എ.ഡി.ജി.പി ആർ.എസ്.എസ് നേതാവിനെ എന്തിന് കണ്ടതെന്ന് അറിയണം -ടി.പി. രാമകൃഷ്ണൻ

എ.ഡി.ജി.പി ആർ.എസ്.എസ് നേതാവിനെ എന്തിന് കണ്ടതെന്ന് അറിയണം -ടി.പി. രാമകൃഷ്ണൻ

തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ അജിത് കുമാറും ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയും തമ്മിലുള്ള കൂടിക്കാഴ്ച അന്വേഷിക്കുമെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. ആർ.എസ്.എസ് നേതാവിനെ എന്തിന് കണ്ടതെന്ന് അറിയണമെന്നും കൺവീനർ വ്യക്തമാക്കി. നിലവിലെ അന്വേഷണ പരിധിയിൽ ആർ.എസ്.എസ് നേതാവുമായുള്ള എ.ഡി.ജി.പിയുടെ കൂടിക്കാഴ്ചയും ഉൾപ്പെടും. കുറ്റകരമെന്ന് തെളിഞ്ഞാൽ നടപടി സ്വീകരിക്കും. എ.ഡി.ജി.പിയെ മാറ്റണമെന്ന് എൽ.ഡി.എഫിൽ സി.പി.ഐ ആവശ്യപ്പെട്ടില്ല. പൂരം കലക്കിയതിൽ ഗൂഢാലോചനയുണ്ടെങ്കിൽ നടപടി സ്വീകരിക്കും. എന്നാൽ, പരിശോധിച്ച ശേഷമെ നടപടിയെടുക്കൂവെന്നും ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി. ഇ.പി. ജയരാജൻ…

Read More
പാർട്ടി സമ്മേളനങ്ങളിൽ ആർഭാടം വേണ്ട; പൊതിച്ചോർ നൽകണം, വലിയ കട്ടൗട്ടുകൾ ഒഴിവാക്കണമെന്ന് സി.പി.എം

പാർട്ടി സമ്മേളനങ്ങളിൽ ആർഭാടം വേണ്ട; പൊതിച്ചോർ നൽകണം, വലിയ കട്ടൗട്ടുകൾ ഒഴിവാക്കണമെന്ന് സി.പി.എം

തിരുവനന്തപുരം: ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങളിൽ ആർഭാടം ഒഴിവാക്കണമെന്ന നിർദേശവുമായി സി.പി.എം. സംസ്ഥാന കമ്മിറ്റിയാണ് കീഴ്ഘടകങ്ങൾക്ക് നിർദേശം നൽകിയത്. സമ്മേളനത്തിന്റെ നടത്തിപ്പിലും പ്രചാരണത്തിലും ആർഭാടം ഒഴിവാക്കണം. സമ്മേളനങ്ങളിലെ ആർഭാടം ചർച്ചയായ സാഹചര്യത്തിൽ കൂടിയാണ് സി.പി.എം നിർദേശം. ബ്രാഞ്ച് ലോക്കൽ സമ്മേളനങ്ങളിൽ പൊതിച്ചോർ നൽകണമെന്നതാണ് സി.പി.എമ്മിന്റെ പ്രധാന നിർദേശം. പ്രചാരണത്തിൽ ആർച്ചും കട്ടൗട്ടും ഒഴിവാക്കണം. പാർട്ടി പ്രതിനിധികൾക്ക് വിലകൂടിയ ബാഗുകളോ മറ്റ് സമ്മാനങ്ങളോ നൽകരുത്. ​ലോക്കൽ കമ്മിറ്റി നിശ്ചയിച്ച തീയതിയിൽ തന്നെ സമ്മേളനം നടത്തണം എന്നിവയാണ് സി.പി.എമ്മിന്റെ മറ്റ് പ്രധാന…

