കുംഭമേള ദുരന്തം : സുരക്ഷാ ക്രമീകരണങ്ങൾ വിപുലമാക്കി : ഇനി വിവിഐപി പാസുകൾ ഇല്ല

കുംഭമേള ദുരന്തം : സുരക്ഷാ ക്രമീകരണങ്ങൾ വിപുലമാക്കി : ഇനി വിവിഐപി പാസുകൾ ഇല്ല

ലക്‌നൗ : കുംഭമേളയിൽ തിക്കിലും തിരക്കിലുംപെട്ട് 30 പേര്‍ മരിക്കുകയും 60 പേര്‍ക്ക് പരുക്കേൽക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെ കര്‍ശന നിയന്ത്രണങ്ങളുമായി യോഗി സര്‍ക്കാര്‍. പുതുതായി അഞ്ച് മാറ്റങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

മഹാകുംഭമേള നടക്കുന്നിടത്തേക്ക് ഒരു വാഹനങ്ങളും ഇനി കടത്തി വിടില്ല. നേരത്തെ അപകടത്തിന് കാരണമെന്ന് ആരോപണമുയർന്ന വിവിഐപി പാസുകൾ വഴിയുള്ള പ്രവേശനവും നിരോധിച്ചു. അയല്‍ ജില്ലകളില്‍ നിന്നുള്ള വാഹനങ്ങള്‍ ജില്ലാ അതിര്‍ത്തിയില്‍ നിര്‍ത്തണമെന്നതടക്കമുള്ള കര്‍ശന നിര്‍ദ്ദേശം ഫെബ്രുവരി നാല് വരെ തുടരും.

നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ 2019ലെ കുംഭമേള നടത്തിയ ഉദ്ദ്യോഗസ്ഥരായ അതിഷി ഗോയലും ഭാനു ഗോസ്വാമിയും ഉടന്‍ എത്തിച്ചേരും.

Leave a Reply..

Back To Top
error: Content is protected !!