കോഴിക്കോട് നാദാപുരം തൂണേരിയില്‍ ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയി

കോഴിക്കോട് നാദാപുരം തൂണേരിയില്‍ ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയി

കോഴിക്കോട് നാദാപുരം തൂണേരിയില്‍ ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. തട്ടിക്കൊണ്ടുപോയത് മുടവന്തേരി സ്വദേശി മേക്കര താഴെകുനി എം.ടി.കെ അഹമ്മദി(53)നെയാണ്. സംഭവം നടന്നത് പുലര്‍ച്ചെ 5.20 ഓടെയാണ്. പള്ളിയില്‍ നിസ്‌ക്കാരത്തിന് പോവുമ്ബോള്‍ സ്‌കൂട്ടര്‍ തടഞ്ഞ് നിര്‍ത്തി ബലമായി കാറില്‍ പിടിച്ചു കയറ്റുകയായിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ മാന്‍ മിസ്സിംഗിന് നാദാപുരം പൊലീസ് കേസെടുത്തിട്ടുണ്ട്. സാമ്ബത്തിക ഇടപാടാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

Back To Top
error: Content is protected !!