
കുഞ്ഞിനെ കിട്ടിയതിൽ സന്തോഷം, വിദഗ്‌ധ ചികിൽസ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി
കൊല്ലം: ഓയൂരിൽ നിന്ന് നാലംഗ സംഘം തട്ടിക്കൊണ്ടുപോയ ആറുവയസുകാരി അബിഗേൽ സാറ റെജിയെ കണ്ടെത്തിയെന്ന വാർത്ത ഏറെ സന്തോഷം നൽകുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പോലീസും ജനങ്ങളും ഒറ്റക്കെട്ടായി നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് കുഞ്ഞിനെ നമുക്ക് തിരിച്ചു കിട്ടിയതെന്നും, കുട്ടിയെ കണ്ടെത്താൻ തീവ്രശ്രമം നടത്തിയവർക്കെല്ലാം ബിഗ് സല്യൂട്ട് എന്നും ആരോഗ്യമന്ത്രി പറഞ്ഞു. പോലീസിന്റെ നിരീക്ഷണം ഭേദിച്ചു കുഞ്ഞിനെ കടത്താനാകില്ല എന്നതാണ് പ്രതികൾ കുട്ടിയെ ഉപേക്ഷിച്ചു കടന്നുകളയാൻ കാരണം. പോലീസ് സേനക്ക് പ്രത്യേക അഭിനന്ദനങൾ. ഡോക്‌ടർമാർ അടങ്ങുന്ന മെഡിക്കൽ…