ചലച്ചിത്ര – സീരിയൽ നടി ശ്രീലക്ഷ്മി അന്തരിച്ചു

ചലച്ചിത്ര – സീരിയൽ നടി ശ്രീലക്ഷ്മി അന്തരിച്ചു

കോട്ടയം: ചലച്ചിത്ര – സീരിയല്‍ നടി ശ്രീലക്ഷ്മി (രജനി -38) അന്തരിച്ചു. കൊവിഡിന് ശേഷം ന്യൂമോണിയ ബാധിച്ചു ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. കോട്ടയം മെഡിക്കൽ വച്ചായിരുന്നു അന്ത്യം. സിനിമകളിലും സീരിയലുകളിലും ഷോര്‍ട്ട് ഫിലിമുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ജയകേരള നൃത്തകലാലയത്തില്‍ വിവിധ ബാലേകളില്‍ ശ്രദ്ധേയമാര്‍ന്ന കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

പത്തനംതിട്ട മുദ്ര നൃത്തവേദിയുടെ അര്‍ധാംഗന എന്ന ബാലേയിലെ അഭിനയത്തിന് അഖിലകേരള നൃത്തകലാലയത്തിന്റെ 2020ലെ സംസ്ഥാന അവാര്‍ഡ് നേടി. ചെല്ലപ്പന്‍ ഭവാനി ദേവിയുടെ ഭാരതീയ നൃത്തകലാക്ഷേത്രത്തില്‍ നൃത്തം അഭ്യസിച്ചിരുന്നു. വിനോദാണ് ഭര്‍ത്താവ്. രണ്ടുമക്കളുണ്ട്.

Back To Top
error: Content is protected !!