യുവതിയെയും കാമുകനെയും നഗ്​നരാക്കി ഗ്രാമത്തിലൂടെ നടത്തിച്ച്​ ഗ്രാമവാസികൾ

യുവതിയെയും കാമുകനെയും നഗ്​നരാക്കി ഗ്രാമത്തിലൂടെ നടത്തിച്ച്​ ഗ്രാമവാസികൾ

റാഞ്ചി: ഝാർഖണ്ഡിൽ യുവതിയെയും കാമുകനെയും നഗ്​നരാക്കി ഗ്രാമത്തിലൂടെ നടത്തിച്ച്​ ഗ്രാമവാസികൾ. ധുംകയിലെ ബദ്ദല്ലി ഗ്രാമത്തിലാണ്​ സംഭവം. സംഭവത്തിൽ കണ്ടാലറിയാവുന്ന 60ഓളം പേർക്കെതിരെ പൊലീസ്​ കേസെടുത്തു.ചൊവ്വാഴ്ച യുവതിയെ കാണാനെത്തിയ യുവാവിനെ നാട്ടുകാർ പിടികൂടി മർദിക്കുകയും ബന്ധിയാക്കുകയുമായിരുന്നു.തുടർന്ന്​ ഇരുവരെയും കയറുകൊണ്ട്​ ബന്ധിക്കുകയും ഗ്രാമത്തിലൂടെ ഒരു കിലോമീറ്ററോളം നടത്തിക്കുകയുമായിരുന്നു. സംഭവമറിഞ്ഞ പൊലീസ്​ ഉടൻ സ്​ഥലത്തെത്തി.യുവതിയുടെ വിവാഹം കഴിഞ്ഞതാണ്​. ഭർത്താവ്​ ഒരു വർഷത്തോളമായി സെൻട്രൽ ജയിലിലും ​. ജോലിക്കിടെയാണ്​ യുവാവുമായി പരിചയത്തിലാകുകയായിരുന്നു​.

Back To Top
error: Content is protected !!