സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ? മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം

സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ? മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം

തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ഡൗൺ ഇളവുകൾ വിലയിരുത്തുന്നതിന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം ചേരും. നിലവിലെ രോഗവ്യാപന നിരക്ക് യോഗത്തിൽ ചർച്ചയാവും. ഇന്നലെ സംസ്ഥാനത്തെ കൊറോണ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് മുകളിലാണ്. രാജ്യത്തെ പ്രതിദിന രോഗികളിൽ ഏറ്റവും കൂടുതൽ കേരളത്തിലാണ്.

അതേസമയം വ്യാപാരികളുടെ അടക്കം പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ യോഗത്തിന് ശേഷം കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. നിലവിൽ എ,ബി കാറ്റഗറിയിലുള്ള സ്ഥലങ്ങളിലാണ് കൂടുതൽ ഇളവുകൾ ഉള്ളത്. കൂടുതൽ സ്ഥലങ്ങളിലേക്ക് ഇളവുകൾ വ്യാപിപ്പിക്കേണ്ടതിനെക്കുറിച്ച് യോഗം ചർച്ചചെയ്യും.

രോഗവ്യാപനം കൂടിയ വാർഡുകൾ മാത്രം അടച്ചുള്ള ബദൽ നടപടിയാണ് ആലോചനയിൽ. നിലവിലെ രീതി മാറ്റി, മൈക്രോ കണ്ടെയ്‌മെൻമെൻറ് സോണുകൾ കേന്ദ്രീകരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാവും പ്രധാന നിർദേശം. വാരാന്ത്യ ലോക്ക്ഡൗൺ പിൻവലിക്കാനും ശുപാർശയുണ്ടാകും.

Back To Top
error: Content is protected !!