Read More
തൃശൂരിൽ എച്ച്1എൻ1 ബാധിച്ച സ്ത്രീ മരിച്ചു

തൃശൂരിൽ എച്ച്1എൻ1 ബാധിച്ച സ്ത്രീ മരിച്ചു

തൃശൂർ: എറവ് സ്വദേശിനി എച്ച്1എൻ1 ബാധിച്ചു മരിച്ചു. ജൂബിലി ആശുപത്രിയിൽ ചികിത്സയിലായിരുന്ന മീന (62) ആണു മരിച്ചത്.സംസ്ഥാനത്ത് മഴ കടുത്തതിനൊപ്പം വിവിധതരം പനികളും പിടിമുറുക്കുന്നുണ്ട്. എന്താണ് എച്ച്1 എന്‍1? ഇന്‍ഫ്‌ളുവന്‍സ വിഭാഗത്തില്‍പ്പെട്ട വൈറസ് പനിയാണ് എച്ച്1 എന്‍1. വായുവിലൂടെ പകരുന്ന വൈറസാണിത്. സാധാരണ വൈറല്‍ പനിക്കു സമാനമാണ് എച്ച്1 എന്‍1 പനിയുടെ ലക്ഷണങ്ങള്‍. ചില സാഹചര്യങ്ങളില്‍ 100 ഡിഗ്രിക്കു മുകളില്‍ പനി വരാം. കൂടാതെ ചുമ, തൊണ്ടവേദന, ശ്വാസതടസം, ചുമയ്ക്കുമ്പോള്‍ രക്തം തുപ്പുന്ന അവസ്ഥ, ശരീരവേദന, ഛര്‍ദ്ദി…

Read More
ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നത്തിൽ നടപടി; ഹെൽത്ത് ഇൻസ്​പെക്ടർക്ക് സസ്​പെൻഷൻ

ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നത്തിൽ നടപടി; ഹെൽത്ത് ഇൻസ്​പെക്ടർക്ക് സസ്​പെൻഷൻ

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നത്തിൽ നടപടി. ഹെൽത്ത് ഇൻസ്പെക്ടർ കെ.ഗണേശനെ മേയർ സസ്പെൻഡ് ചെയ്തു. കോർപ്പറേഷന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. തോട്ടിലെ മാലിന്യം കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തൽ. തോടിന്റെ തമ്പാനൂർ കൂടി ഉൾപ്പെടുന്ന പ്രദേശത്തിന്റെ ചുമതല ഗണേശനായിരുന്നു നൽകിയിരുന്നത്. കഴിഞ്ഞയാഴ്ച ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ തൊഴിലാളിയായ​ ജോയി ഒഴുക്കിൽപ്പെട്ട് മരിച്ച സംഭവം വലിയ വിവാദമായിരുന്നു​. തോട് വൃത്തിയാക്കലുമായി ബന്ധപ്പെട്ട് കോർപറേഷനും റെയിൽവെയും പരസ്പരം പഴിചാരിയിരുന്നു. മാലിന്യം നീക്കി തോട്…

Read More
വിവാഹിതയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, ഡിഎൻഎ പരിശോധനയിൽ അട്ടിമറി; പ്രതിയായ നേതാവിനെ സിപിഎം തിരിച്ചെടുത്തു

വിവാഹിതയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, ഡിഎൻഎ പരിശോധനയിൽ അട്ടിമറി; പ്രതിയായ നേതാവിനെ സിപിഎം തിരിച്ചെടുത്തു

പീഡനക്കേസ് പ്രതിയായ നേതാവിനെ സിപിഎം തിരിച്ചെടുത്തു. തിരുവല്ല കോട്ടാലിൽ ലോക്കൽ കമ്മിറ്റി അംഗം സി.സി.സജിമോനെയാണ് തിരിച്ചെടുത്തത്. വിവാഹിതയായ സ്ത്രീയെ പീഡിപ്പിച്ച കേസിലും ഡിഎൻഎ പരിശോധനയിൽ കൃത്രിമം കാണിച്ച കേസിലും പ്രതിയാണ്. വനിതാ നേതാവിന് ലഹരി നൽകി നഗ്ന വിഡിയോ ചിത്രീകരിച്ചെന്നും ഇയാൾക്കെതിരെ ആരോപണമുണ്ട്. പാർട്ടിയില്‍നിന്ന് പുറത്താക്കിയശേഷം രണ്ടാം തവണയാണ് സജിമോനെ തിരിച്ചെടുക്കുന്നത്. 2018ലാണ് വിവാഹിതയായ സ്ത്രീയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയശേഷം സജിമോന്‍ ഡിഎൻഎ പരിശോധനയിൽ അട്ടിമറിക്ക് ശ്രമിച്ചത്. പരിശോധനയിൽ കൃത്രിമം നടത്താൻ സഹായിച്ച പൊലീസുകാരനെ സസ്പെൻഡ് ചെയ്തിരുന്നു. സജിമോനെതിരെ…

