
കരിപ്പൂരിൽ വൻ സ്വർണവേട്ട; മൂന്ന് യാത്രികരിൽ നിന്ന് പിടികൂടിയത് നാലേമുക്കാൽ കിലോഗ്രാം സ്വർണ്ണം
മലപ്പുറം: കരിപ്പൂരിൽ വീണ്ടും വൻ സ്വർണ്ണവേട്ട. മൂന്ന് യാത്രികരിൽ നിന്നായി നാലേമുക്കാൽ കിലോഗ്രാം സ്വർണ്ണമാണ് വിമാനത്താവളത്തിൽ പിടികൂടിയത്. കോഴിക്കോട് സ്വദേശി ഹനീഫ 2.28 കിലോഗ്രാം സ്വർണം ബഹറിനിൽ നിന്നും തിരൂരങ്ങാടി സ്വദേശി രവീന്ദ്രൻ 2.06 കിലോഗ്രാം സ്വർണം ഷാർജയിൽ നിന്നും മലപ്പുറം സ്വദേശി അബ്ദുൾ ജലീൽ 355 ഗ്രാം സ്വർണം ഷാർജയിൽ നിന്നുമാണ് കൊണ്ടുവന്നത്. ഹനീഫയും രവീന്ദ്രനും അടിവസ്ത്രത്തിനുള്ളിലും ജലീൽ ശരീരത്തിൽ ഒളിപ്പിച്ചുമാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. ഒരു കോടി തൊണ്ണൂറ് ലക്ഷം രൂപയുടെ സ്വർണ്ണമാണ് മൂന്നു പേരിൽ…