കൊവിഡ് വ്യാപനം: സ്കൂളുകളില്‍ നിരീക്ഷണം കര്‍ശനമാക്കാന്‍ വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം

കൊവിഡ് വ്യാപനം: സ്കൂളുകളില്‍ നിരീക്ഷണം കര്‍ശനമാക്കാന്‍ വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം

തിരുവനന്തപുരം: കൊവിഡ് വ്യാപനം കണക്കിലെടുത്ത് സ്കൂളുകളില്‍ നിരീക്ഷണം കര്‍ശനമാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഡി.ഇ.ഒമാരും റീജണല്‍ ഡപ്യൂട്ടി ഡയറക്ടര്‍മാരും സ്കൂളുകളില്‍ പരിശോധന നടത്തണം. സ്കൂളുകളോടു ചേര്‍ന്ന ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ അധ്യാപകര്‍ നിരീക്ഷണം നടത്തണമെന്നും വിദ്യാര്‍ഥികള്‍ക്കിടയില്‍ ബോധവല്‍കരണം ഊര്‍ജിതമാക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സാമൂഹിക അകലം ഉറപ്പാക്കാന്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഹെഡ്മാസ്റ്റര്‍മാര്‍ ദിവസേന സ്കൂളിലെ സ്ഥിതി സംബന്ധിച്ച്‌ ഡിഡിഇക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശം. മലപ്പുറത്തെ രണ്ട് സ്കൂളില്‍ കൊവിഡ് വ്യാപനം സ്ഥിരീകരിച്ച സാഹചര്യത്തിലാണ്…

Read More
വയനാട് ജില്ലയില്‍ യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണ്ണം

വയനാട് ജില്ലയില്‍ യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണ്ണം

വയനാട്: യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ വയനാട് ജില്ലയില്‍ തുടങ്ങി. വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള മൂന്നര കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖല ആക്കാനുള്ള കരടുവിജ്ഞാപനത്തിനെതിരെയാണ് യുഡിഎഫ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ അടക്കം വാഹന ഗതാഗതം പൂര്‍ണമായും നിലച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ കടകമ്ബോളങ്ങള്‍ തുറന്നിട്ടില്ല. പത്തുമണിക്ക് യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധസൂചകമായി പ്രകടനം നടത്തും. കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരെ അതിര്‍ത്തിയില്‍ തടഞ്ഞിരിക്കുകയാണ്….

Read More
ടൗൺ സ്‌റ്റേഷന് ഐ.എസ്.ഒ. സർട്ടിഫിക്കറ്റ് : പോലീസുകാരെ അനുമോദിച്ചു

ടൗൺ സ്‌റ്റേഷന് ഐ.എസ്.ഒ. സർട്ടിഫിക്കറ്റ് : പോലീസുകാരെ അനുമോദിച്ചു

ഇന്ത്യയിലെ ആദ്യത്തെ ജനമൈത്രി-ശിശു സൗഹൃദ ഐ.എസ്.ഒ. സർട്ടിഫിക്കറ്റ് നേടിയ ടൗൺ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ എ. ഉമേഷിനെയും എസ്.ഐ. കെ.ടി. ബിജിത്ത് ഉൾപ്പെടെയുള്ള മറ്റ് സഹപ്രവർത്തകരെയും കോഴിക്കോട് പൗരാവലിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. സംവിധായകൻ രഞ്ജിത്ത് അധ്യക്ഷനായി. കുട്ടികൾക്ക് പോലീസിനോടുള്ള ഭയം ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങൾ ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. ഇളംതലമുറയ്ക്ക് പോലീസുമായി അടുപ്പമുണ്ടായാൽ അത് ഏറെ ഗുണകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.പോലീസുകാർ ചെയ്യുന്ന നല്ല കാര്യങ്ങൾ സിനിമപോലുള്ള കലാരൂപങ്ങളിൽ പ്രാധാന്യത്തോടെ കാണിക്കണമെന്ന് മേയർ ഡോ. ബീനാ ഫിലിപ്പ് പറഞ്ഞു. എളമരം…

