ഇടുക്കി കട്ടപ്പനയിൽ ഇതരസംസ്ഥാനക്കാരിയായ 14 കാരി മരിച്ച നിലയിൽ

ഇടുക്കി കട്ടപ്പനയിൽ ഇതരസംസ്ഥാനക്കാരിയായ 14 കാരി മരിച്ച നിലയിൽ

ഇടുക്കി കട്ടപ്പനയിൽ ഇതരസംസ്ഥാനക്കാരിയായ 14 കാരി മരിച്ച നിലയിൽ. ജാർഖണ്ഡ് (Jharkhand) സ്വദേശികളായ മുൻഷി ബസ്രയുടെയും അൽബീനയുടെയും മകള്‍ പ്രീതിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മേട്ടുക്കുഴിയിലെ ഒരു ഏലത്തോട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. മൂന്നാഴ്ച മുമ്പാണ് പെണ്‍കുട്ടിയും മാതാപിതാക്കളും തോട്ടം ജോലിക്കായി ഇവിടെയത്തിയത്. രാവിലെ കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിന് പുറക് വശത്തായിട്ടായിരുന്നു മൃതദേഹം. ഇതിന് പിന്നാലെ മാതാപിതാക്കള്‍ പൊലീസില്‍ വിവരം അറയിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇപ്പോൾ കിട്ടിയ വിവരങ്ങൾ വെച്ച് പ്രീതി ആൺസുഹൃത്തുമായി മൊബൈൽ ഫോണിൽ സംസാരിച്ചതിനെ ചൊല്ലി വീട്ടിൽ വഴക്കുണ്ടായെന്നും ഇതാണ് പെൺകുട്ടിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നുമാണ് പൊലീസിൻ്റെ കണ്ടെത്തൽ

Back To Top
error: Content is protected !!