെ നില ഗുരുതരം

കോഴിക്കോട്: പെരുമണ്ണയിലെ സ്വകാര്യ ഹോസ്റ്റലില്‍നിന്ന് ഭക്ഷ്യ വിഷബാധയേറ്റ് ഏഴ് കുട്ടികളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്. ഇന്നലെ ചായയ്‌ക്കൊപ്പം കഴിച്ച പലഹാരത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് സംശയിക്കുന്നു. ഛര്‍ദില്‍ അടക്കമുള്ള പ്രശ്‌നങ്ങളുമായി ഇന്നലെ ഏതാനും കുട്ടികളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കൂടുതല്‍ കുട്ടികള്‍ക്ക് ലക്ഷണം കണ്ടതോടെയാണ് ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭക്ഷ്യവിഷബാധ എങ്ങനെ ഉണ്ടായി എന്നതുസംബന്ധിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.   സിറ്റി, പ്രാദേശിക വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

Read More
മുല്ലപ്പെരിയാർ: കേരളത്തിന് രൂക്ഷ വിമർശനം, സമയം കളയരുതെന്ന് സുപ്രീം കോടതി

മുല്ലപ്പെരിയാർ: കേരളത്തിന് രൂക്ഷ വിമർശനം, സമയം കളയരുതെന്ന് സുപ്രീം കോടതി

മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് സുപ്രിംകോടതി. ജനം പരിഭ്രാന്തിയിൽ നിൽക്കുന്ന സാഹചര്യത്തിൽ രാഷ്ട്രീയം പറയരുതെന്ന് സുപ്രിംകോടതി പറഞ്ഞു. ഉചിതമായ ജലനിരപ്പ് എത്രയെന്ന് സംവാദം നടത്താനല്ല ശ്രമിക്കേണ്ടത്. തമിഴ്‌നാടും മേൽനോട്ട സമിതിയുമായി ആശയ വിനിമയം നടത്തുകയാണ് വേണ്ടതെന്നും സുപ്രിംകോടതി പറഞ്ഞു. മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട വിഷയം ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയം കളിക്കരുത്. ഉത്തരവാദിത്തത്തോടെ പെരുമാറണം. ജലനിരപ്പ് സംബന്ധിച്ച് എല്ലാ കക്ഷികളും ആശയവിനിമയം നടത്തണം. വിഷയത്തിൽ സംസ്ഥാന സർക്കാരുകളുടെ ഏകോപനം ഉണ്ടാകണം. മുല്ലപ്പെരിയാറിലെ ജലനിരപ്പ്…

Read More
സംസ്ഥാനത്ത് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ

സംസ്ഥാനത്ത് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ

കോഴിക്കോട് : സംസ്ഥാനത്ത് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ. ഒരു പവൻ സ്വര്‍ണത്തിന് 35,880 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് 4,485 രൂപയും. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. സ്വര്‍ണ വിലയിൽ പവന് 80 രൂപയുടെ വര്‍ധനയാണുണ്ടായത്. ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 35,800 രൂപയായിരുന്നു വില. രാജ്യാന്തര വിപണിയിൽ സ്വര്‍ണ വില ഉയര്‍ന്നു. ട്രോയ് ഔൺസിന് 1,798.67 ഡോളറിലാണ് വ്യാപാരം. ഒക്ടോബര്‍ ഒന്നിന് പവന് 34,720 രൂപയായിരുന്നു വില….

