പതിനാലുകാരനായ ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 49 കാരൻ അറസ്റ്റിൽ

പതിനാലുകാരനായ ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 49 കാരൻ അറസ്റ്റിൽ

മലപ്പുറം: പതിനാലുകാരനായ ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 49 കാരൻ അറസ്റ്റിൽ. മലപ്പുറം വെള്ളുവങ്ങാട് പറമ്പൻപൂള സ്വദേശി കരുവൻതിരുത്തി ഷറഫുദ്ദീൻ തങ്ങളാണ് പിടിയിലായത്. ഇയാൾ ഇതിനുമുമ്പ് മറ്റൊരു 14 കാരനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണെന്നും പോലീസ് പറഞ്ഞു.

കഴിഞ്ഞ ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. പതിനാലുകാരനെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി പീഡനത്തിനിരയാക്കിയെന്നാണ് കേസ്. ഇക്കാര്യം പുറത്തറിയിക്കാതിരിക്കാൻ ഷറഫുദ്ദീൻ 50 രൂപ കുട്ടിയ്‌ക്ക് നൽകുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ചൈൽഡ്‌ലൈൻ മുഖേനെയാണ് പോലീസ് വിവരമറിഞ്ഞത്.

കഴിഞ്ഞ ജനുവരിയിൽ മറ്റൊരു പതിനാലുകാരനായ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലും ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമൻഡ് ചെയ്തു. സ്റ്റേഷൻ ഹൗസ് ഓഫീസർ കെ. റഫീഖ്, എസ്‌ഐമാരായ ഇ.എ അരവിന്ദൻ, കെ. തുളസി, എഎസ്‌ഐ സെബാസ്റ്റ്യൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ അസ്മാബി, സിവിൽ പോലീസ് ഓഫീസർമാരായ ഒ. ശശി, സിപി അനീഷ്, അഷ്‌റഫ്, ഷബീന എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

3 thoughts on “പതിനാലുകാരനായ ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 49 കാരൻ അറസ്റ്റിൽ

  1. ആൺപിള്ളേർക്കും സ്വസ്ഥത ഇല്ലാതായോ… എന്തൊരു ആൾക്കാരാണിത് 😬😬പെണ്ണുങ്ങൾക്ക് ചോയ്ക്കാനും പറയാനും ആളില്ലന്ന് നേരത്തെ മനസ്സിലായി. ഇനി ഇവർക്കും ഇങ്ങനെതന്നെയാണോ 🤔

  2. കേരളം നശിച്ചു തുടങ്ങി ഒന്നെങ്കിൽ പീഡനം , അലെങ്കിൽ രാഷ്ട്രീയ കൊലപാതകം ഈ തവണ പോകുമ്പോൾ ഫാമിലി വീസ ശരിയാക്കണം നാട്ടിൽ എങ്ങനെ വിശ്വാസിച്ച് നിർത്തും

Comments are closed.

Back To Top
error: Content is protected !!