മലപ്പുറം താനൂരില്‍ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു

മലപ്പുറം താനൂരില്‍ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു

മലപ്പുറം: താനൂരില്‍ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. താനൂര്‍ വടക്കയില്‍ സുഹൈല്‍ (19) ആണ് മരിച്ചത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. താനൂര്‍ ജംഗ്ഷനില്‍ ചൊവ്വാഴ്ച്ച രാവിലെയായിരുന്നു അപകടം. താനൂര്‍ ജംഗ്ഷനില്‍ ലോറി സ്കൂട്ടറിലിടിക്കുകയായിരുന്നു.
താനൂര്‍ എടക്കടപ്പുറം സ്വദേശികളാണ് പരിക്കേറ്റവര്‍. ഇവരെ ആശുപതിയില്‍ പ്രവേശിപ്പിച്ചു. മരിച്ച സുഹൈലാണ് സ്കൂട്ടര്‍ ഓടിച്ചിരുന്നത്. പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. സുഹൈലിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Back To Top
error: Content is protected !!