ഇൻഡിഗോ എയർലൈൻസിന്റെ ബസ് മോട്ടോർ  വാഹന വകുപ്പ് പിടിച്ചെടുത്തു

ഇൻഡിഗോ എയർലൈൻസിന്റെ ബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു

കോഴിക്കോട്: ഇൻഡിഗോ എയർലൈൻസിന്റെ ബസ് മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുത്തു. നികുതി അടയ്‌ക്കാതെ സർവ്വീസ് നടത്തിയെന്നാരോപിച്ചാണ്  നടപടി. കരിപ്പൂർ വിമാനത്താവളത്തിൽ സർവ്വീസ് നടത്തുന്ന ബസാണ് പിടിച്ചെടുത്തിരിക്കുന്നത്. കുടിശികയുള്ള നികുതിയും അതിന്റെ പിഴയും അടച്ചാൽ മാത്രമേ വാഹനം വിട്ടുനൽകൂവെന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. രാമനാട്ടുകരയിൽ നിന്നാണ് ബസ് പിടികൂടിയത്. ഇൻഡിഗോ വിമാന കമ്പനി ഇപി ജയരാജന് യാത്രാ വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പിന്റെ ഈ നടപടി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്…

Read More
പാലക്കാട് ലോഡ്ജില്‍ സിനിമാ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് കുത്തേറ്റു

പാലക്കാട് ലോഡ്ജില്‍ സിനിമാ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് കുത്തേറ്റു

പാലക്കാട്: പാലക്കാട് ലോഡ്ജില്‍ സിനിമാ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഒരാള്‍ക്ക് കുത്തേറ്റു. വടകര സ്വദേശി ഷിജാബിനാണ് കുത്തേറ്റത്. ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സഹപ്രവര്‍ത്തകനില്‍ നിന്നാണ് ഷിജാബിന് കുത്തേറ്റതെന്നാണ് വിവരം. പ്രതിയെ പാലക്കാട് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഷിജാബ് സ്വയം കുത്തിയതാണെന്ന് പ്രതി ആരോപിച്ചു. പാലക്കാട് സിറ്റി ലോഡ്ജില്‍ വെച്ച് ഇരുവരും മര്‍ദിക്കുന്നതിനിടെയാണ് സംഭവം.  

Read More
കുളിമുറിയിലെ ഒളിഞ്ഞു നോട്ടവും വീഡിയോ പിടിത്തവും സ്ഥിരം പരിപാടി; മലപ്പുറത്തെ ഫൈറൂസ് പിടിയിലായതിങ്ങനെ..

കുളിമുറിയിലെ ഒളിഞ്ഞു നോട്ടവും വീഡിയോ പിടിത്തവും സ്ഥിരം പരിപാടി; മലപ്പുറത്തെ ഫൈറൂസ് പിടിയിലായതിങ്ങനെ..

സ്ത്രീകളുടെ കുളിമുറിയിൽ ഒളിഞ്ഞു നോക്കുകയും വീഡിയോ പിടിക്കുകയും ചെയ്തതിന് മൂന്നിയൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. മൂന്നിയൂർ പാറേക്കാവ് സ്വദേശി കാഞ്ഞീരക്കോട്ട അബ്ദുൽ അസീസിന്റെ മകൻ ഫൈറൂസ് (26) നെയാണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. കുന്നത്ത് പറമ്പ് സ്വദേശിയായ 32-കാരിയുടെ പരാതിയെ തുടർന്നാണ് കുന്നത്ത് പറമ്പിൽ ഹാർഡ് വെയർ സ്ഥാപനം നടത്തുന്ന ഫൈറൂസിനെ ശനിയാഴ്ച്ച പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച്ച ഉച്ചക്കാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. താമസിക്കുന്ന വീട്ടിലെ കുളിമുറിയില്‍ കുളിക്കാനായി കയറിയ സമയത്ത് എയര്‍ ഫാന്‍…

Read More
പാലക്കാട്ട് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കോഴിക്കോട്   കുന്ദമംഗലത്ത്  പിടിയിൽ

പാലക്കാട്ട് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കോഴിക്കോട് കുന്ദമംഗലത്ത് പിടിയിൽ

പാലക്കാട്ട് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ മുഹ്‌സിനെയാണ് കോഴിക്കോട് കുന്ദമംഗലത്തുനിന്ന് പോലീസ് പിടികൂടിയത്. സഞ്ജിത് വധക്കേസിലെ ഗൂഢാലോചനയില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. കുന്ദമംഗലം പടനിലത്തിനടുത്ത് ആരാമ്പ്രത്ത് ഇയാള്‍ ഒളിവില്‍കഴിഞ്ഞുവരികയായിരുന്നു. ഇവിടെനിന്ന് പാലക്കാട്ടുനിന്നെത്തിയ പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. 2021 നവംബര്‍ 15-നാണ് ആര്‍.എസ്.എസ്. തേനാരി മണ്ഡലം ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖായിരുന്ന സഞ്ജിത്തിനെ ഒരുസംഘം കാറിലെത്തി വെട്ടിക്കൊന്നത്.ഭാര്യയ്ക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ച സഞ്ജിത്തിനെ, ബൈക്ക് തടഞ്ഞുനിര്‍ത്തി ഭാര്യയുടെ മുന്നിലിട്ട്…