Read More
കോഴിക്കോട് ബീച്ചിൽ മാലിന്യം വലിച്ചെറിയൽ: കർശന നടപടിയെടുക്കും

കോഴിക്കോട് ബീച്ചിൽ മാലിന്യം വലിച്ചെറിയൽ: കർശന നടപടിയെടുക്കും

കോഴിക്കോട് : ബീച്ച് പരിസര ശുചിത്വവുമായി ബന്ധപ്പെട്ട് സബ് കളക്ടർ വി. ചെൽസ സിനിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. കോഴിക്കോട് ബീച്ചിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ യോഗം നിർദേശം നൽകി. പൊതുഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് കുറ്റകരമാണ്. വലിച്ചെറിയുന്നവരിൽനിന്ന്‌ പിഴ ഈടാക്കും. മാസ്ക്, സാമൂഹിക അകലം എന്നിവ നിർബന്ധമായും പാലിക്കണം. എല്ലാ കച്ചവടക്കാരും മാലിന്യം നിക്ഷേപിക്കുന്നതിനുള്ള കൂട നിർബന്ധമായും സ്ഥാപിക്കണം. മാലിന്യം കൂടകളിൽ നിക്ഷേപിക്കുന്നതിന്റെ പ്രാധാന്യം കടകളിൽ പ്രദർശിപ്പിക്കണമെന്നും യോഗം നിർദേശിച്ചു. കോർപ്പറേഷൻ ഹെൽത്ത് സൂപ്പർവൈസർ,…

Read More
വയനാട്ടിൽ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

വയനാട്ടിൽ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

വയനാട്: മീനങ്ങാടിയിൽ നിന്ന് കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. പുഴങ്കുനിയിൽ നിന്ന് കാണാതായ ശിവപാർവണയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെ പത്തരയോടെയാണ് കുട്ടിയെ ബന്ധു വീട്ടിൽ നിന്ന് കാണാതായത്. ബന്ധുക്കൾ വീട്ടിലും പരിസര പ്രദേശങ്ങളിലും ഉൾപ്പെടെ തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് കുട്ടി പുഴയിൽ വീണതാകാമെന്ന സംശയം ഉയർന്നു. പിന്നീട് നടത്തിയ പരിശോധനയിൽ പുഴയ്ക്ക് സമീപം ചെളികെട്ടി കിടക്കുന്ന ഭാഗത്ത് കുഞ്ഞിന്റെ കാൽപാടുകൾ കണ്ടെത്തിയിരുന്നു. തുടർന്നാണ് ദേശീയപാതയിലെ കുട്ടിരായൻ പാലത്തിന് താഴെ നിന്ന്…

Read More
ദിലീപ് സിനിമയുടെ ചിത്രീകരണത്തിനിടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കുഴഞ്ഞു വീണു മരിച്ചു

ദിലീപ് സിനിമയുടെ ചിത്രീകരണത്തിനിടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കുഴഞ്ഞു വീണു മരിച്ചു

കൊച്ചി ; ദിലീപിന്റെ സിനിമയുടെ ചിത്രീകരണത്തിനിടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കുഴഞ്ഞു വീണു . വോയിസ് ഓഫ് സത്യനാഥന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സംഭവം .ജൂനിയര്‍ ആര്‍ട്ടിസ്റ്റായ ഇരുമ്ബനം സ്വദേശി സതീശനാണ് കഴിഞ്ഞ ദിവസം ഷൂട്ടിംഗ് നടക്കുന്നതിനിടെ കുഴഞ്ഞുവീണത് . ഉടനെ മഞ്ഞുമ്മലുള്ള സെന്റ് ജെയിംസ് ആശുപത്രിയില്‍ എത്തിച്ചു. എങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ആയില്ല. 63 വയസ്സായിരുന്നു. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഷൂട്ടിംഗ് നിര്‍ത്തിവെച്ചു. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്,…

Read More
മുല്ലപ്പെരിയാറില്‍ ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു; ജലനിരപ്പ് 136 അടിയായി ഉയര്‍ന്നു

മുല്ലപ്പെരിയാറില്‍ ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു; ജലനിരപ്പ് 136 അടിയായി ഉയര്‍ന്നു

കോട്ടയം: കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ കനത്തമഴ. മുല്ലപ്പെരിയാറില്‍(Mullapperiyar) ആദ്യ മുന്നറിയിപ്പ് (Warning) പുറപ്പെടുവിച്ചു. ജലനിരപ്പ് 136 അടിയായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലകളിലും ഇടുക്കി ജില്ലയിലെ ചിലയിടങ്ങളിലും പത്തനംതിട്ടയുടെ മലയോരമേഖലകളിലും കനത്ത മഴയാണ്. പത്തനംതിട്ടയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടിയതായി സംശയിക്കുന്നു. കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍, മുണ്ടക്കയം, എരുമേലി, ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളിലാണ് കനത്തമഴയാണ് പെയ്യുന്നത്.

Read More
Back To Top
error: Content is protected !!