ചലച്ചിത്രതാരത്തിന് അടിവസ്ത്രങ്ങളും സെക്‌സ് ടോയ്‌സും പാഴ്‌സലായി ലഭിച്ചതായി പരാതി

ചലച്ചിത്രതാരത്തിന് അടിവസ്ത്രങ്ങളും സെക്‌സ് ടോയ്‌സും പാഴ്‌സലായി ലഭിച്ചതായി പരാതി

താരത്തിന് കഴിഞ്ഞ രണ്ട് മാസത്തിനിടെ നിരവധി തവണ അടിവസ്ത്രങ്ങളും സെക്‌സ് ടോയ്‌സും പാഴ്‌സലായി ലഭിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. താരത്തെ അപമാനിക്കുന്ന വിധത്തിലുള്ള നടപടിയാണെന്ന് ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്.ആദ്യം നിസാരമായി കരുതി തള്ളിയെങ്കിലും നടി പിന്നീട് അമ്പോളി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. രണ്ട് മാസത്തിനിടെ എട്ടോളം തവണയാണ് ഇത്തരം പാഴ്‌സല്‍ ഇവര്‍ക്ക് ലഭിച്ചത്. മുംബൈയി്‌ലെ ജോഗേശ്വരിയിലാണ് 28കാരിയായ താരം താമസിക്കുന്നത്. പ്രശസ്തമായ ഷോപ്പിംഗ് പോര്‍ട്ടല്‍ വഴിയാണ് ഇവ അയച്ചിരിക്കുന്നത്.

പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓര്‍ഡര്‍ നല്‍കാനുപയോഗിച്ച മൊബൈല്‍ ഫോണ്‍ നമ്പരുകള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ നമ്പര്‍ എവിടെയാണ് ഉള്ളതെന്ന് കണ്ടെത്താന്‍ പൊലീസിന് ഇനിയും സാധിച്ചിട്ടില്ല.

Back To Top
error: Content is protected !!