മുല്ലപ്പെരിയാൽ ഡാം വീണ്ടും വാർത്തയിൽ ഇടംപിടിച്ചപ്പോൾ പരിഹാസവുമായി നടൻ ഹരീഷ് പേരടി. പുതിയ ഡാം പണിയുകയാണെങ്കിൽ അതിന്‍റെ നിർമാണം തമിഴ്‌നാടിനെ ഏൽപ്പിക്കുന്നതാകും നല്ലതെന്നാണ് പേരടിയുടെ അഭിപ്രായം.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം.
2019-ൽ പറഞ്ഞതാണെങ്കിലും കേരളത്തിലെ ജനങ്ങളുടെ ആശങ്കയകറ്റാൻ ഇപ്പോഴും ഒരു പുതിയ ഡാം ഉണ്ടാക്കുന്നകാര്യം പരിഗണിക്കാവുന്നതാണ്…പക്ഷെ നിർമ്മാണ ചുമതല തമിഴ്‌നാടിന് കൊടുക്കുന്നതായിരിക്കും നല്ലത്…പാലരിവട്ടം പാലത്തിന്‍റേയും കോഴിക്കോട് KSRTC ബസ് സ്റ്റാന്‍റിന്‍റേയും അനുഭവത്തിന്‍റെ light-ൽ രാഷ്ടിയ വിത്യാസമില്ലാതെ പറയുകയാണ്…തമിഴ്‌നാട് ആവുമ്പോൾ അവർ നല്ല ഡാം ഉണ്ടാക്കും. കേരളത്തിലെ ജനങ്ങൾക്ക് സമാധാനമായി കിടന്നുറങ്ങാം…അല്ലെങ്കിൽ ഡാമിൽ വെള്ളത്തിന് നിരോധനം ഏർപ്പെടുത്തേണ്ടിവരും.
