പൊന്നാനിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ആൽബം ഗായകൻ അറസ്റ്റിൽ

പൊന്നാനിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ആൽബം ഗായകൻ അറസ്റ്റിൽ

മലപ്പുറം: പൊന്നാനിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ആൽബം ഗായകൻ അറസ്റ്റിൽ. പുത്തനത്താണി പുന്നത്തല, കുറുമ്പത്തൂർ സ്വദേശി മൻസൂറലി (28) ആണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നൽകി ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

ആൽബം ഗാനങ്ങൾ പാടുന്നതിനും, പഠിപ്പിക്കുന്നതിനുമായി എത്തിയ പ്രായപൂർത്തിയാകാത്ത കുട്ടിയെ ആണ് ഇയാൾ ലൈംഗികപീഡനത്തിനിരയാക്കിയത്. രണ്ട് വർഷം മുമ്പ് പൊന്നാനിയിൽ വെച്ച് പരിചയപ്പെട്ട കുട്ടിയെ പിന്നീട് മൻസൂറലി പാട്ട് പഠിപ്പിക്കുകയും, പ്രണയിക്കുകയുമായിരുന്നു. തുടർന്ന് പല തവണ കുട്ടിയെ കാറിൽ കൊണ്ട് പോയി പീഡിപ്പിക്കുകയും ചെയ്തു. വിവാഹിതനും, രണ്ട് കുട്ടികളുടെ പിതാവുമാണ് അറസ്റ്റിലായ മൻസൂറലി.

കഴിഞ്ഞ ദിവസമാണ് വീട്ടുകാർ വിവരമറിഞ്ഞത്. ഇതോടെ പൊന്നാനി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊന്നാനി സിഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിൽ ഇയാളെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Back To Top
error: Content is protected !!