Read More
ബലാത്സംഗമുൾപ്പെടെ നാൽപതോളം കേസിലെ പ്രതി പാലക്കവളപ്പിൽ ശിഹാബുദ്ദീൻ അറസ്​റ്റിൽ

ബലാത്സംഗമുൾപ്പെടെ നാൽപതോളം കേസിലെ പ്രതി പാലക്കവളപ്പിൽ ശിഹാബുദ്ദീൻ അറസ്​റ്റിൽ

കോഴിക്കോട്​: ബലാത്സംഗമുൾപ്പെടെ നാൽപതോളം കേസുകളിലെ പ്രതി അറസ്​റ്റിൽ. മലപ്പുറം പുത്തൂർ കാളൂർ പുതുപ്പള്ളി പാലക്കവളപ്പിൽ ശിഹാബുദ്ദീൻ (37) ആണ്​ അറസ്​റ്റിലായത്​. മെഡിക്കൽ കോളജ്​ സ്​റ്റേഷനിൽ ഇയാൾക്കെതിരെ ബലാത്സംഗത്തിന്​ കേസ്​ രജിസ്​റ്റർ ചെയ്​തിരുന്നു​. കേസെടുത്തതോടെ മൂന്നാഴ്​ചയായി ഒളിവിൽ കഴിഞ്ഞ പ്രതിയെ മടവൂർ ഭാഗത്തുനിന്ന്​ നോർത്ത്​ അസി. കമീഷണർ കെ. അഷ്​റഫിന്റെ നേതൃത്വത്തിലുള്ള പൊലീസ്​ സംഘമാണ്​ അറസ്​റ്റുചെയ്​തത്​.കോഴിക്കോട്​, മലപ്പുറം, പാലക്കാട്​, വയനാട്​ ജില്ലകളിലായാണ്​ ഇയാൾക്കെതിരെ കേസുള്ളത്​. സ്​ത്രീകളെ മ​ന്ത്രവാദവും മറ്റും നടത്തുന്നവരുടെ അടുക്കലെത്തിച്ച്​ സ്വർണാഭരണമു​ൾപ്പെടെ തട്ടിയെടുക്കുകയും മാനഭംഗപ്പെടുത്തുകയുമാണത്രെ രീതി. 14…

Read More
കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം: ബിജെപി പൊതുസമ്മേളനത്തിനെതിരെ കേസ്

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം: ബിജെപി പൊതുസമ്മേളനത്തിനെതിരെ കേസ്

തൃശൂരില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ പങ്കെടുത്ത പൊതുയോഗത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്നാരോപിച്ച്‌ കേസ്. കണ്ടാല്‍ അറിയാവുന്ന ആയിരത്തോളം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയാണ് പകര്‍ച്ചവ്യാധി നിയമപ്രകാരം പൊലീസ് കേസ് എടുത്തത്. ജെപി നഡ്ഡ അടക്കമുള്ള നേതാക്കളെ പ്രതിചേര്‍ക്കുമെന്ന് പൊലീസ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ക്കായാണ് ബിജെപി ദേശീയ അധ്യക്ഷന്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയത്. തേക്കിന്‍കാട്് മൈതാനത്ത് നടന്ന പൊതുയോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, കര്‍ണാടക ഉപമുഖ്യമന്ത്രിയും കേരളത്തിന്റെ തിരഞ്ഞെടുപ്പ്…

Read More
കര്‍ഷക സമരത്തിനു പിന്നില്‍ ആരെന്ന് വ്യക്തമാക്കി കേന്ദ്രം

കര്‍ഷക സമരത്തിനു പിന്നില്‍ ആരെന്ന് വ്യക്തമാക്കി കേന്ദ്രം

ന്യൂഡല്‍ഹി: കര്‍ഷക സമരത്തിനു പിന്നില്‍ ആരെന്ന് വ്യക്തമാക്കി കേന്ദ്രം. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്നു കാര്‍ഷിക നിയമങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ പോലും ഒരൊറ്റ പിഴവ് ചൂണ്ടിക്കാട്ടാന്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കോ, പ്രതിപക്ഷ പാര്‍ട്ടികള്‍ക്കോ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു. ഒരു സംസ്ഥാനത്ത് നിന്നുളളവര്‍ മാത്രമാണ് സമരത്തിന് പിന്നിലെന്നും അദ്ദേഹം വ്യകത്മാക്കി . പുതിയ നിയമം വന്നതോടെ മറ്റുളളവര്‍ തങ്ങളുടെ കൃഷിഭൂമി പിടിച്ചെടുക്കുമെന്ന് കര്‍ഷകരെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. ഇത്തരത്തില്‍ കര്‍ഷകര്‍ക്ക് ഭൂമി നഷ്ടപ്പെടുമെന്ന് പറയുന്ന ഒരു…

