സാമൂഹിക സുരക്ഷാ, ക്ഷേമ പെന്‍ഷനുകള്‍ 1500 രൂപയില്‍ നിന്ന് 1600 രൂപയാക്കി ധനവകുപ്പ് ഉത്തരവിറക്കി

സാമൂഹിക സുരക്ഷാ, ക്ഷേമ പെന്‍ഷനുകള്‍ 1500 രൂപയില്‍ നിന്ന് 1600 രൂപയാക്കി ധനവകുപ്പ് ഉത്തരവിറക്കി

തിരുവനന്തപുരം : സാമൂഹിക സുരക്ഷാ, ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ച്‌ ധനവകുപ്പ് ഉത്തരവിറക്കി. 1500 രൂപയില്‍നിന്ന് 1600 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. ബജറ്റിലെ പ്രഖ്യാപന പ്രകാരമുള്ള വര്‍ധന ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തില്‍ കുടുങ്ങി തടസ്സപ്പെടാതിരിക്കാനാണ് ഇപ്പോഴേ സര്‍ക്കാര്‍ ഉത്തരവിറക്കിയത്.സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4 ഗഡുക്കളായി 16% ഡിഎ അനുവദിച്ചും ധനവകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്.ഏപ്രില്‍ മുതല്‍ ലഭിക്കും. 2019 ജനുവരി ഒന്നിലെ 3%, 2019 ജൂലൈ ഒന്നിലെ 5%, 2020 ജനുവരി ഒന്നിലെ 4%, 2020…

Read More
സൂക്ഷിക്കുക ! കേരളത്തില്‍ പ്രതിവര്‍ഷം 66000 പുതിയ അര്‍ബുദരോഗികള്‍

സൂക്ഷിക്കുക ! കേരളത്തില്‍ പ്രതിവര്‍ഷം 66000 പുതിയ അര്‍ബുദരോഗികള്‍

#മലയാളത്തിന്റസ്വന്തംചാനൽ​ #keralaonetvnews​ കേരളത്തില്‍ പ്രതിവര്‍ഷം 66000 പുതിയ അര്‍ബുദ രോഗികള്‍ ഉണ്ടാവുന്നുവെന്ന് കണക്കുകള്‍

Read More
ഉമ്മന്‍ചാണ്ടിക്ക് തന്നോട് എതിര്‍പ്പ്, ഇതിന്റെ കാരണം അധികം വൈകാതെ എല്ലാവരെയും അറിയിക്കുമെന്ന് പി.സി.ജോര്‍ജ്

ഉമ്മന്‍ചാണ്ടിക്ക് തന്നോട് എതിര്‍പ്പ്, ഇതിന്റെ കാരണം അധികം വൈകാതെ എല്ലാവരെയും അറിയിക്കുമെന്ന് പി.സി.ജോര്‍ജ്

തിരുവനന്തപുരം : യുഡിഎഫ് പ്രവേശത്തിന് പാരവച്ചത് ഉമ്മന്‍ചാണ്ടിയാണെന്ന് പി.സി. ജോര്‍ജ് എംഎല്‍എ. യു.ഡി.എഫ്. യോഗത്തില്‍ തന്നെ ഘടകക്ഷിയാക്കുന്നതിനെ അനുകൂലിച്ചാണ് ഐ ഗ്രൂപ്പും ചെന്നിത്തലയും നിലപാടടെടുത്തത്. എന്നാല്‍ എ ഗ്രൂപ്പ് അതിനെ എതിര്‍ക്കുകയായിരുന്നുവെന്നും പി.സി.ജോര്‍ജ് പറഞ്ഞു. എ. ഗ്രൂപ്പിന്റെ എതിര്‍പ്പിന് പിന്നില്‍ ഉമ്മന്‍ചാണ്ടിയാണെന്നാണ് മനസിലാക്കുന്നത്. ഉമ്മന്‍ചാണ്ടിക്ക് തന്നോടുള്ള എതിര്‍പ്പിന്റെ കാരണമെന്താണെന്ന് അറിയാം. ഇത് അധികം വൈകാതെ പത്രസമ്മേളനം വിളിച്ച്‌ എല്ലാവരെയും അറിയിക്കുമെന്നും പി.സി.ജോര്‍ജ് വ്യക്തമാക്കി. എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും ഭാഗമാകാത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് നാലാം മുന്നണി രൂപീകരിക്കുമെന്നും പി.സി. ജോര്‍ജ്…

