
ബംഗാളിൽ നിന്നുള്ള വ്യാജ ആധാർ കാർഡുകളുമായി 27 ബംഗ്ലാദേശികൾ കൂടി കൊച്ചിയിൽ പിടിയിൽ
വ്യാജ ആധാർ കാർഡുകളുമായി 27 ബംഗ്ലാദേശികൾ കൊച്ചിയിൽ പിടിയിൽ. പറവൂരിലെ ഒരു വീട്ടിൽ അനധികൃതമായി താമസിച്ചു ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് പൗരന്മാരെയാണ് എറണാകുളം റൂറൽ പൊലീസും തീവ്രവാദ വിരുദ്ധസേനയും ഓപ്പറേഷൻ ക്ളീൻ എന്ന പേരിൽ സംയുക്തമായി നടത്തിയ റൈഡിൽ നിന്ന് പിടികൂടിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് എറണാകുളം റൂറൽ പൊലീസ് പറഞ്ഞു. ഇവർ ഇതര സംസ്ഥാന തൊഴിലാളികൾ എന്ന രീതിയിൽ താമസിച്ചു വരികയായിരുന്നു എന്നാണ് വിവരം. അമ്പതോളം പേരെയായിരുന്നു കസ്റ്റഡിയിൽ എടുത്തത്. ഇതിൽ 23 പേർ…