കോഴിവില കുതിക്കുന്നു; വിഭവങ്ങൾ ഒഴിവാക്കേണ്ടിവരുമെന്ന്‌ ഹോട്ടലുകാർ

കോഴിവില കുതിക്കുന്നു; വിഭവങ്ങൾ ഒഴിവാക്കേണ്ടിവരുമെന്ന്‌ ഹോട്ടലുകാർ

നിയന്ത്രണമില്ലാതെ കോഴിയിറച്ചി വില കുതിക്കുന്ന സാഹചര്യത്തിൽ ഹോട്ടലുകളിൽ കോഴി വിഭവങ്ങൾ ബഹിഷ്‌കരിക്കേണ്ടിവരുമെന്ന് കേരള ഹോട്ടൽ ആൻഡ്‌ റസ്റ്റോറ​ന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി. കോവിഡ്‌ നിയന്ത്രണങ്ങൾ പിൻവലിച്ചശേഷം കച്ചവടം പതിയെ സാധാരണനിലയിലേക്ക് വരുമ്പോൾ ഇറച്ചി വിലയിലെ കുതിപ്പ് പ്രയാസമുണ്ടാക്കുകയാണ്‌. സംസ്ഥാനത്ത് ഇതരസംസ്ഥാന ലോബിയാണ് ചിക്കൻ വിപണി നിയന്ത്രിക്കുന്നത്‌.‌ ഇവർക്ക്‌ ലാഭക്കൊതിയാണ്. കൃത്രിമ ക്ഷാമമുണ്ടാക്കി വില കൂട്ടുകയാണ്. സവാളയടക്കമുള്ള അവശ്യസാധനങ്ങൾക്കും പാചകവാതകത്തിനും വില വർധിക്കുന്നത് ഹോട്ടൽ വ്യാപാരത്തെ പ്രതിസന്ധിയിലാക്കുന്നു. തദ്ദേശ കോഴി ഫാമുകളിൽനിന്ന് ഇറച്ചി കൂടുതൽ വിപണിയിലെത്തിച്ച് വിലവർധന പിടിച്ചുനിർത്തണമെന്ന്‌…

Read More
ഇടുക്കി കട്ടപ്പനയിൽ ഇതരസംസ്ഥാനക്കാരിയായ 14 കാരി മരിച്ച നിലയിൽ

ഇടുക്കി കട്ടപ്പനയിൽ ഇതരസംസ്ഥാനക്കാരിയായ 14 കാരി മരിച്ച നിലയിൽ

ഇടുക്കി കട്ടപ്പനയിൽ ഇതരസംസ്ഥാനക്കാരിയായ 14 കാരി മരിച്ച നിലയിൽ. ജാർഖണ്ഡ് (Jharkhand) സ്വദേശികളായ മുൻഷി ബസ്രയുടെയും അൽബീനയുടെയും മകള്‍ പ്രീതിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മേട്ടുക്കുഴിയിലെ ഒരു ഏലത്തോട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. മൂന്നാഴ്ച മുമ്പാണ് പെണ്‍കുട്ടിയും മാതാപിതാക്കളും തോട്ടം ജോലിക്കായി ഇവിടെയത്തിയത്. രാവിലെ കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിന് പുറക് വശത്തായിട്ടായിരുന്നു മൃതദേഹം. ഇതിന് പിന്നാലെ മാതാപിതാക്കള്‍ പൊലീസില്‍ വിവരം അറയിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു….

