മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണ കടത്തൽ; പിടിച്ചെടുത്തത് 292 പവൻ; കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ദമ്പതികൾ പിടിയിൽ

മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണ കടത്തൽ; പിടിച്ചെടുത്തത് 292 പവൻ; കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ദമ്പതികൾ പിടിയിൽ

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളം വഴി 292 പവൻ സ്വർണം സ്വർണം കടത്തൽ ശ്രമം ദമ്പതികൾ പിടിയിൽ. ഷാർജയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ ദമ്പതികളിൽ നിന്നാണ് പിടികൂടിയത്. സിപിഡി കാലിക്കറ്റ് ടീമാണ് 2343.310 ഗ്രാം സ്വർണം പിടിച്ചെടുത്തത്. ക്യാപ്സ്യൂൾ ആകൃതിയിലുള്ള നാല് പാക്കറ്റുകളിൽ മലദ്വാരത്തിൽ ഒളിപ്പിച്ചാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. കോഴിക്കോട് പുറക്കാട് സ്വദേശി നമ്പൂരി മഠത്തിൽ ഷെഫീഖിൽ നിന്നും 146.29 പവൻ (1170.380 ഗ്രാം) സ്വർണ്ണ മിശ്രിതവും ഭാര്യ സുബൈറയിൽ നിന്ന് 146.61 പവനും (1172.930) ഗ്രാം സ്വർണ മിശ്രിതവുമാണ് പിടിച്ചെടുത്തത്.

അസിസ്റ്റന്റ് കമ്മീഷണർ കെ വി രാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണം പിടിച്ചെടുത്തത്.രാവിലെ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 60 ലക്ഷം രൂപ വരുന്ന 1255 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയിരുന്നു. കാസർകോട് സ്വദേശി മുഹമ്മദ് കമറുദ്ദീൻ നിന്നാണ് സ്വർണം പിടികൂടിയത്. കസ്റ്റംസ് അസി. കമ്മീഷണർ മുഹമ്മദ് ഫായിസ്, സൂപ്രണ്ടുമാരായ കെ.സുകുമാരൻ, സി.വി.മാധവൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന ദേശീയ വാർത്താ ഏജൻസിയായ എഎൻഐ ആണ് കൗതുകം നിറഞ്ഞ സ്വർണക്കടത്തിന്റെ വാർത്ത ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

Back To Top
error: Content is protected !!