
കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുമെന്ന് ആരോഗ്യമന്ത്രി; മൂന്നാം തരംഗത്തിന് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഇനിയും ഉയരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രോഗികളുടെ എണ്ണം ഇപ്പോഴുള്ളതിന്റെ ഇരട്ടിയോ അതിലധികമോ ആകാന്‍ സാധ്യതയുണ്ട്. വാക്‌സിനേഷന്‍ പൂര്‍ണമാകുന്നതിനു മുന്‍പ് മൂന്നാം തരംഗമുണ്ടായാല്‍ സ്ഥിതി മോശമാകുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങളിലെ അശാസ്ത്രീയത ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സമര്‍പ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. കേരളത്തിലെ ജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന നിയന്ത്രണങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡിന്റെ പേരില്‍ പോലീസിനെ ഉപയോഗിച്ച് ജനങ്ങളില്‍ നിന്ന്…