കോഴിക്കോട്  സ്വകാര്യ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ; നിരവധി പേര്‍ ആശുപത്രിയില്‍” ഒരാളുടെ നില ഗുരുതരം

കോഴിക്കോട് സ്വകാര്യ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ; നിരവധി പേര്‍ ആശുപത്രിയില്‍” ഒരാളുടെ നില ഗുരുതരം

കോഴിക്കോട്: പെരുമണ്ണയിലെ സ്വകാര്യ ഹോസ്റ്റലില്‍നിന്ന് ഭക്ഷ്യ വിഷബാധയേറ്റ് ഏഴ് കുട്ടികളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്. ഇന്നലെ ചായയ്‌ക്കൊപ്പം കഴിച്ച പലഹാരത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് സംശയിക്കുന്നു. ഛര്‍ദില്‍ അടക്കമുള്ള പ്രശ്‌നങ്ങളുമായി ഇന്നലെ ഏതാനും കുട്ടികളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കൂടുതല്‍ കുട്ടികള്‍ക്ക് ലക്ഷണം കണ്ടതോടെയാണ് ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭക്ഷ്യവിഷബാധ എങ്ങനെ ഉണ്ടായി എന്നതുസംബന്ധിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

  സിറ്റി, പ്രാദേശിക വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

Back To Top
error: Content is protected !!