Read More
കളമശ്ശേരി മണ്ഡലത്തില്‍ വി.കെ ഇബ്രാഹിംകുഞ്ഞിനെതിരെ എതിര്‍പ്പ് ശക്തമാകുന്നു

കളമശ്ശേരി മണ്ഡലത്തില്‍ വി.കെ ഇബ്രാഹിംകുഞ്ഞിനെതിരെ എതിര്‍പ്പ് ശക്തമാകുന്നു

കളമശ്ശേരി മണ്ഡലത്തില്‍ വി.കെ ഇബ്രാഹിംകുഞ്ഞിനെതിരെ എതിര്‍പ്പ് ശക്തമാകുന്നു. മണ്ഡലം കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പരസ്യമായി രംഗത്തെത്തി. എന്നാല്‍ സീറ്റ് വിട്ടുകൊടുക്കേണ്ട സാഹചര്യമില്ലെന്നാണ് മുസ്‌ലിം ലീഗ് മണ്ഡലം കമ്മറ്റിയുടെ നിലപാട്. കളമശ്ശേരി മണ്ഡലത്തില്‍ ഇബ്രാഹിം കുഞ്ഞിനെതിരെ പരസ്യമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുകയാണ്. മണ്ഡലം, കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രെസിഡന്റിന്  യൂത്ത് കോണ്‍ഗ്രസ് കത്ത് നല്‍കി. ഇബ്രാഹിംകുഞ്ഞിനെ കൂടാതെ മകനുമെതിരെയും എതിര്‍പ്പുണ്ട്. കോണ്‍ഗ്രസ് മത്സരിച്ചാല്‍ മാത്രമേ മണ്ഡലം ലഭിക്കൂവെന്നാണ് യൂത്ത് കോണ്‍ഗ്രസ് നിലപാട്.മുസ്‌ലിം ലീഗിലെ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ടെന്നും…

Read More
കണ്ണൂര്‍ സര്‍വകലാശാലയുടെ മൂല്യനിര്‍ണയം നടത്തിയ ഉത്തരക്കടലാസുകള്‍ റോഡരികില്‍

കണ്ണൂര്‍ സര്‍വകലാശാലയുടെ മൂല്യനിര്‍ണയം നടത്തിയ ഉത്തരക്കടലാസുകള്‍ റോഡരികില്‍

കണ്ണൂർ:സര്‍വകലാശാലയുടെ ഉത്തരക്കടലാസുകള്‍ റോഡരികില്‍ കണ്ടെത്തി. ഇന്ന് രാവിലെ മലപ്പട്ടം ചൂളിയാട്ട് നിന്നാണ് ഒരു കെട്ട് ഉത്തരക്കടലാസുകള്‍ കണ്ടെടുത്തത്. സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗം രണ്ടാം വര്‍ഷ ബിരുദ കൊമേഴ്‌സ് പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് ഇവിടെ നിന്ന് ലഭിച്ചത്. കഴിഞ്ഞ ഡിസംബര്‍ 23ന് നടന്ന പരീക്ഷയുടെ ഹോം വാല്യൂഷൻ നടത്തിയ ഉത്തരക്കടലാസുകളാണ് ഇവ. പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചിട്ടില്ല. സംഭവത്തില്‍ പ്രതിഷേധിച്ച്‌ കെ എസ് യു പ്രവര്‍ത്തകര്‍ കണ്ണൂര്‍ സര്‍വകലാശാലയിലേക്ക് മാര്‍ച്ച്‌ നടത്തി.

Read More
Back To Top
error: Content is protected !!