Read More
ബി.ഡി.ജെ.എസ് പിളര്‍ന്നു, എൽ.ഡി.എഫ്-ബി.ജെ.പി ഒത്തുകളിയെന്ന് ആരോപണം

ബി.ഡി.ജെ.എസ് പിളര്‍ന്നു, എൽ.ഡി.എഫ്-ബി.ജെ.പി ഒത്തുകളിയെന്ന് ആരോപണം

കൊച്ചി: കേരളത്തിലെ എൻ.ഡി.എ ഘടകക്ഷിയായ ബി.ഡി.ജെ.എസ് പിളർന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ നീലകണ്ഠന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ പുതിയ സoഘടന പ്രഖ്യാപിച്ചു.ഭാരതീയ ജനസേന ബി.ജെ.എസ് എന്നാണ് പുതിയ സംഘടനയുടെപേര്. യു.ഡി.എഫ് അനുകൂല നിലപാട് സ്വീകരിക്കുമെന്ന് നേതാക്കള്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്‍.ഡി.എഫി നുവീണ്ടും അധികാരത്തിലെത്തിക്കാനായി ബി.ജെ.പിഒത്തുകളിക്കുകയാണെന്നും നേതാക്കള്‍ ആരോപിച്ചു.”ഗൂഢാലോചനയില്‍ ഞങ്ങള്‍ അതൃപ്തി രേഖപ്പെടുത്തുന്നു. അതിനാല്‍ എന്‍.ഡി.എയില്‍ ഒരു നിമിഷം പോലുംപ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. വലിയ പ്രഖ്യാപനങ്ങള്‍ പ്രാബല്യത്തില്‍ വരാന്‍ ഞങ്ങള്‍ക്ക് വിശ്വാസം യു.ഡി.എഫിനെയാണ്. വ്യക്തമായും പൂർണ്ണമായും യു .ഡി.എഫ്…

Read More
പാചകവാതക വില വീണ്ടും കൂട്ടി, 25 രൂപയുടെ വര്‍ധനവ്

പാചകവാതക വില വീണ്ടും കൂട്ടി, 25 രൂപയുടെ വര്‍ധനവ്

ന്യൂഡെല്‍ഹി: രാജ്യത്ത് പാചകവാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിന്‍ഡറിന് 25 രൂപയാണ് വര്‍ധിപ്പിച്ചത്. വാണിജ്യ സിലിന്‍ഡറിന്റെ വില യൂണിറ്റിന് 184 രൂപയും കൂട്ടി. ഇതോടെ 14.2 കിലോഗ്രാമിന്റെ സിലിന്‍ഡറിന് ഡെല്‍ഹിയിലും മുംബൈയിലും 719 രൂപയായി മാറി . ബെംഗളൂരുവില്‍ 722 രൂപയാകും. തിരുവനന്തപുരത്തും കൊച്ചിയിലും 729 രൂപയും കാസര്‍കോട്ടും കണ്ണൂരും 739 രൂപയുമാണ് പുതിയ വില.19 കിലോ വാണിജ്യ സിലിന്‍ഡറിന് 1535 രൂപയുമായി വില കൂടും. പുതിയ നിരക്കുകള്‍ വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.നേരത്തെ ഡിസംബറില്‍…

Read More
കാര്‍ഷിക പ്രശ്‌നം ഇന്നും പാര്‍ലമെന്റില്‍ ഉയര്‍ത്താന്‍ പ്രതിപക്ഷം; ഇരുസഭകളും പ്രക്ഷുബ്ധമാകും

കാര്‍ഷിക പ്രശ്‌നം ഇന്നും പാര്‍ലമെന്റില്‍ ഉയര്‍ത്താന്‍ പ്രതിപക്ഷം; ഇരുസഭകളും പ്രക്ഷുബ്ധമാകും