Read More
‘പണം കൊടുക്കാതെ ആരും സഹായിക്കില്ല’; ഓഡിയോ പുറത്ത്- വീണ്ടും ബാർ കോഴയ്‌ക്ക് നീക്കം

‘പണം കൊടുക്കാതെ ആരും സഹായിക്കില്ല’; ഓഡിയോ പുറത്ത്- വീണ്ടും ബാർ കോഴയ്‌ക്ക് നീക്കം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വീണ്ടും ബാർ കോഴയ്‌ക്ക് നീക്കം. മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിർദ്ദേശിച്ച് ബാർ ഉടമകളുടെ സംഘടന ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ നേതാവ് അയച്ച ശബ്‌ദ സന്ദേശം പുറത്തായി. ഡ്രൈ ഡേ ഒഴിവാക്കാനും ബാർ സമയം കൂട്ടാനുമടക്കം ഒരാൾ നൽകേണ്ടത് രണ്ടര ലക്ഷം രൂപയാണെന്നാണ് ഇടുക്കി ജില്ലാ പ്രസിഡണ്ട് അനിമോൻ ശബ്‌ദ സന്ദേശത്തിൽ ആവശ്യപ്പെടുന്നത്. സംഘടനയുടെ സംസ്‌ഥാന പ്രസിഡണ്ടിന്റെ നിർദ്ദേശപ്രകാരമാണ് പിരിവെന്നും അനിമോൻ വാട്‍സ് ആപ് സന്ദേശത്തിൽ പറയുന്നുണ്ട്. ഡ്രൈ ഡേ ഒഴിവാക്കൽ,…

Read More
ചക്രവാതച്ചുഴി: അതിതീവ്ര മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

ചക്രവാതച്ചുഴി: അതിതീവ്ര മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

കേരളത്തിന് മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നതിനാൽ സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടും കാറ്റോടും കൂടിയ കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒറ്റപെട്ട സ്ഥലങ്ങളിൽ ഇന്ന് അതിതീവ്രമായ മഴയ്ക്കും 25 വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള…

Read More
കൊല്ലങ്കോട് കൂട്ടിലായ പുലി ചത്തു; മരണകാരണം ആന്തരിക രക്തസ്രാവമെന്ന് സൂചന

കൊല്ലങ്കോട് കൂട്ടിലായ പുലി ചത്തു; മരണകാരണം ആന്തരിക രക്തസ്രാവമെന്ന് സൂചന

പലക്കാട് കൊല്ലങ്കോട് കൂട്ടിലായ പുലി ചത്തു. കമ്പി വേലിയിൽ കുടുങ്ങിയ പുലിയാണ് ചത്തത്. മരണകാരണം ആന്തരിക രക്തസ്രാവമെന്ന് സൂചന. അതേസമയം 6 മണിക്കൂറായി പുലി കുടുങ്ങി കിടക്കുകയായിരുന്നു. പുലിക്ക് ആരോഗ്യപ്രശ്നങ്ങളില്ല എന്ന നിഗമനത്തിനു പുറത്താണ് മയക്കുവെടി വച്ചത്.മയക്കുവെടി കൊണ്ട പുലി ശാന്തനായി തന്നെ തുടരുകയായിരുന്നു. പ്രദേശത്തെ നാട്ടുകാരെ മാറ്റിയ ശേഷമാണു മയക്കുവെടി വച്ചത്. ഏറെനേരത്തെ ശ്രമത്തിനൊടുവിലാണ് ആർ ആർ ടി സംഘം പുലിയെ കൂട്ടിലേക്ക് കയറ്റിയത്. പുലിയെ കീഴ്പ്പെടുത്തിയ ശേഷം കമ്പിവേലി മുറിച്ചുമാറ്റുകയായിരുന്നു.

Read More
Back To Top
error: Content is protected !!