പെരുമണ്ണയില്‍ നിര്‍മാണത്തിനിടെ മതില് ഇടിഞ്ഞുവീണ് ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. രണ്ട് പേരെ രക്ഷപ്പെടുത്തി. മതില് നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞുവീണായിരുന്നു അപകടം.പാലാഴി സ്വദേശി ബൈജുവാണ് മരിച്ചത്. അഗ്നിശമനസേന സ്ഥലത്തെത്തിയാണ് രക്ഷപ്രവര്‍ത്തനം നടത്തിയത്. മഴയെ തുടര്‍ന്ന് സുരക്ഷയ്ക്കായി മൂന്ന് വീടുകളോട് ചേര്‍ന്ന മതിലാണ് കെട്ടിക്കൊണ്ടിരുന്നത്. കഴിഞ്ഞ ദിവസമാണ് ഇതിന്റെ പണി തുടങ്ങിയത്. മണ്ണിടിച്ചില്‍ ഭയന്ന് അടിഭാഗം കമ്പിയിട്ട് ഉയര്‍ത്തി ക്കെട്ടാനായിരുന്നു പദ്ധതിയിട്ടിരുന്നത്. ഇതിനായി മണ്ണ് നീക്കിത്തുടങ്ങുകയും ചെയ്തിരുന്നു. പക്ഷെ താഴെ നിന്ന് ജോലി ചെയ്യുന്നതിനിടെ ഇവരുടെ മേലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. മൂന്നു പേരെ രക്ഷപ്പെടുത്തി.മതില് കെട്ടുന്ന സ്ഥലത്ത് പൈപ്പിന് പൊട്ടലുണ്ടായിരുന്നതിനെ തുടര്‍ന്ന് വെള്ളം ഉള്ളിലേക്ക് ഇറങ്ങിയിരുന്നു. ഇങ്ങനെ മണ്ണ് കുതിര്‍ന്നതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.