Read More
ലോറിയിൽ നിന്ന് ചില്ല് ഇറക്കുന്നതിനിടെ ദേഹത്ത് വീണു; ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം

ലോറിയിൽ നിന്ന് ചില്ല് ഇറക്കുന്നതിനിടെ ദേഹത്ത് വീണു; ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം

പാലക്കാട്: ചില്ലുപാളി ദേഹത്ത് വീണ് ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം. പാലക്കാട് നരിക്കുത്തി സ്വദേശി മൊയ്തീൻകുട്ടിയാണ് മരിച്ചത്. ലോറിയിൽ നിന്ന് ചില്ലുപാളി ഇറക്കുന്നതിനിടെയായിരുന്നു അപകടം. അപകടമുണ്ടായതിന് പിന്നാലെ ചില്ലിനിടയിൽ നിന്ന് മൊയ്തീൻകുട്ടിയെ പുറത്തെടുത്തിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നഗരത്തിലെ ഗ്ലാസ് വിൽപനശാലയിലേക്ക് കൊണ്ടുവന്ന ചില്ലുപാളിയുടെ ലോഡിറക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ലോഡ് ഇറക്കുന്നതിനിടെ ചില്ലുകൾ വീഴുകയും മൊയ്തീൻകുട്ടി അതിനടിയിൽ കുടുങ്ങുകയുമായിരുന്നു

Read More
ശ്രീകൃഷ്ണപുരത്ത് മെഡിക്കൽ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ

ശ്രീകൃഷ്ണപുരത്ത് മെഡിക്കൽ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ

പാലക്കാട്  ശ്രീകൃഷ്ണപുരത്ത് മെഡിക്കൽ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് മെഡിക്കൽ കോളജിലെ ഒന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിയായ അശ്വിൻ രാജിനെയാണ് (19) രാവിലെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പെരുമാങ്ങോട് കാവുങ്കൽതൊടി വീട്ടിൽ കെ സി രാജന്റെയും, ശ്രീജയുടെയും മകനാണ് അശ്വിൻ. മരണത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.

Read More
പശുവിനെ വെടിവെച്ചു കൊന്ന് ഇറച്ചിവിറ്റ യുട്യൂബർ ഇറച്ചിക്കറി വിതരണം ചെയ്തത് പോലീസ് സ്റ്റേഷനിലും !

പശുവിനെ വെടിവെച്ചു കൊന്ന് ഇറച്ചിവിറ്റ യുട്യൂബർ ഇറച്ചിക്കറി വിതരണം ചെയ്തത് പോലീസ് സ്റ്റേഷനിലും !

കടയ്ക്കൽ: ഓയിൽപാം എസ്റ്റേറ്റിൽ മേയാൻ വിട്ട ഗർഭിണിയായ പശുവിനെ വെടിവച്ചു കൊന്ന കേസില്‍ അറസ്റ്റിലായ യുട്യൂബർ ഇറച്ചിക്കറി വച്ച് പൊലീസ് സ്റ്റേഷൻ, ഫയർ സ്റ്റേഷൻ എന്നിവിടങ്ങളിൽ വിതരണം ചെയ്തിരുന്നു. കടയ്ക്കൽ ഫയർ സ്റ്റേഷൻ, കടയ്ക്കൽ ഉൾപ്പെടെയുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിൽ മ്ലാവ്, ആട് എന്നിവയുടെ ഇറച്ചി ആണെന്നു പറഞ്ഞ് വിതരണം ചെയ്ത ശേഷം ദൃശ്യം ട്യൂബിൽ കൂടി പുറത്ത് വിട്ടിരുന്നു. ചിതറ ഐരക്കുഴി രജീഫ് (റെജി-35) ആണ് അറസ്റ്റിലായത്. ഏരൂരില്‍ ഓയില്‍പാം എസ്റ്റേറ്റില്‍ നിന്ന് മൃഗങ്ങളെ വെടിവച്ച്…

Read More
13കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; മദ്രസാ അധ്യാപകൻ അറസ്റ്റിൽ

13കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; മദ്രസാ അധ്യാപകൻ അറസ്റ്റിൽ

പതിമൂന്ന് വയസുളള പെൺകുട്ടിയെ പീഢിപ്പിച്ച് ഗർഭിണിയാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ. പട്ടിമറ്റം, കുമ്മനോട് തയ്യിൽ വീട്ടിൽ ഷറഫുദീൻ (27) നെയാണ് തടിയിട്ടപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. മദ്രസയോടുള്ള ചേർന്നുള്ള മുറിയിൽ വച്ചാണ് ഇയാൾ കുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ചത്. ഇൻസ്പെക്ടർ വി.എം കേഴ്സൻറെ നേതൃത്വത്തിൽ എസ്.ഐ.സുബൈർ, എ എസ് ഐമാരായ ഇബ്രാഹിം കുട്ടി, അബു എസ് സി പി ഒമാരായ ഷമീർ, അൻവർ സാദത്ത്, തുടങ്ങിയവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.  

Read More
Back To Top
error: Content is protected !!