Read More
കെ.ജി മാരാരുടെ സ്മൃതി കുടീരത്തിന് മുൻപിൽ നായയെ കൊന്ന് കത്തിച്ചു

കെ.ജി മാരാരുടെ സ്മൃതി കുടീരത്തിന് മുൻപിൽ നായയെ കൊന്ന് കത്തിച്ചു

കണ്ണൂർ : ബിജെപി നേതാവ് കെ.ജി മാരാരുടെ സ്മൃതി കുടീരത്തിന് മുൻപിൽ നായയെ കൊന്ന് കത്തിച്ചു. പയ്യാമ്പലത്തെ സ്മൃതി കുടീരത്തിന് മുന്നിലാണ് കത്തിക്കരിഞ്ഞ നിലയിൽ നായയുടെ ജഡം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം.സ്മാരകത്തിലെത്തിയ ബിജെപി പ്രവർത്തകരാണ് സംഭവം ആദ്യം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ് മുതിർന്ന നേതാക്കൾ ഉൾപ്പെടെ പയ്യാമ്പലത്ത് എത്തി. സംഭവത്തിൽ പരാതി നൽകുമെന്ന് ബിജെപി അറിയിച്ചു. സ്മൃതി കുടീരത്തോട് ഹീനമായ സമീപനമാണ് കോർപ്പറേഷന് ഉള്ളതെന്ന് ബിജെപി സംസ്ഥാന ജനറൽ…

Read More
കോഴിക്കോട്ട് 12കാരിയെ പീഡിപ്പിച്ച കളരി ഗുരുക്കള്‍ അറസ്റ്റില്‍

കോഴിക്കോട്ട് 12കാരിയെ പീഡിപ്പിച്ച കളരി ഗുരുക്കള്‍ അറസ്റ്റില്‍

കോഴിക്കോട്: പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കളരി ഗുരുക്കള്‍ അറസ്റ്റില്‍. കോഴിക്കോട് നന്മണ്ട കൊളത്തൂര്‍ ശിവശക്തി കളരി സംഘത്തിലെ ഗുരുക്കള്‍ മേഞ്ഞാണ്യം സ്വദേശി മജീന്ദ്രനെയാണ് കാക്കൂര്‍ പൊലിസ് അറസ്റ്റ് ചെയ്തത്. 2019ല്‍ കളരി പരിശീലനത്തിന് എത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി. കളരി മുറിയില്‍വച്ചാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ രക്ഷിതാക്കള്‍ കൗണ്‍സിലിംഗിന് വിധേയമാക്കി.കൗണ്‍സിലറോടാണ് കുട്ടി പീഡന വിവരം തുറന്നു പറഞ്ഞത്. പിന്നീട് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് മജീന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ പോക്സോ…

Read More
മലപ്പുറം താനൂരില്‍ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു

മലപ്പുറം താനൂരില്‍ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു

മലപ്പുറം: താനൂരില്‍ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. താനൂര്‍ വടക്കയില്‍ സുഹൈല്‍ (19) ആണ് മരിച്ചത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. താനൂര്‍ ജംഗ്ഷനില്‍ ചൊവ്വാഴ്ച്ച രാവിലെയായിരുന്നു അപകടം. താനൂര്‍ ജംഗ്ഷനില്‍ ലോറി സ്കൂട്ടറിലിടിക്കുകയായിരുന്നു. താനൂര്‍ എടക്കടപ്പുറം സ്വദേശികളാണ് പരിക്കേറ്റവര്‍. ഇവരെ ആശുപതിയില്‍ പ്രവേശിപ്പിച്ചു. മരിച്ച സുഹൈലാണ് സ്കൂട്ടര്‍ ഓടിച്ചിരുന്നത്. പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. സുഹൈലിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Read More
“കണക്കിനോടുള്ള ഭയത്തെ എങ്ങനെ തരണം ചെയ്യാം?”,നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൌൺസിൽ നടത്തുന്ന സൗജന്യ വെബിനാർ

“കണക്കിനോടുള്ള ഭയത്തെ എങ്ങനെ തരണം ചെയ്യാം?”,നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൌൺസിൽ നടത്തുന്ന സൗജന്യ വെബിനാർ

നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൌൺസിൽ സംഘടിപ്പിക്കുന്ന സൗജന്യ വെബിനാർ “ഹൗ ടു ഓവർക്കം മാത്‍സ് ഫിയർ” ആണ് വിഷയം..കണക്കെന്ന വിഷയത്തെ ഭയക്കാതെ രസകരമായ വിദ്യകളിലൂടെ കണക്കിനെ ആസ്വദികരമാക്കാം . കുട്ടികളുടെ കണക്കിനൊന്നുള്ള മടുപ്പിനെ മാറ്റി അത് എളുപ്പമാക്കാൻ ഈ വെബിനാർ അവരെ സഹായിക്കും. ഓൺലൈൻ ടീച്ചിങ് ആപ്പ് ആയ വേദാന്ത്‌ ആപ്പ് അധ്യാപകനായ കുൽദീപ് ബന്താരി ആണ് വെബിനാറിന് നേതൃത്വം കൊടുക്കുന്നത്. ഓഗസ്റ്റ് ഒന്നാം തിയതി രാവിലെ 11 മണിക്കാണ് വെബിനാർ.പ്രായഭേദമെന്യേ ആർക്കുവേണമെങ്കിലും വെബിനാറിൽ പങ്കെടുക്കാം.വനിതകളുടെ ഉന്നമനത്തിനായി…

Read More
കോഴിക്കോട് താമരശേരിയില്‍ മണ്ണിടിഞ്ഞ് വീണ് വൃദ്ധക്ക് ദാരുണാന്ത്യം

കോഴിക്കോട് താമരശേരിയില്‍ മണ്ണിടിഞ്ഞ് വീണ് വൃദ്ധക്ക് ദാരുണാന്ത്യം

അടിവാരം:അടിവാരം പൊട്ടിക്കയ്യില്‍ വീടിന് പുറക് വശത്തെ മതില്‍ ഇടിഞ്ഞുവീണ് വൃദ്ധ മരണപ്പെട്ടു. പൊട്ടിക്കയ്യില്‍ കൊച്ചുപറമ്പില്‍ പരേതനായ സദാനന്ദന്റെ ഭാര്യ കനകമ്മ(72)യാണ് ഇന്ന് രാവിലെ മണ്ണിനടിയില്‍ അകപ്പെട്ട് മരിച്ചത്. വീടിനോട് ചേര്‍ന്ന ചായ്പ്പില്‍ നില്‍ക്കവെ മതില്‍ ഇടിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. നാട്ടുകാര്‍ ഉടന്‍തന്നെ പുറത്തെടുത്ത് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പഞ്ചായത്ത് പ്രതിനിധികള്‍, ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ്,പോലീസ് വില്ലേജ് ഓഫീസര്‍ , എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. മക്കള്‍ :സാബു ലാല്‍, സജി…

Read More
ഇന്ത്യയിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച മലയാളി പെണ്‍കുട്ടിക്ക് വീണ്ടും രോഗബാധ

ഇന്ത്യയിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച മലയാളി പെണ്‍കുട്ടിക്ക് വീണ്ടും രോഗബാധ

തൃശ്ശൂർ: ഇന്ത്യയിൽ ആദ്യം കൊവിഡ് ബാധ സ്ഥിരീകരിച്ച മലയാളി പെൺകുട്ടിക്ക് വീണ്ടും വൈറസ് ബാധ. ചൈനയിലെ മെഡിക്കൽ വിദ്യാർത്ഥിയായ തൃശ്ശൂർ സ്വദേശിനിക്കാണ് വീണ്ടും കൊവിഡ് റിപ്പോർട്ട് ചെയ്തത്. ഡൽഹിയിലേക്കുള്ള യാത്രയ്ക്കായി പരിശോധിച്ചപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. പെൺകുട്ടിക്ക് രോഗ ലക്ഷണങ്ങളില്ലെന്ന് തൃശൂർ ഡിഎംഒ ഡോ. കെജെ റീന അറിയിച്ചു. 2020 ജനുവരി 30 നാണ് കേരളത്തിൽ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിലെ ആദ്യ കൊവിഡ് കേസും ഇതായിരുന്നു. ചൈനയിലെ വുഹാൻ പ്രവിശ്യയിൽ നിന്ന് യാത്ര ചെയ്ത്…

Read More
Back To Top
error: Content is protected !!