
കോണ്‍ഗ്രസുമായി അടുപ്പം സ്ഥാപിച്ച മേജര്‍ രവിയെ തണുപ്പിക്കാന്‍ ബിജെപി നേതൃത്വം
കൊച്ചി: ബിജെപിയില്‍ നിന്ന് അകന്ന് കോണ്‍ഗ്രസുമായി അടുപ്പം സ്ഥാപിച്ച മേജര്‍ രവിയെ തണുപ്പിക്കാന്‍ ബിജെപി നേതൃത്വം. പി.കെ. കൃഷ്ണദാസും എ.എന്‍. രാധാകൃഷ്ണനും മേജര്‍ രവിയെ നേരില്‍ കണ്ടതായാണ് വിവരം. ആര്‍എസ്എസ് നേതാക്കളും ഇതിനകം മേജര്‍ രവിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിയില്‍ നേരിട്ട അവഗണനയുടെ അതൃപ്തി അദ്ദേഹം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്ന യുഡിഎഫ് യാത്രയ്ക്കിടെ മേജര്‍ രവി രമേശ് ചെന്നിത്തലയുമായി വേദി പങ്കിട്ടിരുന്നു. വേദിയില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ മേജര്‍ രവി ആഞ്ഞടിക്കുകയും ചെയ്തു. ചെന്നിത്തലയുടെ ഐശ്വര്യ…