ന്യൂഡല്‍ഹി: കാര്‍ഷികനിയമങ്ങളെച്ചൊല്ലി പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമായേക്കും. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന്റെ ചര്‍ച്ച ഇരുസഭകളിലും ഇന്ന് തുടരും.ഈ സാഹചര്യത്തില്‍ പ്രതിപക്ഷം കാര്‍ഷികനിയമങ്ങളെച്ചൊല്ലിയുള്ള ഭരണ-പ്രതിപക്ഷ വാഗ്വാദത്തില്‍ ബുധനാഴ്ചയും പാര്‍ലമെന്റ് പ്രക്ഷുബ്ദമായിരുന്നു.മൂന്നു നിയമങ്ങളും ഉടന്‍ പിന്‍വലിക്കണമെന്നും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് അഭിമാനപ്രശ്‌നം തോന്നേണ്ടതില്ലെന്നും പ്രതിപക്ഷം പറഞ്ഞു.കര്‍ഷകസമരം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് തുടര്‍ച്ചയായ രണ്ടാംദിവസമാണ് പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം നടക്കുന്നത്.വിഷയം രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഉന്നയിക്കാമെന്ന് സര്‍ക്കാരും പ്രത്യേക ചര്‍ച്ചവേണമെന്ന് പ്രതിപക്ഷവും പറഞ്ഞതോടെ ലോക്‌സഭയില്‍ ബഹളം കനത്തത്.നിയമങ്ങള്‍ക്കെതിരായ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ രണ്ടുതവണ…

Read More
കുട്ടികളുമായി പൊതുസ്ഥലത്ത് വന്നാല്‍ രക്ഷിതാക്കള്‍ക്കെതിരെ നടപടി, 2000 രൂപ പിഴ; പ്രചരിക്കുന്നതില്‍ സത്യമുണ്ടോ?

കുട്ടികളുമായി പൊതുസ്ഥലത്ത് വന്നാല്‍ രക്ഷിതാക്കള്‍ക്കെതിരെ നടപടി, 2000 രൂപ പിഴ; പ്രചരിക്കുന്നതില്‍ സത്യമുണ്ടോ?

തിരുവനന്തപുരം: കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നതാണ് കുട്ടി​ക​ളു​മാ​യി പൊ​തുസ്ഥ​ല​ത്ത് വ​രു​ന്ന രക്ഷി​താ​ക്ക​ള്‍​ക്കെ​തി​രെ നി​യ​മ​ ന​ട​പ​ടി​യെന്ന വാര്‍ത്ത. കുട്ടികളുമായി പുറത്തിറങ്ങിയാല്‍ 2000 രൂപ പിഴയീടാക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതോടെ പല രക്ഷകര്‍ത്താക്കളും ആശങ്കാകുലരായി. വാര്‍ത്ത സത്യമാണോയെന്ന് അറിയാന്‍ പലരും തലങ്ങും വിലങ്ങും അന്വേഷണമായിരുന്നു. വാട്‌സാപ്പ് വാര്‍ത്ത വ്യാജമാണെന്ന് വ്യക്തമാക്കി കേരള പൊലീസ് തന്നെ രംഗത്തെത്തിയിട്ടുണ്ട്. പത്ത് വ​യ​സി​ല്‍ താ​ഴെ​യു​ളള കു​ട്ടി​ക​ളുമായി പൊ​തുസ്ഥ​ല​ത്തു വരുന്നവരില്‍ നിന്ന് 2,000 രൂ​പ പി​ഴ​ ഈടാ​ക്കു​മെ​ന്ന വാ​ര്‍​ത്ത അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന പൊലീസ് മേധാവി…

Read More
പ്രഭാസ് ചിത്രം ആദിപുരുഷിന്റെ ചിത്രീകരണം ആരംഭിച്ചു

പ്രഭാസ് ചിത്രം ആദിപുരുഷിന്റെ ചിത്രീകരണം ആരംഭിച്ചു

ത്രിഡി രൂപത്തിലൊരുങ്ങുന്ന തെന്നിന്ത്യന്‍ താരം പ്രഭാസ് ചിത്രം ആദിപുരുഷിന്റെ ചിത്രീകരണം മുംബൈയില്‍ ആരംഭിച്ചു. പ്രഭാസും ചിത്രത്തിന്റെ സംവിധായകന്‍ ഓം റൗട്ടും തങ്ങളുടെ സമൂഹമാധ്യമ പേജുകളിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്. രാമായണകഥയെ പ്രമേയമാക്കി ഒരുക്കുന്ന ആദിപുരുഷില്‍ ബോളിവുഡ്താരം സെയ്ഫ് അലിഖാനാണ് രാവണനായി എത്തുന്നത്. റ്റി- സീരിസ്, റെട്രോഫൈല്‍സ് എന്നിവയുടെ ബാനറില്‍ ഭൂഷണ്‍ കുമാര്‍, കൃഷ്ണ കുമാര്‍, ഓം റൗട്ട്, പ്രസാദ് സുതര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം 2022 ആഗസ്റ്റ് 11-ന് പ്രദര്‍ശനത്തിന് എത്തിക്കാനാണ് തീരുമാനം.

Read More
Back To Top
error: Content is protected !!