കോഴിക്കോട്: കോവിഡിന്റെ ഒന്നാം തരംഗകാലം മുതൽ വീട്ടിലിരുന്ന് ജോലി ചെയ്ത കോഴിക്കോട്ടെ വിവിധ ഐ.ടി കമ്പനികളിലെ ജീവനക്കാര്‍ തിരികെ ഓഫിസിലെത്തിത്തുടങ്ങി.സംസ്ഥാന സര്‍ക്കാറിന്റെ സൈബര്‍ പാര്‍ക്കിലും, യു.എല്‍ സൈബര്‍ പാര്‍ക്കിലും മറ്റുമുള്ള കമ്പനികളിലേറെയും പ്രവര്‍ത്തനം സാധാരണ നിലയിലായി. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കുകയും ജീവനക്കാരുടെ വാക്സിനേഷന് ഏതാണ്ട് പൂര്‍ത്തിയാകുകയും ചെയ്തതോടെയാണ് പഴയരീതിയിലേക്ക് മടങ്ങാനായത്.മിക്ക കമ്പനികളിലും ജീവനക്കാര്‍ ഓഫിസില്‍ വന്നുതുടങ്ങി. കുറഞ്ഞ ജീവനക്കാരുള്ള ഏതാനും കമ്പനികളില്‍ എല്ലാവരും ഓഫിസിലെത്തുന്നുണ്ട്. വര്‍ക് ഫ്രം ഹോമിന് പുറമെ ഓഫിസിലിരുന്നും ജോലിചെയ്യുന്ന ഹൈബ്രിഡ് രീതിയും ചില കമ്പനികള്‍ പിന്തുടരുന്നുണ്ട്.