ലോറിയിൽ നിന്ന് ചില്ല് ഇറക്കുന്നതിനിടെ ദേഹത്ത് വീണു; ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം

ലോറിയിൽ നിന്ന് ചില്ല് ഇറക്കുന്നതിനിടെ ദേഹത്ത് വീണു; ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം

പാലക്കാട്: ചില്ലുപാളി ദേഹത്ത് വീണ് ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം. പാലക്കാട് നരിക്കുത്തി സ്വദേശി മൊയ്തീൻകുട്ടിയാണ് മരിച്ചത്. ലോറിയിൽ നിന്ന് ചില്ലുപാളി ഇറക്കുന്നതിനിടെയായിരുന്നു അപകടം. അപകടമുണ്ടായതിന് പിന്നാലെ ചില്ലിനിടയിൽ നിന്ന് മൊയ്തീൻകുട്ടിയെ പുറത്തെടുത്തിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നഗരത്തിലെ ഗ്ലാസ് വിൽപനശാലയിലേക്ക് കൊണ്ടുവന്ന ചില്ലുപാളിയുടെ ലോഡിറക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ലോഡ് ഇറക്കുന്നതിനിടെ ചില്ലുകൾ വീഴുകയും മൊയ്തീൻകുട്ടി അതിനടിയിൽ കുടുങ്ങുകയുമായിരുന്നു

Back To Top
error: Content is protected !!