വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിലെ മുന്‍ വൈരാഗ്യത്തെത്തുടര്‍ന്നാണ് നെടുമങ്ങാട് സ്വദേശി സൂര്യഗായത്രിയെ  പ്രതി കുത്തിക്കൊലപ്പെടുത്തിയതെന്ന് മാതാപിതാക്കള്‍

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിലെ മുന്‍ വൈരാഗ്യത്തെത്തുടര്‍ന്നാണ് നെടുമങ്ങാട് സ്വദേശി സൂര്യഗായത്രിയെ പ്രതി കുത്തിക്കൊലപ്പെടുത്തിയതെന്ന് മാതാപിതാക്കള്‍

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിലെ മുന്‍ വൈരാഗ്യത്തെത്തുടര്‍ന്നാണ് നെടുമങ്ങാട് സ്വദേശി സൂര്യഗായത്രിയെ (20)നെ പ്രതി കുത്തിക്കൊലപ്പെടുത്തിയതെന്ന് മാതാപിതാക്കള്‍.എന്നാല്‍ പേയാട് ചിറക്കോണം സ്വദേശി അരുണ്‍ (28) ആത്മഹത്യാ പ്രവണതയുള്ള ആളാണെന്ന് പൊലീസ് പറയുന്നു.വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെയും അമ്മയെയും കുത്തിയശേഷം ഇയാള്‍ കയ്യില്‍ വെട്ടി പരുക്കേല്‍പിച്ചു. പൊലീസ് പിടികൂടുമ്ബോള്‍ കയ്യില്‍നിന്നും രക്തം ഒഴുകുന്ന നിലയിലായിരുന്നു.

അരുണ്‍ സൂര്യഗായത്രിയുടെ വീട്ടിലെത്തി വിവാഹ അഭ്യര്‍ഥന നടത്തിയെങ്കിലും വീട്ടുകാര്‍ക്കു താല്‍പര്യമില്ലാത്തതിനാല്‍ വിവാഹം നടന്നില്ല. തുടര്‍ന്ന് യുവതിയെ ശല്യപ്പെടുത്തിയതോടെ വീട്ടുകാര്‍ ആര്യനാട് പൊലീസില്‍ 4 വര്‍ഷം മുന്‍പ് പരാതി നല്‍കി. പൊലീസ് വിളിപ്പിച്ചപ്പോള്‍ ഇനി ശല്യം ചെയ്യില്ലെന്ന് അരുണ്‍ ഉറപ്പ് നല്‍കി.

പിന്നീട് അരുണ്‍ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്തു. സൂര്യഗായത്രി കൊല്ലം സ്വദേശിയെ വിവാഹം ചെയ്തു.എന്നാല്‍ ഭര്‍ത്താവുമായി പിണങ്ങി 6 മാസമായി മാതാപിതാക്കളോടൊപ്പമാണ് താമസം. പിന്നീട് അരുണുമായി ബന്ധം സ്ഥാപിച്ചോ, കുത്തിക്കൊലപ്പെടുത്താനുള്ള പ്രകോപനത്തിന്റെ കാരണമെന്ത് തുടങ്ങിയ അന്വേഷണം നടക്കുകയാണെന്ന് നെടുമങ്ങാട് ഡിവൈഎസ്പി പറഞ്ഞു.

Back To Top
error: Content is protected !!