Headlines

13കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; മദ്രസാ അധ്യാപകൻ അറസ്റ്റിൽ

13കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; മദ്രസാ അധ്യാപകൻ അറസ്റ്റിൽ

പതിമൂന്ന് വയസുളള പെൺകുട്ടിയെ പീഢിപ്പിച്ച് ഗർഭിണിയാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ. പട്ടിമറ്റം, കുമ്മനോട് തയ്യിൽ വീട്ടിൽ ഷറഫുദീൻ (27) നെയാണ് തടിയിട്ടപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. മദ്രസയോടുള്ള ചേർന്നുള്ള മുറിയിൽ വച്ചാണ് ഇയാൾ കുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ചത്. ഇൻസ്പെക്ടർ വി.എം കേഴ്സൻറെ നേതൃത്വത്തിൽ എസ്.ഐ.സുബൈർ, എ എസ് ഐമാരായ ഇബ്രാഹിം കുട്ടി, അബു എസ് സി പി ഒമാരായ ഷമീർ, അൻവർ സാദത്ത്, തുടങ്ങിയവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

error: Content is protected !!